Home Entertainment Celebrities

തന്റെ ഈ വടിവൊത്ത ശരീര സൗന്ദര്യത്തിന് പിന്നിലെ രഹസ്യം പുറത്ത് വിട്ട് നടി ഹണി റോസ്, വൈറൽ ആയി വീഡിയോ

262

2005 ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയായി മാറിയ താരമാണ് ഹണി റോസ്. ആദ്യമൊക്കെ അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് അതിന് ശേഷം ഒരു പിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്.

മലയാളികളിൽ ആർക്കും ഒരു മുഖാവരയില്ലാതെ തന്നെ പെട്ടന്ന് മനസ്സിലാവുന്ന ഹണി റോസ് മലയാള സിനിമയിലെ ഒരു ഗ്ലാമറസ് ക്വീൻ തന്നെയാണെന്ന് പറയേണ്ടി. പലപ്പോഴും ഹണി റോസ് എന്ന നടിയെക്കാൾ ഹണിയെന്ന വ്യക്തിയെ മലയാളികൾക്ക് കൂടുതൽ ഇഷ്ടമായിട്ടുണ്ട്.

Advertisements

തന്റെ പതിനാലാം വയസ്സിൽ അഭിനയജീവിതം ആരംഭിച്ച നടി 30 വയസ്സായപ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്. പതിനേഴ് വർഷത്തോളമായി അഭിനയ രംഗത്ത് തുടരുന്ന ഹണി റോസ് മലയാളത്തിന്റെ താരരാജാക്കൻമാർ അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്.

Also Read
നിങ്ങൾ രണ്ടിടത്ത് നിൽക്കുന്നതാണ് ഞങ്ങൾക്ക് സന്തോഷമെന്ന് മക്കൾ പറഞ്ഞു; യമുനയുടെ വിവാഹത്തിന്റെ തകർച്ചയുടെ കാരണം

ഇതിനോടകം തന്നെ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാനും ഹണി റോസിന് സാധിച്ചിട്ടുണ്ട്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ജീവിതം തുടങ്ങുന്നതെങ്കലും ഹണി റോസിനെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത് അനൂപ് മേനോൻ നായകനായി എത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ കൂടിയാണ്.

ഈ ചിത്രത്തിൽ ധ്വനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡിയിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മോഡേൻ വേഷങ്ങളിലും നാടൻ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു.

തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. സാധരണ ഗതിയിൽ അന്യഭാഷ ചിത്രങ്ങളിൽ ചുവട് ഉറപ്പിച്ചാൽ പിന്നെ വിരലിൽ എണ്ണാവുന്ന നായികമാരെ മാത്രമേ മലയാള സിനിമയിൽ കാണാൻ സാധിക്കുകയുളളൂ. എന്നാൽ അന്യഭാഷ ചിത്രങ്ങളി തിളങ്ങുമ്പോഴും മലയാളത്തിലും സജീവമായിരുന്നു താരം.

കലഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. കവിത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. ഹണി റോസിന്റെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട ഒരു കാഥാപാത്രം കൂടിയായിരുന്നു കവിത. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

അതേ സമയം സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഹണിറോസ് തന്റെ പുതിയ ഫോട്ടോഷൂട്ടുകലും മറ്റും ആരാധകരും പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം വളരെ വേഗത്തിൽ തന്നെ വൈറലായി മാറാറുമുണ്ട്. കടകളുടെ ഉദ്ഘാടനത്തിനും മറ്റു പൊതുചടങ്ങുകളിലും യാതൊരു മടിയും കൂടാതെ പങ്കെടുക്കുന്ന ഹണി കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചു കൊണ്ടിരിക്കുക ആണ്.

ഓരോ തവണ ഹണി ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുമ്പോഴുള്ള ലുക്കിലെ ഫോട്ടോസും വീഡിയോസും സമൂഹ മാധ്യമങ്ങളിലെ ആരാധകരുടെ ഹൃദയം കവരുന്ന കാഴ്ചയും മലയാളികൾ പലപ്പോഴും കണ്ടിട്ടുണ്ട്. ഏത് വേഷത്തിലും ഹണിയെ കാണാൻ ഭംഗി ആണെന്നാണ് ആരാധകരുടെ അഭിപ്രായം.

Also Read
എല്ലാവർക്കും അതാണ് ആഗ്രഹം, പക്ഷേ സത്യത്തിൽ എനിക്ക് പേടിയാണ്; അവിവാഹിതനായി തുടരുന്നതിന് ചിമ്പുവിന്റെ കാരണം ഇങ്ങനെ

ഹണി ഈ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയപ്പോഴെല്ലാം അത് തെളിയിച്ചിട്ടുമുണ്ട്. സാരി വേണോ, മോഡേൺ വേണോ, ഗ്ലാമറസ് ഡ്രസ്സ് വേണോ ഏതിലും ഹണിയെ കാണാൻ ലുക്ക് തന്നെയാണ്. ഇതിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് ആരാധകരും മലയാളികളും പലപ്പോഴും കമന്റിലൂടെ ചോദിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ തന്റെ സൗന്ദര്യത്തിന്റെയും ഫിറ്റ്‌നെസിന്റെയും പിന്നിലുള്ള രഹസ്യം ഹണി വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. താൻ വർക്ക ഔട്ട് ചെയ്യുന്ന പുതിയ വീഡിയോ ആണ് ഹണി ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഹണി റോസ് എന്ന താരം ഒരു ഫിറ്റ്‌നെസ് ഫ്രീക്ക് ആണെന്ന് പുതിയ വർക്ക് ഔട്ട് വീഡിയോ കണ്ടാൽ മനസിലാകും. ജിമ്മിൽ ഓടിനടന്ന് വർക്ക് ഔട്ട് ചെയ്യുന്ന ഹണിയെ വീഡിയോയിൽ കാണാം.

അപ്പോൾ ഇതാണല്ലേ അതിന് പിന്നിലെ രഹസ്യമെന്നാണ് ആരാധകരും ചോദിച്ചു പോകുന്നത്. ഇതിനോടകം തന്നെ ഈ വീഡിയോ വൈറൽ ആയി മാറിയിരിക്കുകയാണ്.

Advertisement