പാപ്പനിൽ സുരേഷ് ഗോപി പൊളിക്കില്ലേ എന്ന് ചൊദ്യം, നൈല ഉഷ കൊടുത്ത മറുപടി കേട്ടോ

268

പ്രമുഖ ബിജെപി നേതാവും മലയാളത്തിന്റെ സൂപ്പർതാരവുമായ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾറിലീസിന് തയ്യാറെടുക്കുകയാണ്. പത്തു വർഷത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും കാക്കിയണിയുന്ന ചിത്രമാണ് പാപ്പൻ.

എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി വേഷമിടുന്നത്. 2012ൽ പുറത്തിറങ്ങിയ കിംഗ് ആൻഡ് കമ്മീഷണർ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഒടുവിൽ പൊലീസ് വേഷത്തിലെത്തിയത്. താരത്തിന്റെ 252ാമത്തെ ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്.

Advertisements

Also Read:
കുറേ ടെൻഷനടിച്ചു, റെയിൽവെ സ്റ്റേഷനിൽ ഇരുന്ന് കരയുകയായിരുന്നു, അങ്ങനെ ഒരു മാനസികാവസ്ഥ എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല: അനുഭവം വെളിപ്പെടുത്തി ഗോപിക അനിൽ

ക്രൈം ത്രി ല്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് പാപ്പൻ. സുരേഷ്‌ഗോപിക്ക് ഒപ്പം ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. ആദ്യമായാണ് സുരേഷ് ഗോപിയും മകൻ ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്.

ജോഷിക്ക് ഒപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. ആർജെ ഷാൻ ആണ് രചന നിർവ്വഗിച്ചിരിക്കുന്നത്. ശ്യാം ശശിധരൻ എഡിറ്റിംഗും ജേക്സ് ബിജോയ് സംഗീതവും പകർന്നിരുക്കുന്നു.

അതേ സമയം ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ഒരു ആരാധകന്റെ ചോദ്യത്തിന് പാപ്പനിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന നൈല ഉഷ നൽകിയ മറുപടിയാണ് വൈറലായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നൈല ഉഷയോട് ഇൻസ്റ്റാഗ്രാം സംവാദത്തിനിടെ പാപ്പനിൽ സുരേഷ് ഗോപി പൊളിക്കില്ലേ എന്ന ഒരാരാധകന്റെ ചോദ്യത്തിനാണ് നൈല മറുപടി നൽകിയത്.

Also Read:
കേൾക്കാൻ സന്തോഷമുണ്ട്, പക്ഷെ അങ്ങനെ പറയുന്നത് മോഹൻലാലിനെ കൊച്ചാക്കുന്നത് പോലെയാണ്, ഞാൻ മോഹൻലാൽ ആവില്ല; തുറന്ന് പറഞ്ഞ് ടൊവീനോ

സുരേഷേട്ടൻ ഈ ചിത്രത്തിൽ അടിപൊളിയാണ്. താൻ ഈ ചിത്രത്തിന്റെ വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഇതിനോടകം കണ്ടിട്ടുള്ളു. എങ്കിലും, അതിലൊക്കെ സുരേഷേട്ടൻ ഗംഭീരമായിട്ടുണ്ട്. ഒരുപാട് തലങ്ങളുള്ള ഒരു കഥാപാത്രമാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ ചെയ്യുന്നതെന്നും നൈല ഉഷ വ്യക്തമാക്കുന്നു.

Advertisement