Home Entertainment

27 കോടി ബജറ്റിൽ ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി മാലിക്; സംഘട്ടനം ഒരുക്കുന്നത് ലീ വിറ്റേക്കർ

90

ടേക്ക് ഓഫ് എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ശേഷം ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാലിക്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് ഏകദേശം 27 കോടിയാണ്.

ആന്റോ ജോസഫാണ് നിർമ്മാതാവ്. മാലികിന്റെ മറ്റൊരു സവിശേഷത ചിത്രത്തിനായി സംഘട്ടനമൊരുക്കുന്നത് പ്രശസ്ത ഹോളിവുഡ് സംഘട്ടന സംവിധായകൻ ലി വിറ്റേക്കറാണ് എന്നതാണ്.
ബാഹുബലിയുടെ സ്റ്റണ്ട് ഡയറക്ടറിൽ ഒരാളാണ് ലീ. ബാഹുബലി കൂടാതെ നിരവധി ഇന്ത്യൻ ചിത്രങ്ങൾക്ക് ലീ സംഘട്ടനം ഒരുക്കിയിട്ടുണ്ട്.

Advertisements

മാലിക്കിന് വേണ്ടിയുള്ള ഫഹദിന്റെ മേക്ക്ഓവർ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു വണ്ണം കുറഞ്ഞ്, മെലിഞ്ഞ ലുക്കിലാണ് ഫഹദ് ചിത്രത്തിലുള്ളത്. ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 15 കിലോയോളം തൂക്കം ഈ സിനിമയ്ക്കായി ഫഹദ് കുറച്ചെന്നാണ് റിപ്പോർട്ട്. ിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്.

ബിജു മേനോൻ, വിനയ് ഫോർട്ട് , ദിലീഷ് പോത്തൻ, അപ്പാനി ശരത്ത് , ഇന്ദ്രൻസ് , പഴയ സൂപ്പർ സ്റ്റാർ നായിക ജലജ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്
ടേക്ക് ഓഫിന് തന്നെ ദേശീയ അവാർഡ് വാങ്ങിയ സന്തോഷ് രാമൻ കലാസംവിധാനവും, സാനു ജോൺ വർഗീസ് ക്യാമറയും സുഷിൻ ശ്യം സംഗീതവും ചിത്രത്തിന് വേണ്ടി നിർവഹിക്കുന്നു. 2020 ഏപ്രിൽ മൂന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും.

Advertisement