ഭാര്യയ്ക്ക് അമരത്തിലെ എന്റെ കഥാപാത്രത്തെ അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല, അഭിനയം നിർത്താൻ നിർബന്ധിച്ചിരുന്നു: വെളിപ്പെടുത്തലുമായി അശോകൻ

1944

വർഷങ്ങളായി മലയാള സിനിമിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അശോകൻ. നായകനായും വില്ലനായും കോമേഡിയനായും സ്വഭാവ നടൻ ആയും എല്ലാം അശേകൻ മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ക്ലാസ്സിക് കലാകാരൻ പി പത്മരാജന്റെ സംവിധാനത്തിൽ 1979ൽ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലെ വാണിയൻ കുഞ്ചുവിനെ അവതരിപ്പിച്ചുകൊണ്ടാണ് അശോകൻ അഭിനയം ആരംഭിച്ചത്.

പിന്നീട് മലയാള ചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലും അശോകൻ അഭിനയിച്ചിട്ടുണ്ട്.
പക്ഷേ അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം അദ്ദേഹത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. തനിക്ക് ലഭിച്ചിട്ടുള്ള ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളേയും അദ്ദേഹം മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്.

Advertisements

ഭരതൻ സംവിധാനം ചെയ്ത പ്രണാമം, അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം, ഹരികുമാർ സംവിധാനം ചെയ്ത ജാലകം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ അശോകന്റെ അതുല്യമായ അഭിനയ പാടവത്തിന് ഉദാഹരണങ്ങളാണ്. അതേ പോലെ അശോകൻ തകർത്തഭിനയിച്ച ചിത്രമായിരുന്നു ഭരതൻ സംവിധാനം ചെയ്ത അമരം.

Also Read: വശ്യ മനോഹരിയായി ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ കല്യാണി, എന്തഴകാണ് ഇതെന്ന് ആരാധകർ…

മെഗാസ്റ്റാർ മമ്മൂട്ടിയുമായി ഒപ്പത്തിന് ഒപ്പം മൽസരിച്ച് അഭിനയിച്ചാണ് അമരത്തിൽ അശേകൻ കൈയ്യടി നേടിയെടുത്തത്.
ഏക മകൾ രാധയെ പഠിപ്പിച്ച് ഡോക്ടറാക്കണമെന്ന് സ്വപ്നം കാണുന്ന അച്ചൂട്ടി എന്ന മത്സ്യത്തൊഴിലാളിയുടെ കഥ പറഞ്ഞ് സിനിമയാണ് അമരം. മമ്മൂട്ടിയായിരുന്നു അച്ചൂട്ടിയെ അവതരിപ്പിച്ചത്.

കടപ്പുറത്തിന്റെ ആദ്യ ഡോക്ടറായി മകൾ വരുന്നത് മാത്രമായിരുന്നു അച്ചൂട്ടിയുടെ സ്വപ്നം. തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം മകൾക്ക് നൽകി കാത്തിരിക്കുന്ന അച്ചൂട്ടിക്ക് പക്ഷെ നേരിടേണ്ടി വരുന്നത് ഓർക്കാപ്പുറത്തെ കാര്യങ്ങൾ. 1991ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം അമരത്തിൽ രാധയുടെ വേഷം ചെയ്തത് മാതുവാണ്.

രാധയുടെ കാമുകനായി രാഘവനെന്ന കഥാപാത്രമായി എത്തിയത് അശോകനും. അഴകേ നിൻ മിഴി നീർമണിയീ
കുളിരിൽ തൂവരുതേകരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ എന്ന ഗാനം ഇവരുടെ പ്രണയത്തിന്റെ തീവ്രത അളക്കുന്ന ഗാനരംഗമാണ്. അശോകൻ എന്ന നടന്റെ പേര് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകർ പറയുന്ന സിനിമകളിലൊന്ന് അമരം തന്നെയായിരിക്കും.

എന്നാൽ അമരത്തിലെ തന്റെ കഥാപാത്രം ഭാര്യയ്ക്ക് ഇഷ്ടമല്ലെന്നും പലപ്പോഴും അത് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അശോകൻ.

കൈരളി ചാനലിൽ ജോൺ ബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ഷനിൽ എത്തിയപ്പോഴായിരുന്നു അശോകന്റെ വെളിപ്പെടുത്തൽ. അഭിനയത്തേക്കാൾ കൂടുതൽ പാട്ടിൽ ശ്രദ്ധിച്ച് പിന്നണി ഗാനരംഗത്ത് ശോഭിക്കാൻ ശ്രമിക്കാൻ ഭാര്യ ഉപദേശിക്കാറുണ്ടായിരുന്നു എന്നും അശോകൻ പറയുന്നു.

Also Read: സീരിയല്‍ നടി ആയതിനാല്‍ അവസരം കിട്ടില്ലെന്ന് പറഞ്ഞു; ഒപ്പിടുമ്പോഴും ഞാന്‍ അങ്ങനെയാണ് എന്ന് സിദ്ധാര്‍ത്ഥിന് അറിയില്ലായിരുന്നു എന്ന് സ്വാസിക

അമരത്തിലെ എന്റെ കഥാപാത്രം ഭാര്യയ്ക്ക് ഇഷ്ടമല്ല. അത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പാട്ടിൽ ശ്രദ്ധിച്ച് കൂടെയെന്ന് ഇടയ്ക്കിടെ ഭാര്യ ചോദിക്കാറുണ്ട്. സിനിമകൾ നിരന്തരമായി കാണാറുണ്ടായിരുന്നു എന്നല്ലാതെ അഭിനയത്തോട് താൽപര്യമുണ്ടായിരുന്നില്ല.

പിന്നെ എങ്ങനെ സിനിമയിൽ എത്തി കഥാപാത്രങ്ങൾ ചെയ്തുവെന്നത് അത്ഭുതമാണ്. ഞാൻ വലിയ പ്രേം നസീർ ആരാധകനായിരുന്നു. അദ്ദേഹം ഉദ്ഘാടനത്തിന് വരുന്ന സ്ഥലങ്ങളിൽ മണിക്കൂറുകളോളം ചെന്ന് നിന്ന് അദ്ദേഹത്തെ കണ്ട് മാത്രമെ തിരിച്ച് മടങ്ങാറുണ്ടായിരുന്നുള്ളു. ആരാധന മൂത്ത് കാത്തുനിന്ന് കണ്ട കഥ പ്രേംനസീർ സാറിനോട് തന്നെ ഞാൻ പറഞ്ഞിരുന്നു എന്നും അശോകൻ വെളിപ്പെടുത്തുന്നു.

Advertisement