കാണാനും ഹഗ് ചെയ്യാനും ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു: മേഘ്‌നാ രാജിനെ നേരിട്ട് കണ്ട് കെട്ടിപ്പിടിച്ച് നവ്യാ നായർ

95

മലയാളികൾക്കും ഏറെ സുപരിചിതയായ തെന്നിന്ത്യൻ താരമാണ് നടി മേഘ്നാ രാജ്. മലയാളി അല്ലെങ്കിലും മലയാളം സിന്മാ ആരാധകരുടെ പ്രിയങ്കരിയാണ് മേഘ്‌ന. കന്നഡ നടിയായ മേഘ്‌ന വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്.

നിരവധി മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡയിൽ നിന്നും മലയാളത്തിലെത്തിയെ നടി ചുരുക്കും ചില ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2018ലാണ് മേഘ്ന രാജും കന്നട യുവതാരമായിരുന്ന ചിരഞ്ജീവി സർജയും തമ്മിൽ വിവാഹിതരായത്.

Advertisements

എന്നാൽ ഈ ജീവിതം അധിക കാലം ജീവിക്കാൻ ഇവർക്കായില്ല. 2020ൽ ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി അപ്രതീക്ഷിതമായി അന്തരിക്കുകയായിരുന്നു. അന്ന് മേഘ്ന ഗർഭിണിയായിരുന്നു. ഇന്ന് മേഘ്നയെ മുന്നോട്ട് നയിക്കുന്ന് മകൻ റായന്റെ പുഞ്ചിരിക്കുന്ന മുഖമാണ്.

ഇപോഴിതാ മേഘ്‌ന രാജിനെ കണ്ടുമുട്ടിയതിനെ കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയ താരം നവ്യാ നായർ. മേഘ്നയെ കാണാൻ എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. നിന്നെ ‘ഹഗ്’ ചെയ്യാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. കാണാനായതിൽ സന്തോഷമുണ്ട് ദൃശ്യ 2 ന്റെ പ്രീമിയറിൽ വെച്ചാണ് മേഘ്‌ന രാജിനെ കണ്ടത്. ലവ് യു എന്നും നവ്യാ നായർ എഴുതിയിരിക്കുന്നു.

ദൃശ്യം രണ്ട് കന്നഡ പതിപ്പിൽ നവ്യാ നായരാണ് നായികയായീ എത്തുന്നത്. പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ4 എന്റർടെയ്ൻമെന്റാണ് ചിത്രം നിർമിക്കുന്നത്. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന്റെ കന്നട റീമേക്കായ ദൃശ്യ എന്ന ചിത്രവും ഇ4 എന്റർടെയ്ൻമെന്റാണ് നിർമിച്ചത്.

മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. കന്നഡയിൽ എക്കാലത്തെയും ഹിറ്റുകൾ ഒന്നായി മാറി ദൃശ്യ. ആദ്യ ഭാഗത്തിലെ നായകൻ ഡോ രവിചന്ദ്ര തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി എത്തുന്നത്.

ദൃശ്യം മലയാളം ചിത്രത്തിൽ മികവ് കാട്ടിയ ആശാ ശരത് കന്നഡയിലുമുണ്ട്. പ്രഭുവാണ് പുതിയ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. രാജേന്ദ്ര പൊന്നപ്പ എന്നാണ് ഈ ചിത്രത്തിൽ രവിചന്ദ്രന്റെ നായകന്റെ പേര്.

അതേ സമയം ചിത്രങ്ങൾക്ക് ലൈറ്റ് കുറവാണെങ്കിലും തന്റെ മനസ് നിറച്ച കൂടിക്കാഴ്ചയായിരുന്നു അതെന്ന് താരം കുറിച്ചിട്ടുണ്ട്. ദൃശ്യ 2 പ്രീമിയറിനിടയിലായിരുന്നു നവ്യയും മേഘ്‌നയും കണ്ടുമുട്ടിയത്. മേഘ്‌നയെ മെൻഷൻ ചെയ്തായിരുന്നു നവ്യ കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്തത്.

Advertisement