ബിഗ്‌ബോസിലെ പുരുഷൻമാരുടെ തനി സ്വഭാവത്തെക്കുറിച്ച് പുറംലോകം അധികം വൈകാതെ തന്നെ അറിയും; സാക്ഷി അഗർവാൾ

13

ബിഗ് ബോസിൽ നിന്നും പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്ന നടി സാക്ഷി അഗർവാൾ പുറത്തായിരിക്കുകയാണ്. തമിഴിൽ നടൻ കമൽ ഹസനാണ് ബിഗ് ബോസ് അവതാരകൻ.

ബിഗ് ബോസിൽ നിന്നും പുറത്തുവന്നതിന് പിന്നാലെയായാണ് സാക്ഷി അഗർവാൾ തന്റെ ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തുറന്നു പറഞ്ഞിരുന്നു.

Advertisements

താൻ ബിഗ് ബോസിൽ നിന്നും പുറത്തുവരുമ്പോൾ സ്വീകരിക്കാനായി അച്ഛൻ എത്തിയിരുന്നുവെന്നും സാക്ഷി പറയുന്നു. അത് പോലെ തന്നെ പിന്തുണച്ച ആരാധകർക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്.

ബിഗ് ബോസിലെ പുരുഷൻമാരുടെ തനിസ്വഭാവത്തെക്കുറിച്ച് പുറംലോകം അധികം വൈകാതെ തന്നെ അറിയുമെന്നും അവർ എങ്ങനെയാണ് വനിതാ മത്സരാർത്ഥികളെ ലക്ഷ്യമാക്കുന്നതെന്ന കാര്യത്തെക്കുറിച്ച് എല്ലാവർക്കും മനസ്സിലാവുമെന്നും സാക്ഷി തന്റെ പോസ്റ്റിൽ പറയുന്നു.

Advertisement