തെന്നിന്ത്യൻ ലേഡി സൂപ്പർ താരം നയൻതാരയും പ്രമുഖ തമിഴ് യുവ സംവിധായകൻ വിഘ്‌നേഷ് ശിവനും ഇക്കഴിഞ്ഞ ജൂൺ 9ന് ആയിരുന്നു വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആണ് ഇരുവരും വിവാഹിതർ ആയത്.
ചെന്നൈ മഹാബലി പുരത്ത് വെച്ചായിരുന്നു ഇവരുടെ വിവഹാം. അതേ സമയം വിവാഹത്തിൽ നയൻ താരയുടെ അമ്മയ്ക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം അമ്മയെ കാണാൻ നയൻസും വിക്കിയും
കേരളത്തിൽ എത്തിയിരുന്നു.

ഇപ്പോഴിതാ കേരള സന്ദർശനത്തിനിടെ കായംകുളത്തിന് അടുത്തുള്ള പ്രശസ്തമായ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ എത്തി പൂജയും വഴിപാടുകളും പ്രാർത്ഥനയും നടത്തിയിരിക്കുകയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും.
ഇരുവരും ചേർന്ന് ക്ഷേത്ര ദർശനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി ക്കഴിഞ്ഞു. വിവാഹത്തിന് തൊട്ടുപിന്നാലെ ഇരുവരും തിരുപ്പതി ക്ഷേത്രത്തിൽ എത്തിയതും, ദർശനം നടത്തിയതും വലിയ വാർത്തയായിരുന്നു. വിഘ്‌നേഷിന്റെ കൈപിടിച്ച് നെറുകയിൽ സിന്ദൂരം ചാർത്തി സന്തോഷവതിയായാണ് നയൻതാര ചെട്ടികുളങ്ങര അമ്പലത്തിൽ എത്തിയത്.

ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഇരുവർക്കും ഉപഹാരവും നൽകി. കഴിഞ്ഞ ദിവസം അമ്മ ഓമന കുര്യനെ കാണാൻ നയൻതാര കൊച്ചിയിൽ എത്തിയിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
കറുത്ത വേഷത്തിലായിരുന്നു വിഘ്‌നേഷ് ശിവൻ നയൻതാര ഓറഞ്ച് ചുരിദാറിലും. ഇരുവരും മാധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമങ്ങളെ കാണാനായി ഒരുദിവസം മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം.

എത്രദിവസം കേരളത്തിൽ ഇണ്ടാവുമെന്നോ എവിടെയെല്ലാം സന്ദർശിക്കുമെന്നോ അറിവായിട്ടില്ലെങ്കിലും ഏതാ നും ദിവസം ദമ്പതികൾ കേരളത്തിൽ ഇണ്ടാവുമെന്നാണ് വിവരം. അതേ സമയം വിവാഹത്തിന് പിന്നാലെ തന്റെ കരിയറിൽ ചില മാറ്റങ്ങൾ കൊണ്ട് വരാൻ നയൻതാര തീരുമാനിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിവാഹ ജീവിതം ആസ്വദിക്കാൻ ചെറിയൊരു ഇടവേള എടുത്ത താരം പിന്നാലെ സ്വന്തം പ്രൊഡക്ഷൻ ഹൗസി ന്റെ സിനിമകളുടെ നിർമാണത്തിൽ ശ്രദ്ധ കൊടുക്കാനാണ് നടിയുടെ തീരുമാനം. ഇന്റിമേറ്റ് സീനുകളിൽ ഇനി അഭിനയിക്കേണ്ടെന്ന് നയൻതാര തീരുമാനിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ട്.









