അത്തരം ഇഴുകി ചേർന്നുള്ള സീനുകളെല്ലാം ഞാൻ രണ്ടും കൽപ്പിച്ച് ചെയ്തതാണ്, നാളുകളായി ഇത്തരം ഒരു റോളിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു: സ്വാസിക

3070

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേ പോലെ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ
താരമാണ് സ്വാസിക വിജയ്. സിനിമയിലും സീരിയലുകളിലും ആയി നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ സ്വാസിക പിന്നീട് മിനി സ്‌ക്രീനിലൂം സജീവമാവുകയായിരുന്നു.

ഒരേ സമയം സിനിമയിലും സീരിയലുകളിലും ഗംഭീര വേഷം ചെയ്ത് കൈയ്യടി നേടുന്ന താരം എന്ന പ്രത്യേകതയും സ്വാസികയ്ക്ക് ഉണ്ട്. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്ല്യ പ്രതിഭയാണ് താരം.

Advertisements

സ്വാസിക നായികയായി തീയ്യറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സിദ്ധാർത് ഭരതൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
സെൻസർബോർഡിൽ നിന്നും എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൽ നിരവധി ഇന്റിമേറ്റ് സീനുകളും ഉണ്ട്.

Also Read
ഷാജോൺ മോഹൻലാലിനെ മുറിയിലിട്ട് ഇടിക്കുന്നത് കണ്ട് ആന്റണി പെരുമ്പാവൂർ കരഞ്ഞു, പിന്നെ ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തൽ

അവ കൂടുതലും സ്വാസികയുടെ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയ അലൻസിയറുമായും റോഷൻ മാത്യുവുമായും ഉള്ളതാണ്. ഒരു അഭിമുഖത്തിൽ അതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

നമ്മൾ മലയാളികൾ തന്നെ മറ്റ് ഭാഷയിലെ സിനിമകളിലെ സീനുകൾ കാണും. എന്നിട്ട് അവിടെ ഒന്നും പറയില്ല. പക്ഷേ മലയാള സിനിമയിൽ ഇത്തരം കാര്യങ്ങൾ ചെയ്താൽ പ്രശ്‌നമാണ്. ഞാനൊന്നും ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ മുൻപ് ചെയ്യാത്തത് കൊണ്ട് ആളുകൾ കാണുമ്പോൾ ചിന്തിക്കുക എന്റെ അടുത്തു നിന്ന് ഇതൊന്നും പ്രതീക്ഷിച്ചില്ല എന്നാണ്.

ഇത്തരം കാര്യങ്ങളൊക്കെ വരും എന്ന് എനിക്കുറപ്പായിരുന്നു. അപ്പോൾ വരുന്നിടത്ത് വച്ച് കാണാം എന്ന് ഞാൻ ഉറപ്പിച്ചു. ആളുകളുടെ ചിന്താഗതിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താനുണ്ട്. ഒരു സിനിമയിലൂടെ അത് മാറ്റാൻ സാധിക്കില്ല. അത് ആളുകൾ മാറുക തന്നെ വേണം. ഞാൻ ഈ സിനിമയിൽ ഇത് ചെയ്യുന്നത് ആ സിനിമയ്ക്ക് ആവശ്യമുള്ളത് കാരണമാണ്.

ഇനി അത്തരത്തിലുള്ള സീനുകൾ ഒഴിവാക്കിയാൽ ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള സിനിമകളാണോ ഇറക്കുന്നത് എന്ന് ചോദിക്കും. മേക്കിങ് പോരാ എന്ന് പറയും. അവിടെയും കുറ്റപ്പെടുത്തും.മറ്റ് ഭാഷകളിൽ ചെയ്യുന്നത് നമ്മുടെ സംവിധായകരും മറ്റും ഇവിടെ പരീക്ഷിക്കുകയാണ്. മാറ്റങ്ങൾ വന്നില്ലെങ്കിൽ മലയാള സിനിമ എപ്പോഴും ഒരേ പോലെ ആയിരിക്കും.

മലയാളം വൈകിയാണ് ഇത് ചെയ്യുന്നത്, ബാക്കിയുള്ള എല്ലാ ഇൻഡസ്ട്രീസും ഇത് നേരത്തെ ചെയ്തു തുടങ്ങി. ഈ മാറ്റങ്ങൾ എല്ലാവരും അംഗീകരിക്കണം. അല്ലാതെ നടി ചെയ്തത് മോശമായെന്നും നടൻ ചെയ്തത് നല്ലത് ആണെന്നുമല്ല പറയേണ്ടത്. ഇത്തരത്തിലുള്ള ചിന്താഗതികൾ മാറ്റിക്കഴിഞ്ഞാൽ കൂടുതൽ നല്ല സിനിമകൾ തരാനുള്ള നല്ല കഴിവുള്ള സംവിധായകർ നമുക്കിടയിലുണ്ട്.

Also Read
ആ കാര്യം 28 വര്‍ഷമായി കൃത്യമായി മറന്നുപോവുന്നു, ഇത്തവണയും പതിവ് തെറ്റിച്ചില്ല, പക്ഷേ സിന്ധുവിന് കുഴപ്പമില്ല, അതുമായി പൊരുത്തപ്പെട്ടു, കൃഷ്ണകുമാര്‍ പറയുന്നു

അത്തരത്തിലുള്ള രംഗങ്ങളൊക്കെ ഞാൻ രണ്ടും കൽപ്പിച്ചത് ചെയ്തതാണ്. കാരണം ഒരുപാട് നാളുകളായി ഞാൻ ഒരു ക്യാരക്റ്ററിന് വേണ്ടി കാത്തിരിക്കുന്നു. ഞാൻ കണ്ണടച്ച് ചെയ്ത കാര്യങ്ങളാണ് അതെല്ലാം. അതെല്ലാം നന്നായി ചെയ്തു. ഇതിനുവേണ്ടി ഞാൻ മനസ്സ് തയ്യാറാക്കി.

പിന്നെ ഏതു ദിവസം വന്നാലും ഇന്ന് ഇതാണോ ഷൂട്ട്, നാളെ അതാണോ ഷൂട്ട് എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. നാളെ വേറെ കിസ്സ് ആണെന്ന് പറഞ്ഞപ്പോൾ ഞാൻ ഓക്കേ പറഞ്ഞു എന്നും സ്വാസിക വ്യക്തമാക്കുന്നു.

Advertisement