നസ്രിയ നസീം തെലുങ്കിലേക്ക്, എത്തുന്നത് സൂപ്പർതാരത്തിന്റെ നായികയായി, ആവേശം കൊണ്ട് ആരാധകർ

204

ബാലതാരമായി മലയാള സിനിമയിലേക്കെത്തി പിന്നീട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി മാറിയ നടിയാണ് നസ്രിയ നസീം. മിനി സ്‌ക്രീനിൽ ഒരു ഗൾഫ് ഷോയുടെ അവതാരകയായി നന്നേ ചെറുപ്പത്തിൽ എത്തിയ നസ്രിയ പിന്നീട് സിനിമയിലേക്കെത്തുകയായിരുന്നു.

ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നസ്രിയ പിന്നീട് യുവനടൻ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച് സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. വീണ്ടും സിനിമയിലേക്ക് നസ്‌റിയ മടങ്ങിയെത്തിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനസ്സിൽ കീഴടക്കാൻ നസ്‌റിയയ്ക്ക് ആയിരുന്നു.

Advertisements

ഇപ്പോഴിതാ തെലുങ്ക് സിനിമയിൽ നസ്രിയ നസീം അരങ്ങേറ്റം കുറിക്കുന്നു. നടൻ നാനിയോടൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. റൊമാന്റിക് എന്റർടെയ്‌നറായി ഒരുങ്ങുന്ന സിനിമ വിവേക് അത്രേയ സംവിധാനം ചെയ്യുന്നു.

തെലുങ്കിലും ധാരാളം ആരാധകരുള്ള നടിയാണ് നസ്രിയ. രാജാറാണി എന്ന സിനിമയുടെ തെലുങ്ക് പതിപ്പ് വലിയ രീതിയിൽ ഹിറ്റ് ആയിരുന്നു. അതുകൊണ്ടുതന്നെ നസ്രിയ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത് കാത്തിരിക്കുകയായിരുന്നു തെലുങ്ക് ആരാധകർ. ഇപ്പോൾ ആ കാത്തിരിപ്പിന് ആണ് വിരാമം ആയിരിക്കുന്നത്.

മലയാളികൾക്ക് ഏറെ സുപരിചിതമായ നടനാണ് നാനി. രാജമൗലി സംവിധാനം ചെയ്ത ഈച്ച എന്ന ചിത്രത്തിലൂടെയാണ് നാനി മലയാളികൾക്ക് പ്രിയപ്പെട്ട നടൻ ആയി മാറുന്നത്. പിന്നീടങ്ങോട്ട് നാനി അഭിനയിച്ച ഒരുപാട് ചിത്രങ്ങൾ മലയാളികൾ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ നാനി ചിത്രത്തിൽ നസ്രിയ അരങ്ങേറുന്നു എന്നു പറയുമ്പോൾ വലിയ പ്രതീക്ഷയാണ് ആരാധകർക്ക്.

നാനിയുടെ ഇരുപത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്. മൈത്രി മൂവി മേക്കേർസ് ആണ് നിർമാണം. നവംബർ 21 ന് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിടും. മലയാളത്തിൽ ഇറങ്ങിയ ട്രാൻസ് ആണ് നസ്രിയ ഒടുവിൽ അഭിനയിച്ച സിനിമ. മുമ്പ് തമിഴിൽ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് നടി തെലുങ്കിൽ എത്തുന്നത്.

Advertisement