നല്ലൊരു ഉദ്യമത്തിന്റെ ഭാഗമാണിത്, നിങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കണം, പുതിയ വിശേഷവുമായി ലക്ഷ്മിപ്രിയ

42

നിരവധി സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി താരമാണ് നടി ലക്ഷ്മി പ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. നിലവിൽ ബിഗ്സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി.

ജയേഷാണ് ലക്ഷ്മി പ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.തന്റെ പുതിയ പരിപാടിയുടെ വിശേഷങ്ങൾ പങ്കുവെച്ചെ് എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ ഇപ്പോൾ.

Advertisements

Also Read
നിങ്ങളാണ് എന്റെ ബലം, ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി, ഇതെല്ലാം ഉണ്ടായതും നിങ്ങൾ കാരണമാണ്: അമൃത സുരേഷ്

സീരിയൽ താരങ്ങൾ അണിനിരക്കുന്ന അരം അരം കിന്നരം പരിപാടിയുടെ പ്രമോ വീഡിയോയുമായാണ് ലക്ഷ്മി എത്തിയത്. ശ്വേത മേനോനൊപ്പമായാണ് മിനിസ്‌ക്രീനിലെ പ്രിയതാരങ്ങൾ ഒന്നിച്ചെത്തുന്നത്.
ലക്ഷ്മിപ്രിയ യുടെ കുറിപ്പ് ഇങ്ങനെ:

പ്രിയമുള്ളവരേ, കുറച്ചു ദിവസമായി എന്തായിരുന്നു ഇത്ര വലിയ തിരക്ക് എന്ന് ചോദിച്ചാൽ ഇതായിരുന്നു തിരക്ക്. അരം + അരം = കിന്നരം എന്ന പേരിൽ ആത്മ എന്ന ഞങ്ങളുടെ ടെലിവിഷൻ സംഘടനയും സൂര്യ ടീവി യും ചേർന്നാണ് ഈ ഷോ അണിയിച്ചൊരുക്കുന്നത്. നിരവധി സിനിമാ സീരിയൽ താരങ്ങൾക്കുമൊപ്പം ഞാനുമുണ്ട് അവർക്കൊപ്പം.

Also Read
അങ്ങനെയുള്ള എനിക്ക് കിട്ടുന്ന ഈ പിന്തുണ ശരിക്കും തന്നെ അത്ഭുതപ്പെടുത്തി, വെളിപ്പെടുത്തലുമായി മെറീന മൈക്കിൾ

ഇതിൽ ഏറെ അഭിമാനം എന്തെന്നാൽ ആത്മയുടെ കഷ്ട്ടത അനുഭവിയ്ക്കുന്ന താരങ്ങളെ സഹായിക്കുവാൻ ഫണ്ട് കണ്ടെത്തുക എന്ന ഉദ്യമത്തിന്റെ ഭാഗമാണ് ഈ ഷോ എന്നതാണ്. ഈ ഷോ സംവിധാനം ചെയ്യുന്നത് നിരവധി സൂപ്പർ ഹിറ്റ് ഷോകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചെയ്തിട്ടുള്ള ശ്രീ സെന്തിൽ ആണ്. അരം + അരം = കിന്നരവും നിങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Advertisement