15 വർഷമായി വിളിക്കുന്നു, എന്റെ പിറന്നാൾ, വിവാഹവാർഷികം എല്ലാം ഓർത്തുവെച്ച് അയാൾ അവിടെ ആഘോഷിക്കും, പായസം ഉണ്ടാക്കി കൊടുക്കും, തന്നോടുള്ള ഇഷ്ടം കൊണ്ട് ഒരു ആരാധകൻ ചെയ്യുന്നതാണ് ഇതെല്ലാമെന്ന് വെളിപ്പെടുത്തി സീരിയൽ താരം സൗപർണ്ണിക. തെളിവ് സഹിതമാണ് താരം ആരാധകന്റെ ഭ്രാന്തമായ സ്‌നേഹം ആരാധകരോട് വെളിപ്പെടുത്തി.

നേരത്തെ ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ നടി ഹണി റോസ് തനിക്കായി ക്ഷേത്രം പണിതിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് ഏറെ പരിഹാസങ്ങൾക്ക് വഴിവെച്ചിരുന്നു. അമ്പലത്തിലെ പ്രതിഷ്ഠയും താൻ ആണെന്ന് ഹണി റോസ് പറഞ്ഞിരുന്നു. പിന്നാലെയാണ് നടിയെ ട്രോളുകൾക്ക് ഇരയായത്. ഇതിന് പിന്നാലെയാണ് ഹണി റോസ് പറഞ്ഞത് തള്ളിക്കളയേണ്ട തനിക്കും അത്തരത്തിലൊരു ആരാധകൻ ഉണ്ടെന്ന് സൗപർണ്ണിക വെളിപ്പെടുത്തിയത്.
കഴിഞ്ഞ പതിനഞ്ച് വർഷമായി പാണ്ടി എന്ന് പറയുന്ന ഒരാൾ തന്നെ വിളിക്കാറുണ്ട്. ഹണി റോസിനോട് ആ ആരാധകൻ പറഞ്ഞു എന്ന് പരിപാടിയിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും എന്നെ വിളിക്കുന്ന ആൾ പറഞ്ഞിട്ടുണ്ടെന്ന് സൗപർണ്ണിക വെളിപ്പെടുത്തി. എന്റെ ബേർത്ത് ഡേ, വെഡ്ഡിങ് ആനിവേഴ്‌സറി മാത്രമല്ല എന്റെ റിലേറ്റീവ്‌സിന്റെ ബേർത്ത് ഡേ എല്ലാം അയാൾ ഓർത്ത് വച്ച് ആഘോഷിക്കാറുണ്ട്.

അയാൾ പായസം ഉണ്ടാക്കി മറ്റുള്ളവർക്ക് കൊടുക്കുകയും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുന്നത് പതിവാണെന്നും സൗപർണ്ണിക വെളിപ്പെടുത്തി. തന്റെ പേരിൽ ഒരു അമ്പലം വരെ ഉണ്ടാക്കിയിട്ടുണ്ടെന്ന് അയാൾ എന്നോട് പറഞ്ഞിട്ടുണ്ട്. ആ കാര്യം ഞാൻ പറഞ്ഞപ്പോൾ എന്റെ കൂട്ടുകാരും ഭർത്താവും എല്ലാം എന്നെ കളിയാക്കുമെന്നും സൗപർണ്ണിക പരാതിയായി പറഞ്ഞു. പക്ഷേ, ഹണി റോസ് പറഞ്ഞത് ഇതുവരെ പാണ്ടി എന്ന ആളെ നേരിൽ കണ്ടിട്ടില്ല എന്നാണ്.
Also read; തന്റെ ഈ വടിവൊത്ത ശരീര സൗന്ദര്യത്തിന് പിന്നിലെ രഹസ്യം പുറത്ത് വിട്ട് നടി ഹണി റോസ്, വൈറൽ ആയി വീഡിയോ
പക്ഷെ ചെന്നൈയിൽ ഒരു പരിപാടിയ്ക്ക് വേണ്ടി പോയപ്പോൾ ഞാൻ ആ പുള്ളിക്കാരനെ താൻ നേരിൽ കണ്ടിട്ടുണ്ടെന്നും സൗപർണ്ണിക പറയുന്നു. അയാളുടെ ചിത്രവും തന്റെ പക്കലുണ്ടെന്നും നടി കൂട്ടിച്ചേർത്തു. എങ്കൾ ഗ്രാമത്തിൽ കടവുൾ, കാലൈ വണക്കം എന്നൊക്കെ പറഞ്ഞ് എന്നും സ്ഥിരമായി മെസേജും അയക്കാറുണ്ടെന്ന് പറഞ്ഞ സൗപർണ്ണിക സന്ദേശവും ആരാധകരെ കാണിച്ചു. ഇങ്ങനെ ആളുകൾ നമ്മെ സ്‌നേഹിയ്ക്കുന്നുണ്ടെന്ന് അറിയുന്നത് സന്തോഷമുള്ള കാര്യം തന്നെയാണെന്നും സൗപർണ്ണിക പറയുന്നു.









