അങ്ങനെ പറഞ്ഞാൽ എനിക്ക് കൂടുതൽ ഇഷ്ടമാവുമെന്ന് ധരിക്കുന്ന കുറെ പേര് ഇപ്പോഴുമുണ്ട്, അതൊന്നും എന്നെ ആകർഷിക്കുന്ന ഒരു ഘടകമേയല്ല: തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

1515

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ലേഡി സൂപ്പർതാരം മഞ്ജു വാര്യർ. ആദ്യം തന്നെ ഗംഭീരമായി ഒരു പിടി കഥാപാത്രങ്ങളെ അവിസ്മരണീയം ആക്കിയ മഞ്ജു നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തിയപ്പോഴും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ താരത്തെ സ്വീകരിച്ചത്.

മോഹന്റെ സംവിധാനത്തിൽ 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യർ രണ്ട് ഘട്ടങ്ങളിലായി തന്റെ ഓരോ കഥാപാത്രങ്ങളിലൂടെയും സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു. മഞ്ജു വാര്യർ വേഷമിടുന്ന ഒരുപാട് സിനിമകൾ വിവിധ ഭാഷകളിലായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisements

ഇപ്പോൾ ഇതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. കഥ പറയാൻ വരുമ്പോൾ ഇത് സ്ത്രീ പ്രാധാന്യമുള്ള കഥയാണെന്ന് ആദ്യം തന്നെ പറയാറു ണ്ടെന്നും എന്നാൽ തന്നെ അത് ആകർഷിക്കാറില്ലെന്നുമാണ് താരം പറയുന്നത്.

Also Read:
സംവിധായകന്റെ കൂടെ ആ കിടപ്പറ സീൻ റിഹേഴ്‌സൽ ചെയ്യാൻ ആവശ്യപ്പെട്ടു, അരുതാത്ത ബന്ധത്തിലേക്ക് പോകാൻ നിർബന്ധിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സറീൻ ഖാൻ

മഞ്ജു വാര്യരുടെ വാക്കുകൾ ഇങ്ങനെ:

കഥ പറയാൻ വരുമ്പോൾ തന്നെ ഇത് സ്ത്രീ പ്രാധാന്യമുള്ള കഥയാണ് എന്ന് ആദ്യം തന്നെ ചിലർ പറഞ്ഞ് വെയ്ക്കും. അത് വിട് അതിന് ഇവിടെ പ്രസക്തിയില്ല എന്ന് ഞാൻ അവരോട് പറയാറുണ്ട്. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് എന്ന് കേട്ടാൽ എനിക്ക് ഇഷ്ടം കൂടുതൽ തോന്നും എന്ന് ധരിക്കുന്ന കുറെ പേര് ഇപ്പോഴുമുണ്ട്.

സ്ത്രീ പ്രാധാന്യം എന്നുള്ളത് എന്നെ ആകർഷിക്കുന്ന ഒരു ഘടകമല്ല എന്ന് കഴിയുന്നവരോടൊക്കെ ഞാൻ പറയാറുണ്ട്. പക്ഷേ, ദൈവം സഹായിച്ച് എനിക്ക് വരുന്ന റോളുകളെല്ലാം കഥയിൽ വളരെ സ്വാധീനമുള്ള കഥാപാത്രങ്ങളും, ഒരു വ്യക്തിത്വമുള്ള കഥാപാത്രങ്ങളുമൊക്കെയാണ് എന്നെ തേടി വരാറുള്ളത്. അതിൽ ഞാൻ വളരെ വളരെ ഭാഗ്യമുള്ളവളാണെന്ന് എനിക്കറിയാം.

ലളിതം സുന്ദരം എന്ന സിനിമയിൽ എന്നെ ഏറെ ആകർഷിച്ചത് അതിലെ എന്റെ കഥാപാത്രമായിരുന്നു. അത് സ്ത്രീ പ്രാധാന്യമുള്ള കഥയല്ലായിരുന്നു എന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്യമായിരുന്നു. സിനിമയിലെ ഓരോ സഹോദരങ്ങളുടെയും കഥ പ്രാധാന്യം ഉള്ളതായിരുന്നു.

പിന്നെ എന്റെ കഥാപാത്രം ശരിക്കും നോക്കിയാൽ കൂട്ടത്തിലുള്ള ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രം എന്റെതായിരുന്നു. അത് പോലെ, സാധാരണ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ എനിക്ക് ഒരുപാട് ആവേശം തരാറുണ്ട്.

അതിൽ പെട്ട ഒരു കഥാപാത്രമായിരുന്നു ലളിതം സുന്ദരത്തിലെ എന്റെ ആ വേഷം. അത് പോലെ തന്നെ അതുമായി ഒരു ബന്ധവുമില്ലാത്ത കഥാപാത്രമാണ് മേരി ആവാസ് സുനോ എന്ന സിനിമയിലുമുള്ളതെന്നും മഞ്ജു വാര്യർ പറയുന്നു.

അതേസമയം മഞ്ജു വാര്യർ ജയസൂര്യ ശിവദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത പുതിയ ചിത്രം മേരി ആവാസ് സുനോ റിലീസ് ചെയ്തിരിക്കുകയാണ്. മഞ്ജുവും ജയസൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും മേരി ആവാസ് സുനോയ്ക്കുണ്ട്.

Also Read:
മമ്മൂക്ക എന്ന അതുല്യ നടന്റെ മികവ് ഉള്ളിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നത്: മെഗാസ്റ്റാറിനെ കുറിച്ച് മീര ജാസ്മിൻ പറഞ്ഞത് കേട്ടോ

റേഡിയോ ജോക്കിയായ ശങ്കർ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഡോക്ടറുടെ വേഷത്തിലാണ് മഞ്ജു സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ജോണി ആന്റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ എഇ എന്നിവരും അഭിനയിക്കുന്നണ്ട്.

സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Advertisement