അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്നേഹവും ഞാൻ തന്നെ നൽകണം, പറയുന്നത്ര എളുപ്പമല്ല ഒന്നും സിംഗിൾ പേരന്റിംഗിനെക്കുറിച്ച് അമൃത സുരേഷ് അന്ന് പറഞ്ഞത്

212

ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. വേറിട്ട ആലാപന ശൈലിയുമായെത്തിയ അമൃത ഷോയിൽ നിന്ന് പുറത്തായെങ്കിലും ആരാധകരുടെ ഹൃദയങ്ങളിൽ ചേക്കേറിയിരുന്നു.

ആദ്യം അമൃതയെ വിവാഹം ചെയ്തത് തെന്നിന്ത്യൻ താരമായ നടൻ ബാല ആയിരുന്നു. ഒരു മകളായ ശേഷം ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. മകളായ അവന്തിക എന്ന പാപ്പു അമൃതയ്ക്കൊപ്പമാണ് കഴിയുന്നത്. ഇടയ്ക്ക് പാപ്പുവിനെ കാണാനായി ബാല എത്താറുണ്ട്.

Advertisements

അതേ സമയം അടുത്തിടെ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഒന്നിച്ചതോടെ അമൃതയുടെ ആദ്യ വിവാഹവും വിവാഹമോചനവും ഒക്കെ ചർച്ചയായി മാറിയിരുന്നു. നിരവധി പേരാണ് അമൃതയുടെയും ഗോപി സുന്ദറിന്റെയും ഭൂതകാലം ചികഞ്ഞെടുത്ത് എത്തിയത്.

Also Read
അപാര കഴിവുള്ള നടൻ, കേരളത്തിന്റെ മാത്രമല്ല ദക്ഷിണേന്ത്യയുടെയും സ്വത്താണ് അയാൾ: ഫഹദ് ഫാസിലിനെ പുകഴ്ത്തി മതിയാവാതെ കമൽഹാസൻ

ഗോപി സൂന്ദറിന്റെ മൂന്നാമത്തെ ബന്ധമാണ് അമൃതയും ആയി ഉള്ളത്. നേരത്തെ പ്രിയയെ വിവാഹം കഴിക്കുകയും ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് ടുഗദിറിലും ആയിരുന്നു ഗോപി. അതേ സമയം അമ്മ അമൃതയെ പോലെ തന്നെ പാപ്പുവും യൂട്യൂബ് ചാനലുമായി സജീവമാണ്.

ഇതിനിടെ സിംഗിൾ പേരന്റിംഗിനെ കുറിച്ച് അമൃത മുൻപ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും വൈറലായി ക്കൊണ്ടിരിക്കുന്നത്. മകൾ പാപ്പുവിന്റെ വിശേഷങ്ങളെല്ലാം അമൃത സോഷ്യൽമ ീഡിയയിലൂടെ പങ്കിടാറുണ്ട്. അമ്മയെ പ്പോലെ തന്നെ മകളും പാട്ടിലും കഴിവ് തെളിയിച്ചിരുന്നു.

മഹാനവമി ദിനത്തിൽ മൂകാംബികയിൽ വെച്ച് മകളുടെ സംഗീതയാത്ര തുടങ്ങിയതിനെ കുറിച്ച് അമൃത പറഞ്ഞിരുന്നു. ഞങ്ങളെല്ലാവരും ജീവിതത്തിലേറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷമാണ് ഇത് എന്നായിരുന്നു അന്ന് അമൃത കുറിച്ചത്.

വിവാഹ ജീവിതവുമായി മുന്നേറാൻ കഴിഞ്ഞിരുന്നുവെങ്കിൽ സിംഗിൾ പേരന്റിംഗ് തിരഞ്ഞെടുക്കില്ലായിരുന്നു. അച്ഛന്റെയും അമ്മയുടേയും കടമകൾ ഒറ്റയ്ക്ക് ചെയ്യുകയാണിപ്പോൾ. അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്നേഹവും ഞാൻ തന്നെ നൽകണം. പറയുന്നത്ര എളുപ്പമല്ല അത്.

Also Read
അദ്ദഹം ക്രിസ്ത്യനും ഞാൻ ഹിന്ദുവുമായിരുന്നു, പള്ളിയിൽ വെച്ച് തന്നെ കല്യാണം നടത്തണമെന്ന് അവർ നിർബന്ധം പിടിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ, മനീഷ സുബ്രമണ്യൻ പറയുന്നു

നോ പറയാനും യെസ് പറയാനുമുള്ള സ്വാതന്ത്ര്യം നൽകിയാണ് മകളെ വളർത്തുന്നത്. ആൺപെൺ ഭേദമില്ലാതെയാണ് അച്ഛനും അമ്മയും എന്നെയും സഹോദരിയേയും വളർത്തിയത്. ഏറെ ആത്മവിശ്വാസവും ധൈര്യവും തന്ന കാര്യമായിരുന്നു ഇത്. അതേപോലെ തന്നെയായാണ് പാപ്പുവിനെയും വളർത്തുന്നത്.

സുഹൃത്തിനോടെന്ന പോലെ സംശയങ്ങളൊക്കെ ചോദിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ മകൾക്ക് നൽകിയിട്ട് ഉണ്ടെന്നും അന്ന് അമൃത പറഞ്ഞിരുന്നു. വ്യക്തി ജീവിതത്തിൽ വലിയൊരു പ്രതിസന്ധി നേരിടേണ്ടി വന്നപ്പോൾ ശക്തമായ പിന്തുണയുമായി വീട്ടുകാർ കൂടെയുണ്ടായിരുന്നു.

പക്വതയില്ലാത്ത പ്രായത്തിലായിരുന്നു ആ പ്രണയം. വിവാഹജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടമില്ലെന്ന് അമൃത പറഞ്ഞത് അടുത്തിടെ ചർച്ചയായി മാറിയിരുന്നു.

Advertisement