ഹൃദയത്തിലെ പ്രണവിന്റെ റോൾ ചെയ്യാനായിരുന്നു ആഗ്രഹം; ആ റോളിന് കാശ് കൊടുത്ത് അവാർഡ് വാങ്ങിച്ചേനെ: വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

122

പുത്തൻ അഭിമുഖങ്ങളിലൂടെ സ്വയം ട്രോളിയും തമാശകൾ പറഞ്ഞും സോഷ്യൽമീഡിയയിലടക്കം താരമായ ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം റിലീസായി കഴിഞ്ഞു. നവാഗതനായ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’ ചിത്രമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ധ്യാൻ തന്നെയാണ്. ഇവരുടെ സുഹൃത്തുക്കളായ അജു വർഗീസും വിശാഖ് സുബ്രഹ്‌മണ്യവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ വിശാഖ് സുബ്രഹ്‌മണ്യം നിർമ്മിച്ച ഹൃദയം ചിത്രം വലിയ ഓളമാണ് കേരളത്തിലുണ്ടാക്കിയത്. സൂപ്പർഹിറ്റായി മാറിയ ഹൃദയം സിനിമയിൽ എന്തുകൊണ്ട് ധ്യാൻ ശ്രീനിവാസനെ അഭിനയിപ്പിച്ചില്ല എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത് അഭിമുഖത്തിൽ ഈ ചോദ്യത്തെ ധ്യാൻ രസകരമായാണ് നേരിട്ടത്.

Advertisements

എന്തുകൊണ്ട് ധ്യാനിനെ കാസ്റ്റ് ചെയ്തില്ല എന്ന ചോദ്യത്തിന് വിശാഖ് സുബ്രഹ്‌മണ്യവും ധ്യാൻ ശ്രീനിവാസനും മറുപടി പറയുന്നുണ്ട്. പ്രകാശൻ പറക്കട്ടെയുടെ പ്രൊമോഷന്റെ ഭാഗമായി വെബ് മാഗസീന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ഹൃദയം സിനിമയിൽ ധ്യാൻ ശ്രീനിവാസന് എന്തുകൊണ്ടായിരുന്നു അവസരം കൊടുക്കാതിരുന്നത് എന്ന അവതാരകയുടെ ചോദ്യത്തിനുള്ള മറുപടി രസകരമായിരുന്നു. ”പടം കണ്ടായിരുന്നോ, ക്യാംപസ് സ്റ്റോറിയല്ലേ. അതിൽ ക്യാംപസിലെല്ലാം പുതിയ ആൾക്കാരല്ലേ, അപ്പൊ ധ്യാനിന് ഏത് റോള് കൊടുക്കും,” വിശാഖ് സുബ്രഹ്‌മണ്യം ചോദിക്കുന്നു.

ALSO READ- ‘എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക്’, സന്തോഷം പങ്കുവെച്ച് അമൃത സുരേഷ്; ‘മൈ ഹാപ്പി പാപ്പു’വെന്ന് ഗോപി സുന്ദറും

എവിടെയെങ്കിലും ഒരു റോള് കൊടുത്തുകൂടെ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ഞാൻ അങ്ങനെ എവിടെയെങ്കിലും ഉള്ള റോള് ചെയ്യാനാണോ’ എന്നായിരുന്നു ധ്യാൻ തിരിച്ചടിച്ചത്. ”എനിക്ക് അതിനകത്ത് തരാൻ പറ്റിയ റോൾ ഏതായിരുന്നെന്ന് പറയൂ. എനിക്ക് തോന്നിയ ഒറ്റ റോളേ ഉള്ളൂ. അത് പ്രണവിന്റെ റോളായിരുന്നു. അത് പിന്നെ പോയി. ഞാൻ ആകെ ചെയ്യാൻ ആഗ്രഹിച്ചത് പ്രണവിന്റെ റോളായിരുന്നു, അത് പോയി, അരുൺ നീലകണ്ഠൻ,” ധ്യാൻ പറയുന്നു.

അങ്ങനെയായിരുന്നെങ്കിൽ സിനിമക്ക് രണ്ട് അവാർഡ് കിട്ടിയേനെ എന്ന് അവതാരക കമന്റ് പറഞ്ഞതോടെ ‘മികച്ച നടൻ അവാർഡ്, അത് ഉറപ്പായും കിട്ടിയേനെ. ഞാൻ കാശ് കൊടുത്ത് എങ്ങനെയെങ്കിലും വാങ്ങിച്ചേനെ,’ എന്നായിരുന്നു ധ്യാനിന്റെ രസകരമായ ഉത്തരം.

പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൃദയത്തിൽ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. അരുൺ നീലകണ്ഠൻ എന്നായിരുന്നു പ്രണവ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര്.

ALSO READ- അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്നേഹവും ഞാൻ തന്നെ നൽകണം, പറയുന്നത്ര എളുപ്പമല്ല ഒന്നും സിംഗിൾ പേരന്റിംഗിനെക്കുറിച്ച് അമൃത സുരേഷ് അന്ന് പറഞ്ഞത്

ദിലീഷ് പോത്തൻ, നിഷ സാരംഗ്, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരാണ് പ്രകാശൻ പറക്കട്ടെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ധ്യാനും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Advertisement