അടുത്തടുത്ത് ഇരുന്ന് ഫഹദും ഞാനും അരിപെറുക്കുകയായിരുന്നു, ആ സിനിമകളിൽ അഭിനയച്ചിതിന് പിന്നിലെ കഷ്ടപ്പാടുകളെ കുറിച്ച് വെളിപ്പെടുത്തി നസ്രിയ

713

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ നടിയാണ് നസ്‌റിയ നസീം. മലയാളത്തിന്റെ യുവനടൻ ഫഹദ് ഫാസിലുമായി ഒന്നിച്ചഭിനയിച്ച ബാംഗ്ലൂർ ഡേയ്‌സ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് പ്രണയത്തിൽ ആവുകയും അധികം വൈകാതെ ഫഹദിനെ തന്നെ വിവാഹം കഴിക്കുകയും ആയിരുന്നു നസ്‌റിയ.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം നസ്രിയ സിനിമയിൽ നിന്ന് അല്പകാലം വിട്ടുനിന്നെങ്കിലും കൂടെ, ട്രാൻസ് എന്നീ സിനിമകളിലൂടെ വീണ്ടും സജീവമായിരുന്നു. ബാലതാരവും നായികയും നിർമ്മാതാവും ഒക്കെയായി വളർന്ന നസ്രിയ ഇപ്പോൾ തന്റെ ആദ്യ തെലുങ്ക് ചിത്രം റിലീസാകുന്നതിന്റെ സന്തോഷത്തിൽ ആണ്.

Advertisements

അതേ സമയം അണ്ടെ സുന്ദരാനികി എന്ന സിനിമയെ കുറിച്ചും ഭർത്താവ് ഫഹദ് ഫാസിലിനെുറിച്ചും മറ്റു സിനിമകളെ കുറിച്ചും തുറന്നു പറയുകയാണ് നസ്രിയ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആണ് പുതിയ നസ്‌റിയ മനസ്സ് തുറന്നത്.

ആദ്യ തെലുങ്ക് ചിത്രത്തെക്കുറിച്ച് എക്സൈറ്റഡാണോ എന്ന് ചോദിച്ചപ്പോൾ തീർച്ചയായും അതെ കരിയറിലെ ആദ്യ സിനിമ തന്ന അതേ സന്തോഷവും ആവേശവുമാണ് ഈ സിനിമയും നൽകുന്നത്. പുതിയ ഭാഷ, പുതിയ ഇൻഡസ്ട്രി, പുതിയ അണിയറപ്രവർത്തകർ അതിന്റെയൊക്കെ എക്സൈറ്റ്മെന്റ് വളരെയധികമാണ് എന്നായിരുന്നു നസ്രിയയുടെ മറുപടി.

Also Read
അത്തരം ഇഴുകി ചേർന്നുള്ള സീനുകളെല്ലാം ഞാൻ രണ്ടും കൽപ്പിച്ച് ചെയ്തതാണ്, നാളുകളായി ഇത്തരം ഒരു റോളിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു: സ്വാസിക

ചിത്രത്തിന്റെ കഥ തന്നെയാണ് തന്നെ ഏറ്റവും ആകർഷിച്ചത്. ഒരു ഫൺ എന്റെർടെയിനറാണ് ചിത്രമെങ്കിലും റിയലിസ്റ്റിക്ക് ആയാണ് ഒരുക്കിയിരിക്കുന്നത്. ഇമോഷൻസിന് ഒക്കെ വളരെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ലീലാ തോമസ് എന്നു പേരുള്ള ഫോട്ടോഗ്രാഫറാണ് എന്റെ കഥാപാത്രം.

സൂപ്പർ സ്റ്റാർ ജാഡകൾ ഒന്നും ഇല്ലാത്തയാളാണ് നാനി എന്ന നടൻ. തെലുങ്കിൽ ആദ്യമായി അഭിനയിക്കുന്നതിന്റെ ടെൻഷൻ ഒക്കെ ഒരു പരിധിവരെ മാറ്റിയത് ഒപ്പം അഭിനയിച്ച അദ്ദേഹമാണ്. ഒരുപാട് പഠിക്കാനുണ്ട് നാനിയിൽ നിന്നെന്നും നസ്‌റിയ പറയുന്നു.

ഒരു കഥാപാത്രം പൂർണമാകണമെങ്കിൽ അതിന് അഭിനയിക്കുന്നയാൾ തന്നെ ശബ്ദം കൊടുക്കണമെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് തന്നെ കുറച്ച് കഷ്ടപ്പെട്ടാലും വേണ്ടില്ല, തെലുങ്കിൽ ഡബ് ചെയ്യും എന്ന് ആദ്യം തന്നെ തീരുമാനിച്ചു. ഷൂട്ടിനു മുമ്പ് തന്നെ തിരക്കഥ വാങ്ങി പഠിച്ചു.

തെലുങ്ക് പഠിപ്പിച്ചു തരാനായി ഒരാളുണ്ടായിരുന്നു. ആദ്യമൊക്കെ പാടായിരുന്നു. പിന്നീട് അതിനോട് ഇണങ്ങി.ഡയലോഗു കളുടെ അർഥം മനസ്സിലാക്കി ശരിയായി ഉച്ചരിക്കാൻ പഠിച്ചു എന്നും ചിത്രത്തിന് വേണ്ടി താൻ തന്നെ ഡബ്ബ് ചെയ്തതിനെ കുറിച്ച് നസ്‌റിയ വിശദാകരിച്ചു.

അതേ സമയം പുഷ്പയിൽ ഫഹദ് അഭിനയിച്ച സമയത്തു തന്നെയാണോ നസ്രിയ അണ്ടെ സുന്ദരാകിനിയിൽ അഭിനയിച്ചത് എന്ന ചോദ്യത്തിന് ആദ്യം കരാർ ഒപ്പിടുന്നതു ഞാനാണ്. പിന്നീടാണ് ഫഹദ് പുഷ്പയിൽ എത്തിയത്. ഹൈദരാബാദിൽ ആയിരുന്നു രണ്ടു സിനിമ കളുടെയും ഷൂട്ട്. ചില ദിവസങ്ങളിൽ രണ്ടാൾക്കും ഷൂട്ട് ഉണ്ടായിരുന്നു.

Also Read
ആരും ബലമായി പ്രേരിപ്പിക്കില്ലെങ്കിലും അതെല്ലാം ഇവിടെയും ഉണ്ട്, തുടക്കത്തിൽ തന്നെ എന്നോട് രണ്ട് പേർ അതിന് ചോദിച്ചിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗീതി സംഗീത

തെലുങ്ക് പഠനമൊക്കെ ഒന്നിച്ചായിരുന്നു. ഞാൻ അണ്ടെ സുന്ദരാകിനിയുടെ തിരക്കഥ വായിച്ചും പറഞ്ഞും പഠിക്കുമ്പോൾ ഫഹദ് പുഷ്പയുടെ തിരക്കഥ എഴുതിയാണ് പഠിച്ചിരുന്നത്. അടുത്തടുത്തിരുന്ന് അരി പെറുക്കുകയായിരുന്നെന്ന് സാരം എന്നും നസ്‌റിയ പറയുന്നു.

തന്റെ സിനിമയിലെ ഇടളവകളെക്കുറിച്ചും താരം വാചാലയായി. ‘കഥകൾ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. പറ്റിയ കഥകൾ വന്നില്ല അതു കൊണ്ട് ഇടവേളകളും ഉണ്ടായി. ലോക്ഡൗൺ കാലത്താണ് ഈ സിനിമയുടെ കഥ കേട്ടത്. കഥ ഇഷ്ടപ്പെട്ടതോടെ ചെയ്യാൻ തീരുമാനിച്ചു. പിന്നെ മറ്റു പല മേഖലകളിലായി സിനിമയിൽ എപ്പോഴും സജീവമാണ്.

തെലുങ്ക് സിനിമയുടെ പ്രമോഷനു വേണ്ടി ചെന്നൈയിൽ ഉണ്ടായിരുന്ന ദിവസമാണ് വിക്രം അവിടെ റിലീസ് ആകുന്നത്. അതുകൊണ്ട് പ്രേക്ഷകരുടെ പ്രതികരണം നേരിട്ടറിയാൻ സാധിച്ചു. ഞാൻ വളരെ സന്തോഷവതി ആണ്. ഫഹദ് ആഗ്രഹിച്ച സ്ഥലങ്ങളിൽ അദ്ദേഹം എത്തിപ്പെടുന്നുണ്ട്.

അത് അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടു മാത്രമാണ്. അതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഫഹദിന്റെ വലിയ പിന്തുണ എനിക്കുണ്ട്. ഞങ്ങൾ രണ്ടു പേരും അഭിനേതാക്കൾ ആണല്ലോ. പരസ്പരം മനസ്സിലാക്കാൻ അതു വളരെ ഉപകരിക്കും. വെറുതെ ഇരിക്കുമ്പോഴൊക്കെ പോയി സിനിമ ചെയ്യൂ എന്ന് ഫഹദ് പറയും.

നല്ല സിനിമകൾ നിർമിക്കണം, നല്ല സിനിമകളിൽ അഭിനയിക്കണം, പാട്ട് പാടണം. പിന്നെ അടുത്ത കാലത്ത് എഡിറ്റിങ് പഠിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇനി ഏതു റോളിലാണെങ്കിലും അതു സിനിമയിൽ തന്നെ ആയിരിക്കും എന്നതിൽ സംശയമില്ലെന്നും നസ്‌റിയ പറയുന്നു.

Also Read
അമ്മയോട് ഒൻപതു വർഷമായി ഒരു സഹകരണവുമില്ല, ചേച്ചിയുമായി 16 വർഷത്തോളമായി മിണ്ടിയിട്ടില്ല, രണ്ടാമത്തെ ചേച്ചിയുമായും പിണക്കം; ബാപ്പയെ കണ്ടത് അഞ്ചോ ആറോ തവണ; വെളിപ്പെടുത്തി ലക്ഷ്മിപ്രിയ

Advertisement