Home Entertainment

ഷാജോൺ മോഹൻലാലിനെ മുറിയിലിട്ട് ഇടിക്കുന്നത് കണ്ട് ആന്റണി പെരുമ്പാവൂർ കരഞ്ഞു, പിന്നെ ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തൽ

11105

വില്ലനായി എത്തി പിന്നീട് നായകനായി ഇത്യൻ സിനിമയിലെ തന്നെ വിസ്മയതാരമാറി നടനാണ് മലയാളത്തിന്റെ താരരാജാവ് ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. നാടൻ കഥാപാത്രങ്ങൾ മുതൽ ആക്ഷൻ രംഗങ്ങൾ വരെ മനോഹരമായ വഴക്കത്തോടെ അവതരിപ്പിക്കുന്ന മോഹൻലാൽ അഭിനയിക്കാത്ത് വേഷങ്ങൾ ഉണ്ടാവില്ല.

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. മോഹൻലാൽ ജോർജുകുട്ടി എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച ഈ സിനിമയുടെ രണ്ടാം ഭാഗവും ഇറങ്ങി മികച്ച വിജയം നേടിയെടുത്തിരുന്നു.

Advertisements

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു ദൃശ്യം സീരിസ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു ദൃശ്യം സീരിസുകൾ ഒരുക്കിയത്. ജിത്തു ജോസഫ് ഒരുക്കിയ ദൃശ്യത്തിന്റെ ഷൂട്ടിംഗ് സമയത്ത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ കരഞ്ഞു കൊണ്ട് പറഞ്ഞതിനെ കുറിച്ച് പ്രമുഖ സംവിധായകൻ രഞ്ജിത്ത് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.

Also Read
ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിന്നിട്ടും താരരാജാവ് മോഹൻലാലിന്റെ ഈ ചിത്രങ്ങൾ വെളിച്ചം കാണാതെ പെട്ടിയിലായി പോയി

ദൃശ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ നടക്കുന്ന സമയം. ഞാൻ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. എന്താ ചേട്ടാ എന്ന് പറഞ്ഞ് ഫോൺ എടുക്കുമ്പോഴെ അവന്റെ ശ്ബ്ദത്തിൽ വല്ലാത്തൊരു മാറ്റം എനിക്ക് ഫീൽ ചെയ്തു. ലൊക്കേഷനിൽ ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്.

എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാൽ സാറിനെ ഷാജോൺ ഇടി ക്കുക ആണ്, അത് കണ്ട് നിൽക്കാൻ ആവുന്നില്ല എന്ന് പറഞ്ഞു കരയുകയാണ് ആന്റണി. ആ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് ആന്റണി എന്നോർക്കണം.

പക്ഷെ അതിനാക്കാൾ ഉപരി ലാലിന്റെ വലിയ ഫാനാണ് ആന്റണി. ഈ ആരാധന ജിത്തു ജോസഫിന് തോന്നിക്കഴിഞ്ഞാൽ ദൃശ്യം പോലെ ഒരു സിനിമ ഉണ്ടാകില്ല. കഥാപാത്രങ്ങൾ സൃഷ്ടിച്ച് നടൻമാർക്ക് വെല്ലുവിളി ഉയർത്തേണ്ടവർ ആണ് സംവിധായകരെന്നും രഞ്ജിത് പറയുന്നു.

കഥാപാത്രത്തെ സ്നേഹിച്ചു കഴിഞ്ഞാൽ കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറാകുന്ന ഒരു നടൻ കൂടിയാനെ മോഹൻലാൽ എന്നും രഞ്ജിത് കൂട്ടിച്ചേർത്തു. അതേ സമയം ദൃശ്യത്തിന് മൂന്നാം ഭാഗവും ഉണ്ടാവുമെന്ന് സംവിധായകൻ ജീത്തു ജോസഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Also Read
മനസ്സില്‍ സ്‌നേഹമുള്ള ആളാണ്, ദിലീപ് എന്താണെന്ന് എനിക്കറിയാം, അദ്ദേഹം ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല, റിയാസ് ഖാന്‍ പറയുന്നു

Advertisement