Home Entertainment Celebrities

മേക്കപ്പോ? ഞാനോ; റിമി ടോമിയുടെ ചോദ്യത്തിന് സാനിയ ഇയ്യപ്പൻ നൽകിയ മറുപടി ഇങ്ങനെ

61

മലയാളത്തിൽ ക്വീൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ നായികയായി തുടക്കമിട്ട താരമാണ് സാനിയ അയ്യപ്പൻ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമ നടിയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ക്വീനിന് ശേഷം സഹനായികയായുളള വേഷങ്ങളിലൂടെയാണ് സാനിയ തിളങ്ങിയത്.

കഴിഞ്ഞ വർഷം മോഹൻലാലിന്റെ ലൂസിഫറിലും ഒരു ചെറിയ റോളിൽ നടി എത്തിയിരുന്നു. അടുത്തിടെ റിമി ടോമിയുടെ ചോദ്യത്തിന് സാനിയ നൽകിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. മേക്കപ്പിടാതെ ഇന്റർവ്യൂവിന് പോയിട്ടുണ്ടോയെന്നാണ് സാനിയയോട് റിമി ടോമി ചോദിച്ചത്.

Advertisements

ഇതിന് മുഖത്ത് രണ്ട് കൈയ്യും അമർത്തി തുടച്ചായിരുന്നു നടി മറുപടി നൽകിയത്. മേക്കപ്പ് അധികമായി ഉപയോഗിക്കാറില്ലെന്നും ലിപ്സ്റ്റിക്ക് ഇടുമ്പോൾ തന്നെ ഹെവിയായി തോന്നുന്നതാണെന്നും സാനിയ പറഞ്ഞു.

മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപായിൽ അതിഥിയായി എത്തിയപ്പോഴാണ് നടി ഇക്കാര്യം പറഞ്ഞത്. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സാനിയ എല്ലാവർക്കും സുപരിചിതയായി മാറിയത്.

പിന്നീട് ഓഡീഷനിലൂടെ ക്വീനിലേക്ക് എത്തുകയായിരുന്നു. ജയസൂര്യയുടെ പ്രേതം 2, സകലകലാശാല, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലും സാനിയ അഭിനയിച്ചിരുന്നു.

Advertisement