സൽമാൻ ഖാന്റെ കൂടെ ഇനിയൊരു സിനിമയിൽ അഭിനയിക്കില്ലെന്ന് ദിഷ പട്ടാണി, കാരണം ഇതാണ്

86

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡിൻ മസിൽമാൻ ആണ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ. സൽമാന്റെ കൂടെ ഒരിക്കലെങ്കിലും അഭിനയിക്കാൻ ആഗ്രഹിക്കാത്ത ഒരു നടിയുമുണ്ടാകില്ല. ബോളിവുഡ് താര സുന്ദരി ദിഷ പട്ടാണിയും അക്കൂട്ടത്തിൽ വ്യത്യസ്ഥയല്ല.

2019 ജൂണിൽ പുറത്തിറങ്ങി അലി അബ്ബാസ് സഫറിന്റെ ഭാരത് എന്ന സിനിമയിൽ സൽമാനൊപ്പം ദിഷയും അഭിനയിച്ചിരുന്നു. എന്നാൽ സൽമാന്റെ കൂടെ ഒരിക്കൽ കൂടി അഭിനയിക്കാൻ അവസരം ഉണ്ടാകില്ലെന്നാണ് ഈ സുന്ദരി പറയുന്നത്.

Advertisements

ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് കാരണമായി ദിഷ ചൂണ്ടിക്കാട്ടുന്നത്. ഭാരതിൽ സൽമാന്റെ യൗവനകാലഘട്ടം കാണിക്കുന്ന ഭാഗത്താണ് ദിഷ ഉള്ളത്. അതുകൊണ്ട് തന്നെ പ്രായവ്യത്യാസം പ്രശ്നമാകുന്നില്ലെന്നും ദിഷ പറഞ്ഞു. സർക്കസ് കൂടാരത്തിലെ ഒരു ട്രപ്പീസ് ആർട്ടിസ്റ്റായാണ് ദിഷ വേഷമിടുന്നത്.

കഠിനാധ്വാനിയായ ആളാണ് സൽമാനെന്നും ഒത്തിരികാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ പറ്റിയെന്നും ദിഷ പറഞ്ഞു. സൽമാൻ നായകനായി എത്തുന്ന ഭാരതിൽ കത്രീന കൈഫാണ് നായികയായി അബിനയിച്ചത് .

ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് കാരണമായി ദിഷ ചൂണ്ടിക്കാണിക്കുന്നത്. സൽമാൻ നായകനായ അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ഭാരതിലെ നായികമാരിൽ ഒരാളാണ് ദിഷ പട്ടാണി. സൽമാന്റെ യൗവനകാലഘട്ടം കാണിക്കുന്ന ഭാഗത്താണ് ദിഷ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ പ്രായവ്യത്യാസം പ്രശ്‌നമാകുന്നില്ലെന്നും ദിഷ പറഞ്ഞു.

ഇനി സൽമാന്റെ കൂടെ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. ഭാരതിൽ അദ്ദേഹം 30 വയസ്സുകാരനായി അഭിനയിക്കുന്ന ഭാഗത്തായിരുന്നു കൂടെ അഭിനയിച്ചത്. അതുകൊണ്ട് പ്രായ വ്യത്യാസം പ്രശ്‌നമല്ല. ഇനി അങ്ങനെ ഉണ്ടാകുമോ എന്ന് അറിയില്ല ദിഷ പട്ടാണി പറഞ്ഞു.

കഠിനാധ്വാനിയായ ആളാണ് സൽമാനെന്നും ഒത്തിരി കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ പറ്റിയെന്നും ദിഷ പറഞ്ഞു. സർക്കസ് കൂടാരത്തിലെ ട്രപ്പീസ് ആർട്ടിസ്റ്റായാണ് ഭാരതിൽ ദിഷ വേഷമിട്ടത്.

Advertisement