Home Entertainment Celebrities

ലാലേട്ടന് ഒപ്പമുള്ള അഭിനയ ജീവിതം ഒരിക്കലും മറക്കാൻ കഴിയില്ല: നടി ഐശ്വര്യ ഭാസ്‌കരൻ പറഞ്ഞത് കേട്ടോ

402

പഴയകാല സൂപ്പർ നായിക നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ ഭാസ്‌കരൻ തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഒരു കാലത്ത് തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി അഭിനയിച്ച് ഐശ്വര്യ ഇപ്പോൾ സീരിയലുകളിൽ സജീവമാണ്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി എത്തിയ് ബട്ടർഫ്ളൈസ്, നരസിംഹം എന്നീ ചിത്രങ്ങളിൽ കൂടി മലയാളികൾക്കും പ്രിയങ്കരിയായ താരമാണ് ഐശ്വര്യ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടുണ്ട്.

Advertisements

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന താരം ഇപ്പോൾ അമ്മ വേഷങ്ങളിലാണ് കൂടുതലും സജീവമാകുന്നത്. 1989 ൽ ഇറങ്ങിയ ഒളിയമ്പുകൾ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ മലയാള സിനിമയിൽ അരങ്ങേറുന്നത്. ഫിലിപ്സ് ആൻഡ് തി മങ്കി പെൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Also Read
കല്യാണത്തിന് ശേഷം സമാധാനം അനുഭവിച്ചിട്ടില്ലെന്ന് സീരിയനടി ശിൽപ ശിവദാസും ഭർത്താവും; കാരണം എന്താണെന്ന് അറിയാമോ

മലയാള സിനിമയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണ്. മലയാളത്തിലെ തന്റെ ഇഷ്ട താരം ലാലേട്ടനെ പറ്റി താരം മുമ്പ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ലാലേട്ടൻ ഒരുപാട് അനുഭവ സമ്പത്തുള്ള ആളാണെന്നും അദ്ദേഹത്തിന്റെ ഒപ്പമുള്ള അഭിനയ ജീവിതം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും താരം പറയുന്നു.

ആദ്യം ലാലേട്ടൻ ഒപ്പം അഭിനയിച്ചപ്പോൾ ഒരു പേടിയുണ്ടായിരുന്നുവെന്നും എന്നാൽ ഷൂട്ടിംഗ് പുരോഗമിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ എന്ന വ്യക്തിയെ കൂടുതൽ അടുത്ത് അറിയാൻ സാധിച്ചെന്നും തങ്ങൾക്ക് ഇടയിൽ നല്ല സൗഹൃദം രൂപപ്പെട്ടെന്നും ഐശ്വര്യ പറയുന്നു.

മലയാളത്തിലെ ചില ഡയലോഗുകൾ പറയാൻ തനിക്ക് ചെറിയ തടസ്സമുണ്ടായിരുന്നു എന്നാൽ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിലും മോഹൻലാൽ തന്നെ സഹായിച്ചെന്നും താരം പറയുന്നു. ഷൂട്ടിംഗ് കഴിയുന്ന ദിവസം ലാലേട്ടൻ തന്റെ തിരുവനന്തപുരത്തേക്കുള്ള വീട്ടിലേക്ക് ക്ഷണിച്ചെന്നും എന്നാൽ ഷൂട്ടിംഗ് തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല.

ലാലേട്ടനെയും കുടുംബത്തെയും കാണാൻ ഒരിക്കൽ വരാമെന്ന് അറിയിച്ചെങ്കിലും പിന്നീട് പോകാൻ സാധിച്ചില്ല. മലയാള സിനിമയിൽ അഭിനയിക്കാൻ ഇനി കേരളത്തിൽ വരുമ്പോൾ എന്തായാലും താൻ പോകുമെന്നും താരം കൂട്ടിച്ചേർത്തു.

Also Read
അത് എനിക്ക് ഷാരൂഖിനായി ചെയ്ത് കൊടുക്കാൻ പറ്റുന്ന ഏറ്റവും ശരിയായ കാര്യമാണന്ന് തോന്നി; ആര്യൻ ഖാന് ജയിലിൽ നിന്നിറക്കാൻ താൻ ജാമ്യം നിന്നതിനെ കുറിച്ച് ജുഹി ചൗള

Advertisement