പൃഥ്വിരാജിനൊപ്പമായരുന്നു അത്, ശരിക്കും വിറച്ചു പോയി: അനുഭവം വെളിപ്പെടുത്തി ജോജു ജോർജ്ജ്

36

ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച് ഇപ്പോൾ മലയാള സിനിമ മേഖലയിലെ ശ്രദ്ധേയനായ നടനും നിർമ്മാതാവുമായി മാറിയിരിക്കുന്ന താരമാണ് ജോജു ജോർജ്ജ്. ചെറിയ വേഷങ്ങൾ ചെയ്ത് പതിയെ മുന്നേറിയ ജോജു ഇന്ന് നായകനായി തിളങ്ങുകയാണ്.

തനിക്ക് കിട്ടുന്ന ഏതു വേഷവും ഗംഭീരമാക്കുന്ന ജോജു ജോർജിന് ആരാധകരും ഏറെയയാണ്. സിദ്ധിഖ്‌ഷെമിർ സംവിധാനം ചെയ്ത് 1995ൽ പുറത്തിറങ്ങിയ മഴവിൽ കൂടാരം എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി ജോജു ജോർജ് സിനിമയിലെത്തുന്നത്.

Advertisements

പിന്നീട് സഹ നടനായും വില്ലനായും എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒടുവിൽ മലയാള സിനിമയുടെ നായക നിരയിലേക്ക് ഉയരുകയായിരുന്നു ജോജു. ഇപ്പോഴിതാ സിനിമയിൽ തനിക്ക് ആദ്യമായി ഡയലോഗ് പറയാൻ അവസരം ലഭിച്ച നിമിഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് ജോജു.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജോജുവിന്റെ വെളിപ്പെടുത്തൽ. ജോജുവിന് ആദ്യമായി ഡയലോഗ് പറയാനുളള അവസരം വാസ്തവം എന്ന സിനിമയിൽ പൃഥ്വിരാജിനൊപ്പം ആയിരുന്നു ലഭിച്ചത്. അന്ന് പൃഥ്വിരാജിനൊപ്പം നിന്ന് വിറച്ചുപോയ നിമിഷത്തെ കുറിച്ചാണ് ജോജു വെളിപ്പെടുത്തുന്നത്.

പൃഥ്വിരാജിനൊപ്പം നിന്ന് അഭിനയിക്കുമ്പോൾ ശരിക്കും വിറച്ചുകൊണ്ടാണ് അതിലെ കഥാപാത്രം ചെയ്തതെന്ന് ജോജു പറയുന്നു. നടൻ എന്ന നിലയിൽ എനിക്ക് ആദ്യമായി ഡയലോഗ് പറയാൻ കിട്ടിയ സിനിമയായിരുന്നു അത്. കാർത്തിക്ക് സുബ്ബരാജിന്റെ സിനിമയിൽ അഭിനയിച്ചതും മറക്കാനാവാത്ത അനുഭവമാണ്.

ജഗമേ തന്ദിരം എന്ന സിനിമയിൽ അഭിനയിക്കാൻ ലണ്ടനിൽ പോകുമ്പോൾ വാസ്തവം എന്ന സിനിമയിൽ അഭിനയിച്ച അതേ അനുഭവമാണ് എനിക്ക് ഓർമ്മ വന്നത്. അന്ന് വാസ്തവത്തിൽ അഭിനയിച്ചപ്പോഴുണ്ടായ അതേ വിറയൽ എന്നെ പിടികൂടിയിരുന്നു. കാർത്തിക്ക് സുബ്ബരാജുമായി എനിക്ക് നേരത്തെ പരിചയമുണ്ട്.

ജോസഫ് എന്ന സിനിമ ഞാൻ അദ്ദേഹത്തിന് കാണാൻ കൊടുത്തിരുന്നു. അദ്ദേഹം അത് കണ്ടിട്ട് മികച്ച അഭിപ്രായം പറയുകയും ചെയ്തു. തുടർന്നാണ് അദ്ദേഹത്തിന്റെ സിനിമയിലേക്ക് എത്തുന്നത്. അഭിമുഖത്തിൽ ജോജു ജോർജ്ജ് പറഞ്ഞു.

അതേ സമയം 2006ലാണ് എം പത്മകുമാറിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ വാസ്തവം പുറത്തിറങ്ങിയത്. പൃഥ്വിക്ക് ആദ്യമായി മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു വാസ്തവം. ചിത്രത്തിൽ കാസർകോഡുകാരനായ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ബാലചന്ദ്രൻ അഡിഗയായാണ് നടൻ അഭിനയിച്ചത്.

Advertisement