Home Entertainment Celebrities

സിനിമയിൽ കൊള്ളാം, നാട്ടിലിറങ്ങി ചെയ്താൽ വിവരം അറിയും: തുറന്ന് പറഞ്ഞ് ലാലേട്ടൻ

32

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മുണ്ട് മടക്കികുത്തലും മീശ പിരിയും ആരാധകർക്ക് എന്നും ആവേശമാണ്. ഒരിക്കൽ പരീക്ഷിച്ച് തെളിഞ്ഞ ഈ ഫോർമുല വീണ്ടും വീണ്ടും ആവർത്തിക്കാൻ പ്രേക്ഷകർ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്.

എന്നാൽ തന്റെ മുണ്ട് മടക്കികുത്തലിനെയും മീശ പിരിയെയും കുറിച്ച് മോഹൻലാൽ തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ. റേഡിയോ മാംഗോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

മീശ പിരിക്കൽ സിനിമയിൽ കൊള്ളാം നാട്ടിലിറങ്ങി ചെയ്താൽ വിവരം അറിയും എന്നാണ് മോഹൻലാൽ പറഞ്ഞത്. തന്നെ പോലെ ആകരുത് അതിലും മികച്ചത് ആവാനാണ് ശ്രമിക്കേണ്ടതെന്നും ലാൽ പറഞ്ഞു.
ഞാൻ എന്താണെന്ന് എനിക്കു തന്നെ അറിയില്ല. എന്നെപ്പോലെയാകുക എന്നു പറയുന്നത് വലിയ കാര്യമല്ല.

എന്നെക്കാളും മുകളിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരായി മാറുകയാണ് വേണ്ടത്. മുണ്ടുടുത്ത്, മടക്കിക്കുത്തി, മീശയൊന്ന് പിരിച്ചു വച്ചാൽ ഏതൊരു മലയാളി പുരുഷനും അറിയാതെ ഒരു മോഹൻലാൽ ആയി മാറാറുണ്ടെന്ന അവതാരകന്റെ കമന്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് മോഹൻലാലിന്റെതായി പുറത്തുവന്ന അവസാന ചിത്രം. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്, അഭിനയിക്കുന്ന ചിത്രം കുഞ്ഞാലിമരക്കാർ എന്നിവയെ കുറിച്ചും ലാൽ അഭിമുഖത്തില് സംസാരിക്കുന്നുണ്ട്.

Advertisement