ഓരോന്ന് എഴുതിവയ്ക്കും മനുഷ്യനെ മെനക്കെടുത്താൻ എന്ന് ഷാജി കൈലാസ്, ഈ വാക്കുകളാണ് തന്നെ മാറ്റി മറിച്ചതെന്ന് രൺജി പണിക്കർ

399

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്തും സംവിധായകനുമാണ് രൺജി പണിക്കർ. ഇപ്പോൾ അഭിനയ രംഗത്തേക്കും തിരിഞ്ഞിരിക്കുകയാണ് അദ്ദേഹം. മലയാളത്തിന്റെ താരരാജാക്കാൻമാരായ മമ്മുട്ടിയുടേയും മോഹൻലാലിന്റെയും സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടേയും അടക്കമുള്ള പല ഹിറ്റു ചിത്രങ്ങളും രൺജി പണിക്കരുടെ തൂലികയിൽ വിരിഞ്ഞവയാണ്.

അതേ സമയം തിരക്കഥാ രചനയ്ക്ക് പിന്നാലെ സംവിധാനത്തിലേക്കും എത്തിയ അദ്ദേഹം ഒരു പിടിമികച്ച ചിത്രങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ അവിടെ നിന്നും അദ്ദേഹം അഭിനയ രംഗത്തേക്കും ചുവടുവെക്കുകയായിരുന്നു അദ്ദേഹം. ഇതിനോടകം തന്നെ നിരവധി സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു കഴിഞ്ഞു.

Advertisements

Also Read
പ്രായമായ അമ്മയെയും ചേര്‍ത്തുപിടിച്ച് ഇനി വാടക വീടുകളില്‍ കയറേണ്ട, മായയ്ക്ക് സ്‌നേഹ തണലൊരുക്കി സീമ ജി നായര്‍

താന്റെ അഭിനയത്തിലേക്ക് തിരിഞ്ഞത് ഉൾപ്പെടയുള്ള തന്റെ അഭിനയ ജീവിതത്തിലെ ചില കാര്യങ്ങളെ കുറിച്ച് മുൻപ് ഒരു അഭിമുഖത്തിൽ രൺജി പണിക്കർ തുറന്നു പറഞ്ഞിരുന്നു. രൺജി പണിക്കരുടെ രചനയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത തലസ്ഥാനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയം. പത്രപ്രവർത്തകാനായി അഭിനയിക്കുന്ന ആൾ വന്നു ഡയലോഗുകൾ പറയുകയാണ്.

എന്നാൽ എത്ര പറഞ്ഞിട്ടും അത് ശരി ആകുന്നില്ല. ദേഷ്യം വന്ന സംവിധായകൻ ഷാജി കൈലാസ് ഓരോന്ന് എഴുതിവയ്ക്കും മനുഷ്യനെ മെനക്കെടുത്താൻ നിങ്ങൾ തന്നെ വന്നു അഭിനയിച്ചിട്ടു പോയാൽ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് താൻ അഭിനയ രംഗത്തേക്ക് വരുന്നതെന്ന് രൺജി പണിക്കർ പറയുന്നു.

പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളുമായി അഭിനയ ലോകത്ത് സജീവാമയി മാറിയിരിക്കുകയാണ് രൺജി പണിക്കർ.എന്നാൽ അഭിനയ ലോകത്ത് നിറഞ്ഞു നിക്കുന്ന ഈ താരം വീണ്ടും എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ, പൃഥിരാജ് തുടങ്ങിയ നായകന്മാരുടെ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കികൊണ്ട് താരം വീണ്ടും എത്തുമെന്നാണ് അറിയുന്നത്.

Also Read
ഞാൻ ക ഞ്ചാ വ് തൊട്ടിട്ടില്ല, മനസ് ശരിയല്ല, എല്ലാവരും ഒറ്റപ്പെടുത്തിയത് പോലെ, ചെന്നൈയ്ക്കു തിരിച്ചു പോകുന്നു: സങ്കടത്തോടെ ബാല

Advertisement