എന്റെ സിനിമയിൽ പൃഥ്വിരാജിന്റെ നായികയാവാൻ ചാൻസ് ചോദിച്ച് വന്ന ഏട്ടാം ക്ലാസുകാരി: ഹണി റോസ് സിനിമയിൽ എത്തിയതിനെ കുറിച്ച് പ്രമുഖ സംവിധായകൻ

2094

ഒന്നിന് പുറമേ ഒന്നായി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സൂപ്പർ സംവിധായകനാണ് വിനയൻ. നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു വിനയൻ. ഒരേ സമയം സൂപ്പർ താരങ്ങളെയും യുവതാരങ്ങളെയും എല്ലാം നായകന്മാരാക്കി വിനയൻ ഒരുക്കിയതെല്ലാം സൂപ്പർഹിറ്റ് സിനിമകൾ ആയിരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടി, ജനപ്രിയൻ ദിലീപ്, യൂത്ത് ഐക്കൺ പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ താരങ്ങളെല്ലാം വിനയൻ ചിത്രത്തിൽ നായകന്മാരായി എത്തിയിട്ടുണ്ട്. യുവ നിരയിൽ ഏറെ ശ്രദ്ധേയനായ ജയസൂര്യയെ മലയാളത്തിന് പരിചയപ്പെടുത്തിയത് വിനയനാണ്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന വിനയ്ൽ ചിത്രത്തിലൂടെയാണ് നായകനായി ജയസൂര്യ തുടക്കം കുറിച്ചത്.

Advertisements

അതേ സമയം നടന്മാർക്കൊപ്പം തന്നെ നിരവധി നായികമാരെയും പരിചയപ്പെടുത്തിയിട്ടുണ്ട് വിനയൻ. ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെയാണ് നടി ഹണി റോസ് മലയാളത്തിലേക്ക് എത്തുന്നത്. മണിക്കുട്ടൻ നായകനായ സിനിമയിലെ രണ്ട് നായികമാരിൽ ഒരാളായിരുന്നു നടി. അതേസമയം ഹണി റോസ് എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന് തുറന്നു പറയുകയാണ് വിനയൻ ഇപ്പോൾ.

Also Read
അങ്ങനെയുള്ള എനിക്ക് കിട്ടുന്ന ഈ പിന്തുണ ശരിക്കും തന്നെ അത്ഭുതപ്പെടുത്തി, വെളിപ്പെടുത്തലുമായി മെറീന മൈക്കിൾ

താൻ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും ചെയ്യാനിരിക്കുന്ന സമയത്ത് ഒരു എട്ടാം ക്ലാസുകാരി കുട്ടിയും അച്ഛനും സിനിമയിൽ അവസരം ചോദിച്ചുവന്നു. അതായിരുന്നു ഹണീ റോസ് എന്ന് വിനയൻ പറയുന്നു. പക്ഷേ സിനിമയിൽ നായികയാകാനുളള പ്രായം അന്ന് ഹണിക്ക് ഉണ്ടായിരുന്നില്ല. കൊച്ചു കുട്ടിയായി കാസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല. ഞാൻ പറഞ്ഞു നമുക്ക് അടുത്ത സിനിമയിൽ നോക്കാമെന്ന്.

ഹണിയുടെ അച്ഛൻ വർഗീസ് ചേട്ടൻ എന്നെ കൃത്യമായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ബോയ് ഫ്രണ്ട് പുതുമുഖങ്ങളെ വെച്ച് ചെയ്യുന്ന സമയത്ത് കറക്ട് ആയിട്ട് അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു അടുത്ത സിനിമ ചെയ്യുമ്പോൾ ഒരു വേഷം മകൾക്ക് നൽകാമെന്ന് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു ശരിയാണ് ആ വാക്ക് ഞാൻ പാലിക്കാൻ പോവുകയാണ്. അങ്ങനെയാണ് ഹണീ റോസ് സിനിമയിൽ വരുന്നതെന്ന് വിനയൻ വെളിപ്പെടുത്തുന്നു.

അതേസമയം ബോയ്ഫ്രണ്ടിന് ശേഷം മറ്റു ഭാഷകളിലും അഭിനയിച്ച് തിരക്കേറിയ താരമായി ഹണി റോസ് മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തിയ താരമാണ് ഹണി. അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കാപ്പം ഗ്ലാമറസ് റോളുകളും നടി തന്റെ കരിയറിൽ ചെയ്തു.

ട്രിവാൻഡ്രം ലോഡ്ജ് പോലുളള സിനിമകളാണ് ഹണി റോസിന്റെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടി, മോഹൻലാൽ ജയറാം സുരേഷ് ഗോപി ദിലീപ് ഉൾപ്പെടെയുളള സൂപ്പർതാര ചിത്രങ്ങളിലും നായികയായി ഹണി റോസ് എത്തി.

Also Read
ആദ്യമൊക്കെ ഒഴിവായെങ്കിലും അവസാനം എന്റെ തീരുമാനം മാറ്റുക ആയിരുന്നു, അമ്പലമുറ്റത്ത് വെച്ചുളള ലളിതമായ ചടങ്ങാണ് മനസ്സിൽ: മാളവിക വെയിൽസ് പറയുന്നു

ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഹണി റോസ്. മോഹൻലാലിന്റെ ബിഗ് ബ്രദറാണ് നടിയുടെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയ ചിത്രം. മലയാളത്തിലും തമിഴിലും നടിയുടെ പുതിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിൽ കൂടെയും നടി പ്രേക്ഷകർക്ക് മുൻപിൽ എത്തി.

അതേ സമയം വിനയൻ ഒരുക്കിയ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിൽ പൃഥ്വിരാജും അമ്പിളി ദേവിയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൂപ്പർഹിറ്റ് ഗാനങ്ങളും ഉണ്ടായിരുന്ന ഈ ചിത്രം മികച്ച വിജയം ആയിരുന്നു നേടിയെടുത്തത്.

Also Read
നിങ്ങളാണ് എന്റെ ബലം, ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി, ഇതെല്ലാം ഉണ്ടായതും നിങ്ങൾ കാരണമാണ്: അമൃത സുരേഷ്

Advertisement