Home Entertainment Celebrities

മുഖം മുഴുവൻ മറച്ച മെലിഞ്ഞൊരു പെൺകുട്ടി, ഫാൻസിനെ കൊണ്ട് തോറ്റല്ലോ എന്ന് വിചാരിച്ച് നോക്കുമ്പോൾ തുണി മാറ്റി ഞാനാണ് എന്ന് പറഞ്ഞു, കീർത്തിയെ ആദ്യം കണ്ടതിനെ കുറിച്ച് ടോവിനോ

303

മലയാളത്തിന്റെ യുവ നായകൻ ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാശി. മലയാളിയായ തെന്നിന്ത്യൻ സൂപ്പർ നടി കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ടൊവിനോ തോമസും കീർത്തി സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് വാശി.

അഭിഭാഷകരായാണ് ഇരുവരും ഈ ചിത്രത്തിൽ വേഷമിടുന്നത്. തെന്നിന്ത്യയിലെ തിരക്കേറിയ താരമായ കീർത്തി സുരേഷ്. താരരാജാവ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ് ചെയ്യുന്ന മലയാള സിനിമ കൂടിയാണ് വാശി.

Advertisements

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഭാഗമായി നടത്തിയ പ്രോമോഷനിൽ കീർത്തിയെ ആദ്യമായി കണ്ടുമുട്ടിയ സംഭവം വിവരിക്കുകയാണ് ടൊവിനോ തോമസ്. ആദ്യം കണ്ടപ്പോൾ അധികം സംസാരിക്കാത്ത ആളാണെന്ന് തോന്നിയെന്നും പിന്നീട് ഇങ്ങോട്ട് വന്ന് വിളിക്കുന്ന സംഭവമുണ്ടായപ്പോൾ അത് മാറിയെന്നും ടൊവിനോ തോമസ് പറയുന്നു.

Also Read
ഉലകനായകന്റെ സിനിമയിൽ നായികയായി തുടങ്ങിയ ബാംഗ്ലൂർ സുന്ദരി, മിസ്റ്റർ ബട്ലറിലെ ദിലീപിന്റെ നായിക, ഈ നടിയെ ഓർമയുണ്ടോ, ഈ താരം ഇപ്പോൾ എവിടെ ആണെ്ന്നറിയാമോ

സൈമ അവാഡ്‌സിൽ വെച്ച് കീർത്തിയെ കണ്ടിരുന്നു. അന്ന് കീർത്തിയുടെ അച്ഛനെ എനിക്ക് നല്ല പരിചയം ഉണ്ട്. പിന്നെ എയർപോർട്ടിൽ വെച്ച് കണ്ടു. അന്ന് ഞങ്ങൾ സംസാരിച്ചിട്ട് പോലുമില്ല. കേരള ടൂറിസത്തിന്റെ ഭാഗമായി 2019ൽ തിരുവനന്തപുരത്ത് വെച്ച് വലിയൊരു പരിപാടിയുണ്ടായിരുന്നു.

വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ട് എയർപോർട്ടിലേക്ക് പോകുന്ന ബസിൽ കയറി.കയറിയപ്പോൾ പുറകീന്ന് ഒരാൾ കൈ പൊക്കി കാണിക്കുന്നുണ്ട്. ഈ ഫാൻസിനെ കൊണ്ട് തോറ്റല്ലോ എന്ന് പറഞ്ഞ് നോക്കുമ്പോൾ മെലിഞ്ഞൊരു പെൺകുട്ടി.

ഷാളൊക്കെ തലയിലിട്ടിട്ടുണ്ട്. മുഖം മുഴുവൻ മറച്ചിട്ട് ഈ കുട്ടി എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്ന് വിചാരിച്ച്. ഒകെ ഫോട്ടോ എടുത്തോട്ടേന്ന് കരുതി അടുത്ത് ചെന്നു. അപ്പോൾ മുഖത്തെ തുണി മാറ്റി ഞാനാണ് എന്ന് പറഞ്ഞു. ആ തെന്നിന്ത്യൻ താരസുന്ദരി എന്നായിരുന്നു ടൊവീനേ പറഞ്ഞത്.

അതേ സമയം ജൂൺ 17നാണ് വാശി തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ അഡ്വ. എബിനും അഡ്വ. മാധവിയും ആയിട്ടാണ് ടൊവിനോയും കീർത്തിയുമെത്തുന്നത്. ജി സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിർമിക്കുന്നത്.

മേനക സുരേഷും രേവതി സുരേഷും നിർമാണത്തിൽ പങ്കാളികളാണ്. ഉർവശി തിയേറ്റേഴ്സും രമ്യ മൂവീസും ആണ് ചിത്രം വിതരണം ചെയ്യുന്നത്. വിഷ്ണു ജി. രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ.

Also Read
ജാതകദോഷം മാറാൻ പ്രത്യേക പൂജകൾ; തിരുപ്പതിയിൽ നിരവധി തവണയെത്തി; ഏറെ വൈകിയുള്ള വിവാഹത്തിന് മുൻപ് നയൻതാര ചെയ്തത് ഇതൊക്കെ

Advertisement