തന്റെ ഭാര്യയാകാൻ പോകുന്ന ആളിന് വേണ്ട ഗുണത്തെക്കുറിച്ച് റിമി ടോമിയോട് യുവ കൃഷ്ണ പറഞ്ഞത് കേട്ടോ, മറുപടിയുമായി ആരാധകരും

1908

മലയാളം ടെലിവിഷൻ സീരിയൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് നടൻ യുവകൃഷ്ണയും നടി മൃദുല വിജയിയും. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷകരുടെ പ്രിയനായകനായി മാറിയത്.

മോഡലിംഗിലും സജീവമാണ് യുവ കൃഷ്ണയ്ക്ക് മാജിക്കിലും മെന്റലിസത്തിലും കഴിവുണ്ട്. സിനിമയിലും സീരിയലിലും തിളങ്ങിയിട്ടുള്ള താരമാണ് മൃദുല വിജയ്. ഇപ്പോൾ സീ കേരളയിലെ പൂക്കാലം വരവായി എന്ന സീരിയലിലെ സംയുക്തയായി ആരാധകരുടെ മനം കവരുകയാണ് മൃദുല.

അടുത്തിടെയായിരുന്നു യുവയുടേയും മൃദുലയുടേയും വിവാഹനിശ്ചയം നടത്തിയത്. എൻഗേജ്മെന്റിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. യുവയേയും മൃദുലയേയും ഒന്നിപ്പിക്കാൻ നിമിത്തമായത് രേഖ രതീഷായിരുന്നു.

മിനിസ്‌ക്രീനിലെ സീരിയലമ്മയുടെ ഇടപെടലിനെക്കുറിച്ചുള്ള കുറിപ്പും വൈറലായിരുന്നു. അറേഞ്ച്യഡ് മാര്യേജാണ് തങ്ങളുടേത്. ജാതകം ചേരുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. ജാതകം നോക്കിയതിന് ശേഷമായാണ് വിവാഹം തീരുമാനിച്ചതെന്നും യുവയും മൃദുലയും പറഞ്ഞിരുന്നു.

യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ചും ഇവരെത്തിയിരുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഗായിക റിമിടോമി അവകരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്നിൽ അതിഥിയായി എത്തിയപ്പോഴുള്ള യുവയുടെ തുറന്നുപറച്ചിൽ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്.

പരിപാടിക്കിടെ യുവയോട് ഭാര്യയെക്കുറിച്ചുള്ള സങ്കൽപ്പം ചോദിച്ചിരുന്നു റിമി ടോമി. ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും 24 മണിക്കൂറേ വാലിഡിറ്റി ഉണ്ടാകൂ എന്ന മൈൻഡ് സെറ്റിലുള്ളയാളായിരിക്കണം ഭാര്യയെന്നായിരുന്നു അന്ന് യുവ പറഞ്ഞത്. യുവയുടെ ഈ നിലപാടിന് ആരാധകരും കൈയ്യടിച്ചിരുന്നു. അങ്ങനെയൊരാളാണ് മൃദുല വിജയ് എന്നും എന്തൊരു മനപ്പൊരുത്തമാണ് ഇതെന്നുമാണ് ആരാധകർ പറയുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായികയായ മാളവിക വെയ്ൽസും രേഖ രതീഷുമായിരുന്നു യുവയുടെ കൂടെയുണ്ടായിരുന്നത്. മനുവും അഞ്ജനയുമായുള്ള പ്രണയവും വിവാഹവും അതിനിടയിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമൊക്കെയായി മുന്നേറുകയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്.

മനു അഞ്ജന കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. സ്‌ക്രീനിന് പുറമെ ജീവിതത്തിലും ഇവർ ഒ്രുമിക്കുമോയെന്നുള്ള ചർച്ചകൾ ഇടക്കാലത്ത് സജീവമായിരുന്നു. യുവയുടെ വിവാഹം തീരുമാനിച്ചുവെന്ന് അറിഞ്ഞതോടെ മാളവികയുടെ കാര്യത്തിൽ എന്നാണ് തീരുമാനമെന്നായിരുന്നു ആരാധകർ ചോദിച്ചത്.