നെഞ്ചിൽ പൂവിന്റെ ടാറ്റുവുമായി സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

544

ക്വീൻ എന്ന സിനിമയിലെ ചിന്നുവായെത്തി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ താരമാണ് സാനിയ ഇയ്യപ്പൻ. താരരാജാവ് മോഹൻലാലിന്റെ ലൂസിഫറിലെ വേഷത്തോടെ താരം കൂടുതൽ പ്രശസ്തിലേക്ക് ഉയരുകയായിരുന്നു.

അതേസമയം ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ജനശ്രദ്ധ നേടിയ താരമായിരുന്നു സാനിയ ഇയ്യപ്പൻ. അതിന് ശേഷം ബാലതാരമായി സിനിമയിൽ അരങ്ങേറി. ഇപ്പോൾ മലയാളത്തിൽ നായികയായും അല്ലാതെയും മികച്ച വേഷങ്ങൾ ചെയ്യുകയാണ് സാനിയ.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് ആദ്യം ബാലതാരമായി സാനിയ അഭിനയിക്കുന്നത്. പിന്നീട് ക്വീൻ എന്ന സിനിമായിലായിരുന്നു സാനിയ ആദ്യമായി നായികയായി തിളങ്ങുന്നത്. തന്റെ ജീവിതത്തിൽ എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുകൾ കൈമുതലായുള്ള സാനിയക്ക് ഒരുപാട് ആരാധകരുമുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായി താരം തന്റെ ഫോട്ടോഷൂട്ടുകൾ പങ്കുവെയ്ക്കാറുമുണ്ട്. കൂടുതലും ഹോട്ട് ഫോട്ടോഷൂട്ടുകൾ ആയതിനാൽ തന്നെ പലപ്പോഴും സാനിയ സൈബർ വിമർശനങ്ങളും നേരിട്ടിരുന്നു. എന്നാൽ അതിനെല്ലാം താരം കൃത്യമായ മറുപടി കൊടുത്തിരുന്നു.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന സാനിയ ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളും വൈറലാവുകയാണ്. സാനിയ ഇടയ്ക്കിടെ പുതിയ പുതിയ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. പുതിയ ചിത്രത്തിൽ ചുവപ്പ് നിറത്തിലുള്ള ഡ്രസ്സിൽ സുന്ദരിയായിരിക്കുകയാണ് സാനിയ.

നഞ്ചിൽ പൂവിന്റെ ചിത്രം ടാറ്റു പതിപ്പിച്ച ഫോട്ടോകളാണ് ഇപ്പോൾ വൈറലാകുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

Advertisement