Home Entertainment

വനത്തിലൂടെ നടക്കുന്ന ചിത്രത്തിന് താഴെ സൂക്ഷിച്ച് നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാൻ പറ്റുകേലെന്ന് പറഞ്ഞവന് സനുഷ കൊടുത്ത കിടു മറുപടി കണ്ടോ

431

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറയ നടിയാണ് സനുഷ. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള സനുഷയെ തേടി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും എത്തിയിരുന്നു.

ബാലതാരത്തിൽ നിന്നും പിന്നീട് നായികയായി വളരുകയായിരുന്നു സനുഷ. തമിഴ്, കന്നഡ ഭാഷകളിലും സജീവമാണ് സനുഷ. ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ് സനുഷ നായികയാകുന്നത്. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശവും നേടിയിരുന്നു.

Advertisements

തെലുങ്കിൽ പുറത്തിറങ്ങിയ നാനി നായകനായ ജേഴ്സിയിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. ഈ ചിത്രം വൻ വിജയമായിരുന്നു. ഒരു മുറൈ പന്ത് പാർത്തായ ആണ് അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. മരതകം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് സനൂഷ.

Also Read
ഭർത്താവ് എന്ന നിലയിൽ രോഹിത്ത് ഒരേ പൊളിയാണ്, ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നു, പ്രണയിച്ചപ്പോഴുള്ള ആഗ്രഹമെല്ലാം നിറവേറ്റി തരുന്നു: എലീന പടിക്കൽ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സനൂഷ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും എല്ലാം സനൂഷ ആരാധകർക്കായി പങ്കുവെക്കുന്നത് പതിവാണ്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് ലഭിച്ചൊരു മോശം കമന്റിന് നടി സനുഷ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സനുഷ പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ച കമന്റിന് സനുഷ നൽകിയ മറുപടിയാണ് വൈറലാകുന്നത്. വനത്തിലൂടെ നടക്കുന്ന തന്റെ ഒരു ചിത്രമായിരുന്നു സനുഷ പങ്കുവച്ചിരുന്നത്. ഇതിന് ഒരാൾ നൽകിയ കമന്റ് സൂക്ഷിച്ച് നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാൻ പറ്റുകേല എന്നായിരുന്നു.

ഈ കമന്റിന് താരം മറുപടിയുമായി എത്തുകയായിരുന്നു. ആ എവിടെയൊക്കെയോ എന്നതിൽ ഉള്ള ചേട്ടന്റെ കരുതലിന് ചേട്ടനും ചേട്ടനെ ഇത്രേം ഒക്കെ വളർത്തിയ എല്ലാരോടും എന്റെ നന്ദി രേഖപ്പെടുത്തുന്നു എന്നായിരുന്നു സനുഷയുടെ മറുപടി.

പിന്നെ അട്ട എന്ന അല്ലേ കടിക്കുന്നേ, എനിക്ക് നോക്കാൻ അറിയാം ട്ടോ, നിങ്ങൾ ആശങ്കപ്പെടണ്ട സഹോദര എന്നും താരം പറയുന്നുണ്ട്. സനുഷയുടെ മറുപടിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് കമന്റുകളിലൂടെ എത്തിയത്. തുടർന്ന് പുതിയൊരു ചിത്രം കൂടി പങ്കുവച്ചിട്ടുണ്ട് സനുഷ. ഈ ചിത്രവും വൈറലായി മാറുകയാണ്.

Also Read
ആന്റി അങ്ങ് തടിച്ചല്ലോ, അമ്മച്ചി ലുക്കാണല്ലോ എന്നൊക്കെയാണ് ആളുകൾ കളിയാക്കിയത്; 83 കിലോ ആയിരുന്ന താൻ 60 ആയി കുറച്ചത് പറഞ്ഞ് പാർവതി കൃഷ്ണ

Advertisement