നല്ലൊരു കഥാപാത്രം എന്നൊക്കെ പറഞ്ഞ് ആന്റണി ശരിക്കും പ്രലോഭിപ്പിച്ചു: ആ സിനിമയിൽ തീരെ ചെറിയ വേഷം ചെയ്യേണ്ടി വന്നതിനെ കുറിച്ച് നടി നളിനി

8460

ഒരുകാലത്ത് വളരെ സജീവമായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് നളിനി. ലക്ഷ്മിയുടെ മരണം ഒരു ഫ്ലാഷ് ബാക്കിൽ തുടങ്ങി നവംബറിന്റെ നഷ്ടം, ആവനാഴി, ഭൂമിയിലെ രാജാക്കൻമാർ അങ്ങനെ ഒട്ടേറെ വമ്പൻ ചിത്രങ്ങളുടെ ഭാഗമാകാൻ നളിനിക്ക് സാധിച്ചു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പേഴായിരുന്നു വിവാഹം. ആറ് വർഷം കൊണ്ട് നായികയായി. വിവിധ ഭാഷകളിൽ 120 ൽ അധികം ചിത്രങ്ങൾ ചെയ്ത കാലം. വിവാഹശേഷം അഭിനയം വേണ്ട എന്നത് സ്വന്തം തീരുമാനമായിരുന്നു. മക്കൾ രണ്ടു ഉണ്ടെങ്കിലും വിവാഹം പരാജയമായി.

Advertisements

മുൻപ് ഒരിക്കൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ രാവണപ്രഭു എന്ന സിനിമയിൽ ചെറിയ ഒരു വേഷം ചെയ്തതിനെപ്പറ്റി നളിനി തുറന്നു പറഞ്ഞിരുന്നു. ഡിവോഴ്‌സ് നൽകിയ ഷോക്കിൽ ഇരിക്കുമ്പേഴാണ് ആന്റണി പെരുമ്പാവൂർ രാവണപ്രഭുവിലേക്ക് വിളിക്കുന്നത്.

Also Read
തനിക്ക് വേണ്ടി പ്രിയദർശൻ എഴുതിയ കഥ അന്ന് മോഹൻലാലിന് ഇഷ്ടമായില്ല, ശ്രീനിവാസൻ അതിൽ നായകൻ ആയി, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മോഹൻലാലിന്റെ സിനിമ, രഞ്ജിത്തിന്റെ രചന, ജഗതി ചേട്ടന്റെ പെയറായി ചെറിയ, നല്ലൊരു കഥാപാത്രം എന്നൊക്കെ പറഞ്ഞ് ആന്റണി ശരിക്കും പ്രലോഭിപ്പിച്ചു. ആദ്യമൊന്നും താൽപ്പര്യമില്ലായിരുന്നു. മനസ്സു തകർന്ന സമയമായതിനാൽ തിരിച്ചുവരവിനെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ ഒന്നുംചിന്തിക്കാവുന്ന അവസ്ഥയിലായിരുന്നില്ല.

ആന്റണിയുടെ ക്ഷണം സ്‌നേഹപൂർവം നിഷേധിച്ചെങ്കിലും അമ്മപോയി ചെയ്യൂ, ഒരു റിലീഫ് ആയിരിക്കും എന്ന് മക്കൾ നിർബന്ധിച്ചു. അങ്ങനെയാണ് ഡേറ്റ് നൽകുന്നത് എന്നും നളിനി പറയുന്നു. ഈ സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഗൗണ്ടർ കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് നളിനി എത്തിയത്.

സിനിമയിൽ നെപ്പോളിയന്റെ മുണ്ടക്കൽ ശേഖരന്റെ മകളായി അഭിനയിച്ച വസുന്ധര ദാസിന്റെ ജാനകിയ ഒളിവിൽ പാർപ്പിച്ചത് ഗൗണ്ടറുടെ വീട്ടിൽ ആടിയിരുന്നു. മനോഹരമായ ഒരു അടിപൊളി ഗാനരംഗവും ഇവിടെ വെച്ച് ഉണ്ടായിരുന്നു.

Also Read
ബോളിവുഡിനെ തകർക്കുന്നത് ചില ഇടപെടലുകളാണ്; തുറന്ന് പറഞ്ഞ് എസ് എസ് രാജമൗലി

Advertisement