ഭാര്യേം കുട്ടികളേം വേർപെടുത്തി ഗോപി സുന്ദറിന്റെ ജീവിതം നശിപ്പിച്ചതുപോലെ ഇയാളുടെ ജീവിതവും നശിപ്പിക്കുവോ, അഭയ ഹിരൺമയിയുടെ പുതിയ ചിത്രത്തിന് കിട്ടിയ കമന്റ് കണ്ടോ

608

മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് താരത്തിന്റെ പാട്ടുകൾക്കുള്ളത്. മലയാളികളുടെ പ്രിയ ഗായികമാരിൽ ഒരാൾ കൂടിയാണ് അഭയ ഹിരൺമയി.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അഭയ. സോഷ്യൽ മീഡിയയിൽ തന്റെ ഓരോ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുമുണ്ട് താരം. താരം പങ്കുവെയ്ക്കുന്ന പല പോസ്റ്റുകളും വൈറലായി മാറാറുമുണ്ട്. മാത്രമല്ല തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് താരം മറുപടിയും നൽകാറുണ്ട്.

Advertisements

തന്റെ പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്ന് അഭയ ഒരു ചിത്രം പങ്കുവെച്ചിരുന്നു. എട്ട് വർഷം ആയിട്ടുള്ള ഫ്രണ്ട്ഷിപ്പ് എന്ന് കുറിപ്പോടെയാണ് അഭയ സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. നിരവധി പേർ ചിത്രത്തിന് താഴെ ആശംസകളുമായി എത്തി.

നടനും സുഹൃത്തുമായ ധ്രുവിന് ഒപ്പമുള്ള ചിത്രമായിരുന്നു അഭയ പങ്കുവെച്ചത്. ചിത്രം വൈറൽ ആയതോടെയാണ് ചിലർ വിമർശനവുമായി എത്തിയത്. ഭാര്യയിൽ നിന്നും കുട്ടികളിൽ നിന്നും വേർപെടുത്തി ഗോപി സുന്ദറിന്റെ ജീവിതം എങ്ങനെ നശിപ്പിച്ചു, അതേപോലെ പതുക്കെ നിങ്ങൾ ഇയാളുടെ ജീവിതത്തെയും നശിപ്പിക്കും എന്നാണ് ഒരാൾ കമന്റിട്ടത്.

ഇത്തരത്തിൽ വിമർശനവുമായി എത്തിയയാൾക്ക് അഭയ നൽകിയ മറുപടിയും കയ്യടി നേടുകയാണ്. തന്റെ പ്രിയ സുഹൃത്തിനു പിറന്നാൾ ആശംസകൾ നേരുന്നതോടൊപ്പം തന്നെ ‘എക്കാലത്തും എനിക്ക് ആവശ്യപ്പെടാൻ ആകുന്ന മികച്ച ആൾ നീയാണ്’എന്നും അഭയ പറയുന്നു.

അതേ സമയം അഭയ നൽകിയ മറുപടിയാണ് കൈയ്യടി അർഹിക്കുന്നത്. ലൈക്ക് ബട്ടൺ ആണ് അഭയ നൽകിയത്. വീണ്ടും അതെ പേരിൽ നിന്നും കമന്റുകൾ വരുമ്പോൾ എന്താണ് നിങ്ങളുടെ പ്രശ്നം എന്നും അഭയ ചോദിക്കുന്നുണ്ട്. നേരത്തെ സംഗീതസംവിധായകൻ ഗോപി സുന്ദറുമായുള്ള അടുപ്പം തുറന്ന് പറഞ്ഞ് അഭയ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ എട്ടുവർഷമായി ഗോപി സുന്ദറുമായി ലിവിങ് ടുഗതറിൽ കഴിയുകയാണെന്ന് അഭയ തുറന്ന് പറഞ്ഞത് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

തന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ വളരെ ചെറിയ പരാമർശം പോലും താൻ പരിഗണിക്കാറില്ല. കാരണം തന്റെ സമയവും ചിന്തയും അത്തരക്കാരിൽ ചെലവാക്കുന്നത് വെറും സമയം നഷ്ടമാണെന്ന് അഭയ മുൻപ് ഒരു പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അഭയയുടെ പ്രതികരണം. അന്ന് നിറഞ്ഞ കൈയ്യടിയാണ് അഭയക്ക് ലഭിച്ചത്.

Advertisement