അദ്ദഹം ക്രിസ്ത്യനും ഞാൻ ഹിന്ദുവുമായിരുന്നു, പള്ളിയിൽ വെച്ച് തന്നെ കല്യാണം നടത്തണമെന്ന് അവർ നിർബന്ധം പിടിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ, മനീഷ സുബ്രമണ്യൻ പറയുന്നു

2109

വളരെ പെട്ടെന്ന് തന്നെ മലയാളം ടെലിവിഷൻ ആരാധകർക്ക് ഏറെ പ്രയങ്കരിയായി മാറിയ നടിയാണ് മനീഷ സുബ്രമണ്യൻ. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് തട്ടീംമുട്ടീം. ഈ പരമ്പരപോലെ തന്നെ ഇതിലെ കതാപാത്രങ്ങളും അതവതരിപ്പിക്കുന്ന താരങ്ങളും എല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

തട്ടീംമുട്ടീം പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മനീഷ സുബ്രമണ്യൻ മാറിത്. വാസവദത്ത എന്ന അമ്മായിയമ്മ ആയിട്ടാണ് നടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഇതുവരെ കണ്ട അമ്മായി അമ്മമാരിൽ നിന്ന് ഏറെ വ്യത്യസ്ത ആയിരുന്നു വാസവദത്ത. അതിനാൽ തന്നെ താരത്തെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

Advertisements

തൃശൂർ സ്വദേശിയായ മനീഷ സുബ്രമണ്യൻ ആണ്. സീരിയലിലെ ഉടായിപ്പ് അമ്മായിയമ്മയുടെ റോൾ മനീഷയെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയ ഒന്നാണ്. ചെറിയ സമയത്തിനുള്ളിൽ തന്നെ മികച്ച ആരാധകരെ സ്വന്തമാക്കാൻ നടിക്ക് കഴിഞ്ഞു.

Also Read
ശിവാജ്ഞലി പ്രണയം ക്ലിക്കാവാൻ കാരണം ഇതാണ്, രഹസ്യം വെളിപ്പെടുത്തി ഗോപിക അനിൽ, നടിയുടെ വാക്കുകൾ വൈറൽ

ഒരു അഭിനേത്രി എന്നതിലുപരി ഒരു ഗായിക കൂടിയാണ് മനീഷ. ഒരുകാലത്തെ ഹിറ്റ് ഗാനമേള ട്രൂപ്പ് ആയിരുന്ന മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സ് എന്ന ഓർക്കസ്ട്രയിൽ കൂടിയാണ് മനീഷ പ്രൊഫഷണലായി പാടി തുടങ്ങുന്നത്. പിന്നീട് കേരളത്തിലെ ഒട്ടുമിക്ക ഓർക്കസ്ട്രകളുടെ കൂടെയും സഹകരിച്ചു.

യേശുദാസ്, ജയചന്ദ്രൻ, എസ് പി ബാലസുബ്രഹ്മണ്യം തുടങ്ങി അറിയപ്പെടുന്ന മിക്ക ഗായകരുടെയും കൂടെ ഗാനമേളകളിൽ പാടിയിട്ടുണ്ട്. ഇരുവട്ടം മണവാട്ടി, കാണാകണ്മണി, പുള്ളിമാൻ തുടങ്ങി മുപ്പതോളം സിനിമകളിലും ഭക്തി ഗാനങ്ങൾ, ലളിത ഗാനങ്ങൾ എന്നിവയിലുമൊക്കെയായി നാലായിരത്തോളം ഗാനങ്ങൾ മനീഷയുടേതായുണ്ട്.

ഇപ്പോളിതാ പണം തരും പടം എന്ന പ്രോഗ്രാമിൽ എത്തി വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും ഒക്കെ താരം പങ്കുവെച്ച വിശേഷങ്ങൾ ആണ് വൈറലായി മാറുന്നത്. മനീഷ സുബ്രമണ്യന്റെ വാക്കുകൾ ഇങ്ങനെ:

വളരെ ചുരുക്കം വർഷം കൊണ്ട് വിവാഹത്തിലേക്ക് എത്തി വളരെ പെട്ടെന്നു അത് അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യരാണ് ഞങ്ങൾ. ഒരു വർഷമേ ഞങ്ങൾ പ്രണയിച്ചിട്ടുള്ളൂ. ദൈവ സ്നേഹം വർണീച്ചിടാൻ എന്ന പാട്ട് പാടി ഞാൻ വളരെയധികം ശ്രദ്ധേയായി നിൽക്കുന്ന സമയമായിരുന്നു അത്.

ഞങ്ങളുടെ പരിചയം സൗഹൃദമായി. പിന്നീടത് പ്രണയമായി. ഭർത്താവ് ക്രിസ്ത്യനും ഞാൻ ഹിന്ദുവും ആയിരുന്നത് കൊണ്ട് തന്റെ വീട്ടിൽ എതിർപ്പായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഇറങ്ങി പോവുകയാണ് ചെയ്തത്. ഞങ്ങളുടെ ജാതിയിൽ നിന്ന് തന്നെ വരൻ വേണമെന്ന് അച്ഛന് വാശി ഇല്ലായിരുന്നു.

പക്ഷേ വിവാഹം കഴിക്കുന്ന ആൾക്ക് എന്നെ നോക്കാനുള്ള പാങ്ങ് ഉണ്ടോന്ന് അറിയണമായിരുന്നു. അതൊരു അച്ഛന്റെ കടമയാണെന്നും അത് മാത്രമേ നോക്കുന്നുള്ളു എന്നുമാണ് അച്ഛൻ പറഞ്ഞിരുന്നത്. പക്ഷേ അവസാനം ആയപ്പോഴെക്കും അച്ഛന് വിഷമമായി. അവർക്ക് പള്ളിയിൽ വെച്ച് കല്യാണം നടത്തണമെന്ന് നിർബന്ധം പിടിച്ചു.

Also Read
പഞ്ചായത്ത് കിണറെന്നും അടുത്ത കല്യാണത്തിന്റെ തീയതി ചോദിച്ചും നയൻസിന് പോലും ആവശ്യമില്ലാത്ത ഏടുകൾ കുത്തിപ്പൊക്കി, അസഭ്യം വിളമ്പുന്ന മലയാളി; സഹതാപം മാത്രമെന്ന് കുറിപ്പ്; വൈറൽ

അച്ഛന് അതിനോട് എതിർപ്പായിരുന്നു. പള്ളിയിലും അമ്പലത്തിലും വേണ്ട ഒരു ഓഡിറ്റോറിയത്തിൽ നടത്താം എന്നായിരുന്നു അച്ഛന്റെ നിലപാട്. പക്ഷേ അവർ നിർബന്ധം തുടർന്നു. അങ്ങനെ തർക്കമായി. പിന്നീട് പൊരുത്ത കേടുകൾ വന്നപ്പോൾ അത് മനസിലായി.

വിവാഹത്തിന്റെ അന്ന് അച്ഛനും അമ്മയും പള്ളിയിൽ വന്ന് 25 പവൻ സ്വർണം എനിക്ക് സമ്മാനമായി തന്നു. അതിപ്പോഴും എന്റെ മനസിലൊരു വേദനയാണ്. കാരണം ഞാൻ അവരെ വേദനിപ്പിച്ച് ഇറങ്ങി വന്നിട്ട് പോലും അവരെന്നെ വിട്ട് കളയാതെ ചേർത്ത് നിർത്തിയെന്നും മനീഷ പറയുന്നു.

അതേ സമയം മുപ്പതോളം സിനിമകളിൽ പാടിയിട്ടുള്ള മനീഷ 15 ൽ അധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബ്ലസ്സിയുടെ സംവിധാനത്തിൽ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ തന്മിത്ര ആയിരുന്നു മനീഷയുടെ ആദ്യ സിനിമ.

Advertisement