യുവതികൾ മാത്രമല്ല യുവാക്കളുമുണ്ട്, അതൊരു പരസ്യമായ രഹസ്യമാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ മാദകറാണി നമിത

99376

തമിഴും മലയാളവുമടക്കമുള്ള തെന്നിന്തയൻ സിനിമകളിൽ ഗ്ലാമർ വേഷത്തിൽ തിളങ്ങിയിരുന്ന തെന്നിന്ത്യൻ മാദകറാണി ആയിരുന്നു നടി നമിത. ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയായ നമിത 1998 ൽ തന്റെ പതിനേഴാമത്തെ വയസ്സിൽ സൗന്ദര്യമത്സരത്തിൽ മിസ് സൂറത്തായി തിരഞ്ഞെടുക്കപ്പെട്ടു.

2001 ൽ മിസ് ഇന്ത്യ പേജന്റ് സൗന്ദര്യമത്സരത്തിൽ തേഡ് റണ്ണറപ്പായി നമിത. തുടർന്ന് നമിത മോഡലിംഗ് ചെയ്യാൻ തുടങ്ങി വിവിധ കമ്പനികളുടെ പരസ്യങ്ങൾക്ക് മോഡലായി. മോഡലിംഗ് രംഗത്ത് നിന്നുമാണ് നമിത സിനിമയിലേക്കെത്തിയത് 2002ൽ സൊന്തംം എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് നമിത സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്.

Advertisement

എങ്കൾ അണണ എന്ന വിജയകാന്ത് ചിത്രത്തിലാണ് തമിഴിൽ ആദ്യമായി അഭിനയിയ്ക്കുന്നത്. മലയാളത്തിൽ കലാഭവൻ മണി നായകനായ ബ്ലാക്ക് സ്റ്റാലിയൻ എന്ന ചിത്രത്തിലൂടെയാണ് നമിത മലയാളത്തിലെത്തുന്നത്. പിന്നീട് 2016ൽ പുലിമുരുകൻ എന്ന സിനിമയില മോഹൻലാലിനോടൊപ്പം അഭിനയിച്ചു.

ചലച്ചിത്ര മേഖലയിൽ കാസ്റ്റിങ് കൗച്ച് പരസ്യമായ രഹസ്യമാണെന്നും യുവതികൾ മാത്രമല്ല യുവാക്കളും ഇതിന് ഇരയാകുന്നുണ്ടെന്നും തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിനെ കുറിച്ച് അധികം ആളുകളും തുറന്ന് പറയുന്നില്ല എന്ന് മാത്രമെന്നും താരം വെളിപ്പെടുത്തിയരുന്നു.

മിക്ക ആളുകളും വേഷങ്ങൾ ലഭിക്കാനായി ഇതിനോടെല്ലാം കഷ്ടപ്പെട്ട് കോംപ്രമൈസ് ചെയ്യുകയാണ് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പ്രതികരിച്ചിരിക്കവേയാണ് താരം ഇതു പറഞ്ഞത്. അതേ സമയം പുലി മുരുകനിൽ അഭിനയിച്ച ശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷ ആയിരുന്നു.

തമിഴ് ബിഗ്‌ബോസിലേക്ക് താരം മടങ്ങിയെത്തിയെങ്കിലും പിന്നെയും താരം ബിഗ് സ്‌ക്രീനിൽ നിന്നും അപ്രത്യക്ഷയായി. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയാണ് നമിത. അകംഭാവം എന്ന തമിഴ് സിനിമയിലാണ് നമിത അഭിനയിക്കുക. ബിഗ്‌സ്‌ക്രീനിൽ നിന്നു മാറി നിന്നപ്പോഴും മിനിസ്‌ക്രീനിൽ സജീവമായിരുന്നു നമിത.

സിനിമയിൽ നിന്നും അകന്ന സമയങ്ങളിൽ റിയാലിറ്റി ഷോകളിലും തമിഴ് ബിഗ് ബോസിലുമെല്ലാം പങ്കെടുത്തിരുന്നു നമിത. 28 ദിവസങ്ങൾക്ക് ശേഷം ബിഗ് ബോസിൽ നിന്നും പുറത്തായ നമിത അവിടെയുണ്ടായ കയ്‌പ്പേറിയ അനുഭവങ്ങളും പങ്കുവെച്ചിരുന്നു. അതിന് ശേഷം താൻ ആകെ മാറിപ്പോയെന്നാണ് നടി പറയുന്നത്.

മീടു എല്ലാം കുറച്ചുകൂടി നേരത്തേ പുറത്തു വരേണ്ട പ്രസ്ഥാനം ആണ്. നമ്മുടെ രാജ്യത്ത് ധാരാളം കാപട്യങ്ങളുണ്ട്. ശബരിമല പൂജയും അമ്മൻപൂജയും നടത്തുന്നവർ വീട്ടിൽ ഭാര്യയോടും അമ്മയോടും സഹോദരിയോടും ബഹുമാനമില്ലാതെ പെരുമാറുന്നു, അവരെ ഉപദ്രവിക്കുന്നു.

എല്ലാവർക്കും ബാഹുബലിയും 2.0യും പോലെയുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ കഴിയില്ല. സ്‌മോൾ ബജറ്റ് സിനിമയെ ഞാൻ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആരും രജനീകാന്തും കമൽ ഹാസനുമായി ജനിക്കുന്നില്ല എല്ലാവർക്കും ഒരുപാട് പണം സമ്പാദിക്കാനാകില്ലെന്നും നമിത പറഞ്ഞു.

ഗ്ലാമർ റോളുകളിലാണ് നമിത കൂടുതലും അഭിനയിച്ചിട്ടുള്ളത്. തെലുങ്കു,തമിഴ്,കന്നഡ,മലയാളം എന്നീ ഭാഷകളിലെ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ജപ്പാനീസ് മീഡിയ സ്റ്റേഷനായ ടോക്കിയൊ ടിവി 2012ൽ ദ് മോസ്റ്റ് ബ്യൂട്ടീഫുൾ പേഴ്‌സൺ ഇൻ ഇന്ത്യയായി നമിതയെ തിരഞ്ഞെടുത്തു.

നമിതയുടെ വിവാഹം 2017ലായിരുന്നു. വീരേന്ദ്ര തിരുപ്പതിയെയാണ് വിവാഹം ചെയ്തത്. അടുത്തിടെ ഭർത്താവിന്റെ പുറത്തു കയറിയിരിക്കുന്നതാരത്തിന്റെ ഫോട്ടോ വൈറലായിരുന്നു.

Advertisement