ദയവു ചെയ്ത് മൂഡ് കളയല്ലേ, ഗോപി സുന്ദർ അമൃത ബന്ധത്തെ തുടർന്നുണ്ടായ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് ഗോപിയുടെ മുൻ കാമുകി അഭയ ഹിരൺമയി

5617

പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമായുള്ള ബന്ധമാി കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിലെ വലിയ ചർച്ചാ വിഷയം. ഇരുവരും തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത തിന് പിന്നാലെയാണ് വലിയ തോതിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളുമായി സോഷ്യൽ മീഡിയയിൽ ഒരുകൂട്ടർ എത്തിയത്.

ഭാര്യ പ്രിയയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്താതെ തന്നെ ഗായിക അഭയ ഹിരൺമയിയുമായി ലിവ് ഇൻ ടുഗെദർ റിലേഷൻഷിപ്പിൽ ആയിരുന്ന ഗോപി സുന്ദർ പെട്ടെന്നൊരു ദിവസം അമൃതാ സുരേഷിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് തങ്ങളുടെ ബന്ധം പരസ്യമാക്കിയപ്പോൾ അത് ഏവരെയും ഞെട്ടിച്ച് കളഞ്ഞിരുന്നുു. തുടർന്ന് ഇരുവരെയും വിമർശിച്ചും ട്രോളിയും സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രംഗത്തെത്തിയത്.

Advertisements

അതേ സമയം തങ്ങൾക്ക് നേരെ നീളുന്ന സദാചാര പൊലീസിങ്ങിന് എതിരെ ഇരുവരും പ്രതികരിച്ച് രംഗത്ത് എത്തി യിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെടുന്ന സോഷ്യൽ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങൾക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു എവന്നായിരുന്നു ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒരിക്കൽകൂടി പോസ്റ്റ് ചെയ്ത് അമൃതയും ഗോപി സുന്ദറും കുറിച്ചത്.

Also Read
കേൾക്കാൻ സന്തോഷമുണ്ട്, പക്ഷെ അങ്ങനെ പറയുന്നത് മോഹൻലാലിനെ കൊച്ചാക്കുന്നത് പോലെയാണ്, ഞാൻ മോഹൻലാൽ ആവില്ല; തുറന്ന് പറഞ്ഞ് ടൊവീനോ

ഈ വിഷയത്തിൽ ഗോപിയും അമൃതയും മാത്രമല്ല, അഭയ ഹിരൺമയിയും സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്ക് വിധേയ ആയിരുന്നു. എന്നാൽ അടുത്തിടെ ഒരു പാട്ട് റെക്കോർഡിങ്ങിനായി വന്ന അഭയ ഹിരൺമയി ഈ വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയയിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ താത്പര്യമില്ല എന്നായിരുന്നു അഭയ ഹിരൺമയിയുടെ മറുപടി. പാട്ടു പാടാൻ വന്നാൽ അത് ചെയ്യും. അല്ലാതെ സോഷ്യൽ മീഡിയയിലെ വിവാദങ്ങളെ കുറിച്ച് കമന്റ് പറയാനില്ലെന്നും അഭയ പറഞ്ഞു. വിവാദങ്ങളെ കുറിച്ച് ഞാൻ എന്ത് പറയാനാണ്,

സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നവർ അത് ചെയ്യട്ടെ, എനിക്ക് ആ കമന്റുകളെക്കുറിച്ച് യാതൊരു അഭിപ്രായവുമില്ല എന്ന് അഭയ ഹിരൺമയി പറഞ്ഞു. അതേസമയം വിവാദങ്ങൾക്ക് കമന്റ് ലഭിച്ചാലല്ലേ മാധ്യമങ്ങൾക്ക് റീച്ച് കിട്ടുകയുള്ളൂ എന്ന് ഒപ്പമുണ്ടായിരുന്ന സംവിധായകൻ ഒമർ ലുലു അഭിപ്രായപ്പെട്ടു.

ഒമർ ലുലുവിന്റെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നല്ല സമയത്തിന്റെ ഓഡിയോ റെക്കോർഡിങ്ങിന് വന്നതായിരുന്നു അഭയ ഹിരൺമയി. ഒടിടിയിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം പുതുമുഖമായ സിദ്ധാർത്ഥാണ് നിർവ്വഹിക്കുന്നത്.
Also Read
‘രണ്ടവന്മാർ വന്നതോടെ ഇവിടെ വിലയില്ലാതായി’, വഴക്കിനിടെ ഇടപെട്ട വിനയ്ക്ക് നേരെ കാർക്കിച്ച് തുപ്പി ലക്ഷ്മിപ്രിയ; അതിരുവിട്ട പെരുമാറ്റമെന്ന് ധന്യയും ദിൽഷയും; നാടകകളരിയായി ബിഗ്‌ബോസ്

Advertisement