‘കണ്ണനാണേ സത്യം..റോബിനെ ഇഷ്ടമല്ല, കല്യാണം കഴിക്കില്ല’; ഡോ. റോബിന്റെ ഒലിപ്പീര് ഇഷ്ടമല്ലെന്ന് ദിൽഷ പറഞ്ഞിട്ടുണ്ട്: വെളിപ്പെടുത്തി ജാസ്മിൻ

14783

ബിഗ് ബോസ് വീട്ടിൽ വലിയ ഞെട്ടൽ ഉണ്ടാക്കിക്കൊണ്ടാണ് ജാസ്മിനും ഡോ. റോബിനും പുറത്ത് പോയത്. റോബിന് വേണ്ടി വലിയ കാത്തിരിപ്പിലും പ്രതീക്ഷയിലുമായിരുന്നു ആരാധകർ. എല്ലാം ഇതോടെ അവസാനിച്ചിരിയ്ക്കുകയാണ് റോബിൻ പുറത്തുപോകാൻ കാരണമായത് ജാസ്മിൻ ആണെന്ന് ഇപ്പോഴും സോഷ്യൽ മീഡിയയിൽ സംസാരമുണ്ട്. റോബിൻ പുറത്തായതോടെ ദിൽഷയിലേക്ക് റോബിൻ ആരാധകർ തിരിഞ്ഞിരിക്കുകയാണ്.

മുമ്പ് തന്നെ ജാസ്മിൻ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോൾ ആരാധകരൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. അതിനു കാരണമായത് ജാസ്മിന്റെ സെ ക്ഷ്വ ൽ ഓറി യന്റേഷൻ ആയിരുന്നു. ആളുകൾ തമ്മിലുള്ള ഇടുങ്ങിയ ചിന്താഗതികൾ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ബിഗ് ബോസ് സീസൺ ഫോറിലും അത്തരം ഒരു മാറ്റം കൊണ്ടുവരാൻ സാധിച്ചത് ഷോയുടെ സംഘാടകരുടെ കഴിവ് തന്നെയാണ്. റിയാസും ജാസ്മിനുമെല്ലാം ഉൾക്കൊള്ളുന്നതാണ് സമൂഹമെന്ന് ബിഗ്‌ബോസ് വീട് ചൂണ്ടിക്കാണിക്കുന്നു.

Advertisements

അറ്റാക്കിങ് ഗെയിമിന് പ്രാധാന്യം നൽകി മുന്നോട്ട് പോയിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ ഫേക്ക് ആണെന്ന് തുറന്ന് പറഞ്ഞ മത്സരത്തിൽ മുന്നേറുമ്പോൾ പോലും ആറാധകർ വർധിക്കുകയല്ലാതെ കുറഞ്ഞിരുന്നില്ല. സ്വയമായി ടാസ്‌ക്കുകളിൽ ജയിക്കുന്നതിനേക്കാൾ കൂടുതൽ തന്ത്രങ്ങൾ റോബിൻ മെനഞ്ഞിരുന്നത് മറ്റ് മത്സരാർഥികളെ മാനസികമായി തളർത്താനും അവരെ പുറത്താക്കാനുമായിരുന്നു. ഇക്കാരണത്താൽ പലർക്കും റോബിനോട് വലിയ വെറുപ്പും ഉണ്ടായിരുന്നു.

ALSO READ– ‘ആ ഭയമായിരുന്നു ചേട്ടന്, കുറേക്കാലം എന്നോട് മിണ്ടിയില്ല’, സുഹൃത്തുക്കൾ വരെ സംസാരിച്ചതിന് ശേഷമാണ് സമ്മതിച്ചത്; തുറന്ന് പറഞ്ഞ് പ്രിയതാരം റെനീഷ

എന്നാൽ മത്സരാർത്ഥികളിൽ ദിൽഷയോട് പ്രത്യേക സ്നേഹം കാണിച്ചിരുന്ന റോബിന്റെ പെരുമാറ്റം പ്രണയമാണെന്ന് തുടക്കം മുതൽ ചർച്ചയുണ്ടായിരുന്നു. റോബിൻ എല്ലാ കാര്യങ്ങളും ദിൽഷയോട് തുറന്ന് പറയുന്നത് പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നു. ഇതിനിടെ റോബിൻ ദിൽഷയോട് തന്റെ പ്രണയം വെളിപ്പെടുത്തുകയും ചെയ്തതോടെ ഇരുവരും മറ്റൊരു പേളിഷ് ജോഡിയാകുമോ എന്നായിരുന്നു ആരാധകരും ഉറ്റുനോക്കിയിരുന്നത്.

എങ്കിലും റോബിന്റെ ഗെയിം സ്ട്രാറ്റർജി അറിയുന്നവർ റോബിന് ദിൽഷയോടുള്ള അടുപ്പം പ്രണയമാണെന്ന് വിശ്വസിക്കാൻ മടിച്ചിരുന്നു. റോബിൻ ദിൽഷയ്ക്ക് കിട്ടുന്ന പ്രേക്ഷക പിന്തുണ തന്നിലേക്ക് അടുപ്പിക്കാനും യൂത്തിന്റെ വോട്ട് വാങ്ങാനുമാണ് പ്രണയനാടകം കളിക്കുന്നതെന്നായിരുന്നു ഉയർന്ന സംശയങ്ങൾ.

ബിഗ്ബോസ് ഷോയിലെ കണ്ടസ്റ്റൻസ് തന്നെ റോബിൻ പ്രണയ നാടകം കളിക്കുകയാണെന്നാണ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും ദിൽഷയെ ബാധിച്ചിരുന്നില്ല. റോബിൻ പ്രണയം പറഞ്ഞപ്പോൾ തനിക്ക് അങ്ങനൊന്ന് തോന്നിയിട്ടില്ലെന്നും റോബിനെ സുഹൃത്തായി മാത്രമെ കാണാൻ സാധിക്കൂവെന്നുമാണ് അന്ന് ദിൽഷ മറുപടി പറഞ്ഞത്.

അതേസമയം, സീസൺ അവസാനിച്ച് ദിൽഷ പുറത്ത് വന്ന ശേഷം അവളുടെ ഇഷ്ടം കൂടി മനസിലാക്കി വീട്ടുകാരോട് ആലോചിച്ച് വിവാഹം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് മുമ്പ് റോബിൻ പറഞ്ഞത്. ഹൗസിനുള്ളിൽ വന്ന് ആദ്യത്തെ ആഴ്ച തന്നെ റോബിന് ദിൽഷയോട് പ്രണയം തോന്നി തുടങ്ങിയിരുന്നു. ആദ്യം ദിൽഷയോടും പിന്നീട് സുചിത്രയോടും അപർണയോടും അടക്കം റോബിൻ ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

ALSO READ- അമ്മയോട് ഒൻപതു വർഷമായി ഒരു സഹകരണവുമില്ല, ചേച്ചിയുമായി 16 വർഷത്തോളമായി മിണ്ടിയിട്ടില്ല, രണ്ടാമത്തെ ചേച്ചിയുമായും പിണക്കം; ബാപ്പയെ കണ്ടത് അഞ്ചോ ആറോ തവണ; വെളിപ്പെടുത്തി ലക്ഷ്മിപ്രിയ

പെട്ടെന്ന് റോബിൻ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ സങ്കടത്തിലായതും ദിൽഷയായിരുന്നു. എന്നാൽ ഇപ്പോൾ ഹൗസിൽ നിന്നും വാക്ക് ഔട്ട് നടത്തി പുറത്തേക്ക് വന്ന ജാസ്മിൻ ദിൽഷയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

റോബിനെ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ദിൽഷ ദൈവത്തെ പിടിച്ച് സത്യം പറഞ്ഞിരുന്നുവെന്നാണ് ജാസ്മിൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ഞങ്ങൾ ഒരുമിച്ചാണ് കിടക്കുന്നത്. ദിൽഷ എന്റെ ബെഡ്‌മേറ്റാണ്. റോബിന്റെ പിന്നാലെ നീ നടക്കുന്നുണ്ടല്ലോ? റോബിനും ചെറിയ ഒലിപ്പീര് കാണിക്കുന്നുണ്ട്. അതുകൊണ്ടാണ് ചോദിക്കുന്നതെന്ന് അവളോട് ഞാൻ പറഞ്ഞു. വീട്ടിലെല്ലായിടത്തും ക്യാമറയാണ്. അതുകൊണ്ട് പുതപ്പിനുള്ളിൽ കയറിയാണ് റോബിനോട് പ്രണയമാണോ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചത്.’

‘തുടർന്ന് സത്യം പറയണമെന്നും ഞാൻ അവളോട് പറഞ്ഞു. ഉടൻ അവൾ കഴുത്തിൽ കിടന്ന മാലയിലെ കൃഷ്ണന്റെ ലോക്കറ്റിൽ പിടിച്ച് സത്യം വെച്ചു. എന്റെ കണ്ണനാണെ സത്യം. അയാളെ ഞാൻ കല്യാണം കഴിക്കില്ല, ഇഷ്ടമല്ല.’ആ രീതിയിൽ റോബിനെ എനിക്ക് ചിന്തിക്കാൻ കഴിയില്ല’- എന്നാണ് ദിൽഷ എന്നോട് പറഞ്ഞത്.

കൂടാതെ ദിൽഷയ്ക്ക് ഒരു സെലിബ്രിറ്റി ക്രഷ് ഉണ്ടെന്നും അവൾ വെളിപ്പെടുത്തിയിരുന്നു. റോബിനെപ്പോലെ അല്ലാത്ത വളരെ വ്യത്യസ്തനായ ഒരു വ്യക്തിയാണ് ആ ക്രഷ് എന്നും ദിൽഷ തന്നോട് പറഞ്ഞിരുന്നുവെന്ന് ജാസ്മിൻ വെളിപ്പെടുത്തുകയാണ്.

ALSO READ- ഹൃദയത്തിലെ പ്രണവിന്റെ റോൾ ചെയ്യാനായിരുന്നു ആഗ്രഹം; ആ റോളിന് കാശ് കൊടുത്ത് അവാർഡ് വാങ്ങിച്ചേനെ: വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

ഇതിനിടെ, കൂടാതെ പത്താം ആഴ്ചയിലെ വീക്കിലി ടാസ്‌ക്കിനിടെ ദിൽഷയുടെ ക്രഷിന്റെ പേരും കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ജാസ്മിൻ ദിൽഷയെ ഭീഷണിപ്പെടുത്തി ഓരോ കാര്യങ്ങൾ ചെയ്യിച്ചിരുന്നു. ഈ വീഡിയോയും വൈറലായിരുന്നു.

അതേസമയം, തനിക്ക് ആരോടെങ്കിലും പ്രണയം തോന്നിയാലും താൻ അത് ഇവിടെ വെച്ച് കാണിക്കില്ല. വീട്ടിൽ പോയി അച്ഛനോടും അമ്മയോടുമെല്ലാം ആലോചിക്കണം. തനിക്ക് അവരുടെ സമ്മതം വേണം. എന്നിട്ട് മാത്രമെ ഒരു തീരുമാനത്തിൽ എത്തൂ. തന്റെ കുടുംബം അത്രത്തോളം തന്നെ പിന്തുണക്കുന്നവരാണ്. അവരെ വിഷമിപ്പിക്കാൻ താൻ തയ്യാറല്ല.’- എന്നാണ് ദിൽഷ ബ്ലെസ്ലിയോട് മുമ്പ് ഒരു ദിവസം വെളിപ്പെടുത്തിയത്.

Advertisement