ജാതകദോഷം മാറാൻ പ്രത്യേക പൂജകൾ; തിരുപ്പതിയിൽ നിരവധി തവണയെത്തി; ഏറെ വൈകിയുള്ള വിവാഹത്തിന് മുൻപ് നയൻതാര ചെയ്തത് ഇതൊക്കെ

1211

ഇക്കഴിഞ്ഞ ജൂൺ 9ന് ആണ് സംവിധായകൻ വിഘ്‌നേഷ് ശിവനുമായുള്ള ലേഡി സൂപ്പർതാരം നയൻതാരയുടെ വിവാഹം കഴിഞ്ഞത്. ചെന്നൈ മഹാബലിപുരത്ത് ആഡംബര റിസോർട്ടിലായിരുന്നു അതീവ സുരക്ഷയിലും സ്വകാര്യതയിലും ചടങ്ങുകൾ നടന്നത്. ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാൻ മുതൽ മലയാളത്തിൽ നിന്ന് ദിലീപ് വരെ വിവാഹത്തിൽ അതിഥികളായി എത്തി.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബോളിവുഡ് സ്‌റ്റൈലിൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഒരുപക്ഷെ ഇത്രത്തോളം വൈറലായ മറ്റൊരു തെന്നിന്ത്യൻ താര വിവാഹം അടുത്തൊന്നും നടന്നിട്ടുണ്ടാവില്ല.ഇരുവരും പ്രണയിക്കാൻ തുടങ്ങിയപ്പോൾ മുതൽ സിനിമാ പ്രേമികൾ കേൾക്കാൻ കൊതിച്ച വാർത്തയായിരുന്നു ഇരുവരുടേയും വിവാഹം.

Advertisements

താര വിവാഹത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ താരത്തിന്റെ പഴയ സിനിമാജീവിതവും ചർച്ചയാവുകയാണ്. നയൻതാരയുടെ മുൻകാല പ്രണയബന്ധങ്ങളും വിവാദങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. വിവാഹ ശേഷം നയൻതാരയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ചർച്ചകളിലാണ് പലരും. വളരെ സാധാരണക്കാരിയായ മലയാളി പെൺകുട്ടിയിൽ നിന്നും തെന്നിന്ത്യ അടക്കി വാഴുന്ന സൂപ്പർ താരങ്ങളുടെ എക്‌സ്പൻസീവ് നായിക എന്ന നിലയിലേക്ക് നയൻതാര വളർന്നത് അതിവേഗമായിരുന്നു.

ALSO READ- ‘ഒറ്റപ്പെടുത്തിയത് അമ്മ, എന്നെ ഇട്ടിട്ട് അനിയനെയും കൊണ്ട് പോയി തള്ള’, അന്ന് പറഞ്ഞതൊക്കെ മറന്ന് അമ്മയുടെ കൂടെയുള്ള ചിത്രം പങ്കുവെച്ച് നിമിഷ; പിന്നാലെ ഡിലീറ്റും; കാരണം എന്ത്?

മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു നയൻതാരയുടെ അരങ്ങേറ്റം. പിന്നീട് എല്ലാതാരങ്ങളേയും അസൂയപ്പെടുത്തുംവിധം അതിവേഗമായിരുന്നു താരത്തിന്റെ വളർച്ച. തമിഴിൽ ശരത് കുമാറിനൊപ്പമുള്ള അയ്യാ എന്ന സിനിമയിൽ തുടക്കം കുറിച്ച നയൻസിനെ തമിഴകം പിന്നീട് ക്ഷേത്രം പണിത് ആരാധിക്കുന്ന കാഴ്ചയാണ് കണ്ടത്. തമിഴ്, തെലുങ്ക് സിനിമകളിലെ അഭിനയത്തിന് പുരസ്‌കാരങ്ങളും നിരവധിയാണ് നയൻസിനെ തേടിയെത്തിയത്.
അതേസമയം, വളരെ ദൈവവിശ്വാസിയാണ് നയൻതായെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ഇതിനെ ശരിവെയ്ക്കുന്ന തരത്തിലാണ് വിഘ്‌നേഷ് ശിവനൊപ്പം നയൻതാര വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥനയ്ക്കായി എത്തുന്നതും.

നയൻസിന്റെ ഭർത്താവ് വിഘ്നേഷ് ശിവൻ ഗാനരചിയിതാവും നടനും ഒക്കെയാണ്. തമിഴ്നാട് തിരുച്ചിറപ്പിള്ളി ജില്ലയിലെ ലാൽഗുഡി ശിവകൊഴുന്തു- മീനാകുമാരി ദമ്പതികളുടെ മകനാണ് വിഘ്നേഷ് ശിവൻ.തിരുവല്ലയിലെ ഒരു സിറിയൻ ഓർത്തഡോക്സ് കുടുംബത്തിലാണ് നയൻതാര ജനിച്ചത്. കൂര്യൻ കൊടിയട്ടിന്റെയും ഓമനയുടെയും മകളായ നയൻതാരയുടെ യഥാർത്ഥ പേര് ഡയാന മേരി കൂര്യൻ എന്നാണ്. അച്ഛൻ എയർ ഫോഴ്സിലായതു കൊണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായാണ് നയൻതാര പഠിച്ചത്. കോളജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ മോഡലിംഗ് ചെയ്തിരുന്നു. ഈ സമയത്താണ് ആദ്യത്തെ സിനിമയായ മനസ്സിനക്കരെ തേടിയെത്തുന്നത്.

ALSO READ- ‘കണ്ണനാണേ സത്യം..റോബിനെ ഇഷ്ടമല്ല, കല്യാണം കഴിക്കില്ല’; ഡോ. റോബിന്റെ ഒലിപ്പീര് ഇഷ്ടമല്ലെന്ന് ദിൽഷ പറഞ്ഞിട്ടുണ്ട്: വെളിപ്പെടുത്തി ജാസ്മിൻ

പിന്നീട് തമിഴിലും തെലുങ്കിലും താരം കഴിവ് തെളിയിച്ചു. സൂപ്പർസ്റ്റാർ പദവി വരെയെത്തിയ നയൻസിന്റെ സിനിമാജീവിതം ആരേയും അസൂയപ്പെടുത്തുന്നതാണ.് എന്നാൽ താരം ഇക്കാലത്തിനിടയ്ക്ക് പിന്നിട്ടതും ഒട്ടേറെ വിവാദങ്ങളും പ്രശ്‌നങ്ങളുമായിരുന്നു.

സിനിമാലോകത്ത് നിന്നു തന്നെയുള്ള നയൻതാരയുടെ പ്രണയങ്ങളെല്ലാം തകരുകയാണ് ഉണ്ടായത്. തമിഴ് നടനും ഫിലിം മേക്കറും, ഗായകനുമായ ചിമ്പു ആയിരുന്നു നയൻസിന്റെ ആദ്യകാലത്തെ കാമുകൻ. . അതിനു ശേഷം ഡാൻസ് കൊറിയോഗ്രഫറും സിനിമ സംവിധായകനും നിർമ്മാതാവും ആയ പ്രഭു ദേവയുമായി പ്രണയത്തിലായി. ഇരുവരും വിവാഹം വരെയെത്തിയ ബന്ധത്തിൽ നിന്നും പിന്മാറിയതും വലിയ വാർത്തയായിരുന്നു.

ഒടിവിലിപ്പോഴിതാ ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമാണ് നയൻതാരയും വിഘ്നേഷും വിവാഹിതിരായിരിക്കുന്നത്. നയൻതാരയുടെ 38 -ാം വയസ്സിലാണ് പ്രണയവിവാഹം സംഭവിച്ചിരിക്കുന്നത്. ഇരുവരും ചേർന്ന് നിരവധി തവണ തിരുപ്പതി ക്ഷേത്രം ഉൾപ്പടെുള്ള ദേവാലയങ്ങളിലെത്തിയിരുന്നു.

തിരുപ്പതി ക്ഷേത്രത്തോട് നയൻതാരയ്ക്ക് വല്ലാത്ത അടുപ്പമുണ്ടെന്നാണ് അവരുടെ ഇടയ്ക്കിടെയുള്ള സന്ദർശനം തെളിയിക്കുന്നത്. ഒരുഘട്ടത്തിൽ വിവാഹം പോലും തിരുപ്പതിയിൽ നടത്താൻ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ സുരക്ഷ ക്രമീകരണങ്ങൾ കാരണം മഹാബലിപുരത്തെ റിസോർട്ടിലേക്ക് വിവാഹം മാറ്റുകയായരുന്നു.

തന്റെ നേട്ടങ്ങൾക്കും പ്രശസ്തിയ്ക്കും കാരണം തിരുപ്പതി ഭഗവാനാണെന്നാണ് നയൻതാര ഉറച്ചു വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ വിവാഹത്തിന് തൊട്ടുപിറ്റേ ദിവസം തന്നെ നയൻതാരയും വിഘ്നേഷും ചേർന്ന് തിരുപ്പതി ദർശനം നടത്തിയിരുന്നു. നിരവധി ജാതക ദോഷങ്ങൾ ഉണ്ടായിരുന്ന നയൻസ് അതെല്ലാം മാറ്റിയാണ് ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്നതെന്നാണ് വിവരം.

ALSO READ-‘എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക്’, സന്തോഷം പങ്കുവെച്ച് അമൃത സുരേഷ്; ‘മൈ ഹാപ്പി പാപ്പു’വെന്ന് ഗോപി സുന്ദറും

വിവാഹത്തിന് മുമ്പ് നയൻതാര തന്റെ സിനിമാജീവിതം ഏറെ ഉയരത്തിലെത്താനാണ് പരിശ്രമിച്ചത്. സിനിമാലോകത്തെ തന്നെ മറ്റ് താരങ്ങൾക്ക് മാതൃകയാണ് നയൻതാര. സൗത്ത് ഇന്ത്യൻ സിനിമ ലോകത്തെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് നന്താര വാങ്ങിക്കുന്നത്.

Advertisement