മുല്ല റിലീസ് ചെയ്ത ദിവസം ആയിരുന്നു അത് സംഭവിച്ചത്: വെളിപ്പെടുത്തലുമായി മീരാ നന്ദൻ

99

ലാൽജോസിന്റെ സംവിധാനത്തിൽ ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് മീരാ നന്ദൻ. ഒരു റിയാലിറ്റി ഷോയിൽ ഗായികയായി തുടങ്ങി താരം 2008 ൽ ആണ് സിനിമയിലേക്ക് അരങ്ങേറിയത്.

ഇപ്പോൾ നടിക്ക് പുറമേ മലയാളികളുടെ പ്രിയപ്പെട്ട ഗായികയും ആർജെയും ഒക്കെയാണ് മീരാ നന്ദൻ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച നടി ഇപ്പോൾ അഭിനയം നിർത്തി ദുബായിൽ സ്ഥിരം താമസം ആക്കിയിരിക്കുകയാണ്. 2017ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻ എന്ന ചിത്രത്തിലാണ് മീരാ നന്ദൻ അവസാനമായി അഭിനയിച്ചത്.

Advertisements

ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്ത് വരുന്ന മീരാ നന്ദൻ സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് നടി. തന്റെ ഗ്ലാമറസ് ഫോട്ടോകൾ അടക്കം ആരാധകർക്കായി പോസ്റ്റ് ചെയ്ത് മിക്കപ്പോളും വാർത്തകളിലും നിറയാറുണ്ട്.

ദിലീപ് ലാൽ ജോസ് ടീമിന്റെ മുല്ല പുറത്തിറങ്ങിയിട്ട് ഇപ്പോൾ പതിമൂന്ന് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇപ്പോഴിതാ മുല്ല എന്ന സിനിമയെക്കുറിച്ചുള്ള മീര നന്ദന്റെ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്.

എന്റെ ആദ്യ സിനിമയായിരുന്നു ലാൽ ജോസ് സാർ സംവിധാനം ചെയ്ത ദിലീപേട്ടൻ നായകനായ മുല്ല. ആ സിനിമ എനിക്ക് ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. അത് എന്റെ ആദ്യ സിനിമയായത് കൊണ്ട് മാത്രമല്ല. മുല്ല റിലീസായ ദിവസമായിരുന്നു എന്റെ വീടിന്റെ പാലുകാച്ചൽ ദിനം.

അതുകൊണ്ട് തന്നെ എന്റെ വീടിനു മുല്ല എന്ന് തന്നെയാണ് ഞാൻ പേരിട്ടിരിക്കുന്നത്. അത് എന്റെ ഐഡിയ അല്ലായിരുന്നു, എന്റെ അനിയന്റെ ഐഡിയയായിരുന്നു. മുല്ലയുടെ ചിത്രീകരണ ദിവസങ്ങൾ വളരെ രസകരമായിരുന്നു.

എന്നിലെ പുതുമുഖ നടിയെ ലാൽ ജോസ് സാർ വിശ്വസിച്ചു ആ കഥാപാത്രം ഏൽപ്പിച്ചു. ലച്ചി എന്ന കഥാപാത്രത്തിന് വ്യത്യസ്തത തലത്തിൽ പെർഫോം ചെയ്യാനുള്ള സ്പേസ് സിനിമയിലുണ്ടായിരുന്നു എന്നും മീര നന്ദൻ പറയുന്നു.

Advertisement