അപാര കഴിവുള്ള നടൻ, കേരളത്തിന്റെ മാത്രമല്ല ദക്ഷിണേന്ത്യയുടെയും സ്വത്താണ് അയാൾ: ഫഹദ് ഫാസിലിനെ പുകഴ്ത്തി മതിയാവാതെ കമൽഹാസൻ

97

ഉലക നായകൻ കമൽ ഹാസൻ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. തീയറ്ററുകൾ പൂരപറമ്പാക്കി വിജയകരായി പ്രദർശനം തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകളിട്ട് കൊണ്ടിരിക്കുകയാണ്.

കമൽ ഹാസന് ഒപ്പം മലയാള താരം ഫഹദ് ഫാസിൽ വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. എന്നാൽ ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെക്കുറിച്ച് പറഞ്ഞ് എത്തിയിരിക്കുക ആണ് കമൽ ഹാസൻ ഇപ്പോൾ. വിക്രം സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു കമൽഹാസൻ.

Advertisements

Also Read:
ഒന്നല്ല, ആ ഒരുപാട് സിനിമകളിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്, അതെല്ലാം ഓർത്ത് ഇപ്പോൾ ദുഖവുമുണ്ട്: മീര നന്ദന്റെ വെളിപ്പെടുത്തൽ

കേരളത്തിന്റെ മാത്രമല്ല ദക്ഷിണേന്ത്യയുടെയും സ്വത്താണ് ഫഹദ് ഫാസിൽ എന്നാണ് കമൽ ഹാസൻ പറയുന്നത്. ഫഹദ് അപാര കഴിവുള്ള നടനാണെന്നും കമൽ പറയുന്നു. വിക്രം എന്ന ചിത്രത്തിലേക്ക് ഫഹദ് ഫാസിലിനെ തിരഞ്ഞെടുത്തത് മലയാളി ആയത് കൊണ്ടല്ല കഴിവുള്ളത് കൊണ്ട് മാത്രമാണെന്നും കമൽ പറഞ്ഞു.

അടുത്ത പത്ത് വർഷം പ്രേക്ഷകരുടെ മനസ്സിൽ മായാതെ തങ്ങിനിൽക്കുന്ന സിനിമ ആയിരിക്കും വിക്രം എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ ഫഹദിന്റെ അഭിനയവും വിജയ് സേതുപതിയുടെ അഭിനയവും തന്നെ ആകർഷിച്ചതായും കമൽ വ്യക്തമാക്കി.

Also Read:
യൂറോപ്പിൽ കാമുകനൊപ്പം അടിച്ച് പൊളിച്ച് ആഘോഷിച്ച് രഞ്ജിനി ഹരിദാസ്, ചിത്രങ്ങൾ വൈറൽ

അവരിൽ നിന്നും പലതും പഠിക്കുക ആയിരുന്നുവെന്നും കമൽ പറഞ്ഞു. ഇരുവരെയും ചേർത്ത് ഒരു സിനിമ തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചു പോയതായും അദ്ദേഹം വ്യക്തമാക്കി.

Advertisement