ആദ്യമായി കാമുകനെ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്, അന്തംവിട്ട് ആരാധകർ

4088

അവതാരകയായും നടിയായും മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംങറിൽ അവതരാകയായി എത്തിയതോടെ യാണ് രഞ്ജിനി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

പിന്നീട് നിരവധി ചാനൽ പരിപാടികളിൽ അവതാരകയായി എത്തി തന്റേതായ അവതരണ ശൈലിയിലെ മികവിലൂടെ വളരെ അധികം ആരാധകരെ സമ്പാദിക്കാൻ രഞ്ജിനി ഹരിദാസിന് കഴിഞ്ഞു. ഇംഗ്ലീഷും മലയാളവും കലർന്നുള്ള രഞ്ജിനിയുടെ അവതരണ രീതി ആദ്യം ഒക്കെ ചിലർ വിമർശിച്ചിരുന്നു.

Advertisements

എന്നാൽ ഈ വിമർശനങ്ങളെ കണക്കിലെടുക്കാതെ രഞ്ജിനി മുന്നോട്ട് നീങ്ങിയപ്പോൾ വിമർശിച്ചവർക്ക് പോലും അംഗീകരിക്കേണ്ടതായി വന്നു. ഇപ്പോൾ ചർച്ചയായി മാറുന്നത് രഞ്ജിനിയുടെ പുതിയ സ്റ്റാറ്റസ് ആണ്. പ്രണയ ദിനവുമായി ബന്ധപ്പെട്ട് രഞ്ജിനി പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമായത്.

ആദ്യമായി തന്റെ പ്രണയത്തെ രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഹർട്ട് ഇമോജിയോടെ ഇത് ആ ദിവസമായതിനാൽ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് രഞ്ജിനി കുറിച്ചത്. രഞ്ജിനിക്ക് ഒപ്പം ചിത്രത്തിലുള്ളത് ശരത് പുളിമൂടാണ്. രഞ്ജിനിയുടെ കാമുകാനാണ് ഇതെന്നാണ് പലരും
അഭിപ്രായപ്പെടുന്നത്.

ഇതിന് പിന്നാലെ ആശംസകൾ അറിയിച്ച് നിരവധി പേർ രംഗത്ത് എത്തി. ഗായികയും രഞ്ജിനിയുടെ അടുത്ത സുഹൃത്തുമായ രഞ്ജിനി ജോസും കമന്റ് ചെയ്തിട്ടുണ്ട്. പലപ്പോഴും രഞ്ജിനിയുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പല ഗോസിപ്പുകളും ഉയർന്നിരുന്നു. എന്നാൽ ഈ ഗോസിപ്പ് വാർത്തകൾ എല്ലാം രഞ്ജിനി നിഷേധിക്കുകയായിരുന്നു ചെയ്തത്.

ഇതിനിടെയാണ് പ്രണയ ദിനത്തിൽ താരത്തിന്റെ പോസ്റ്റ് എത്തിയത്. ഇപ്പോൾ ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന പരിപാടിയുടെ അവതാരകയാണ് രഞ്ജിനി. രഞ്ജിനിക്കൊപ്പം രമേഷ് പിഷാരടിയും പരിപാടിയിൽ എത്താറുണ്ട്. നേരത്തെ ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്നു രഞ്ജിനിഹരിദാസ്.

ബിഗ് ബോസിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാനും താരത്തിനായി. പലപ്പോഴും തന്റെ നിലപാടുകൾ തുറന്നു പറയുന്ന വ്യക്തി കൂടിയാണ് രഞ്ജിനി. അവതരണത്തിന് പുറമെ സിനിമയിലും രഞ്ജിനി വേഷമിട്ടിട്ടുണ്ട്. മേരാ നാം ഷാജിയാണ് രഞ്ജിനിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. നാദിർഷാ സംവിധാനം ചെയ്ത ഈ സിനിമയിൽ ആസിഫലി, ബിജുമേനോൻ, ബൈജു, നിഖില വിമൽ എന്നിവരയാരുന്നു പ്രധാന വേഷത്തിലെത്തിയത്.

Advertisement