മാസ്സ് ചിത്രമല്ല, സുരേഷ് ഗോപി ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് എത്തുന്നത്: തന്റെ സുരേഷ് ഗോപി ചിത്രത്തെ കുറിച്ച് ജിബു ജേക്കബ്

93

ബിജെപി നേതാവും മലയാളത്തിന്റെ സൂപ്പർതാരവുമായ സുരേഷ് ഗോപിയും ഹിറ്റ് സംവിധായകൻ ജിബു ജേക്കബും ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന ്‌നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് നിർമ്മിക്കുന്നത്.

ഇപ്പോഴിതാ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജിബു ജേക്കബ്. സാധാരണ ഞാൻ ചെയ്യുന്നതിനേക്കാൾ വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. എന്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് സിനിമ കഥ പറയുന്നത്.

Advertisements

Also Read
വാർത്തയാവും എന്നോർത്ത് ചെയ്തതല്ല, ഞാൻ ഒറ്റയ്ക്കേ വണ്ടിയിൽ ഉണ്ടായിരുന്നുള്ളൂ, ജീവിതത്തിൽ ആദ്യമായാണ് അത്രയും വേഗത്തിൽ വണ്ടിയോടിച്ചത് എന്നിട്ടും, മുസ്തഫയുടെ മ ര ണത്തിൽ സങ്കടത്തോടെ സുരഭി ലക്ഷ്മി

അതിന്റെ കൃത്യമായ ജോണർ ഏതെന്ന് പ്രേക്ഷകർ കണ്ട് തന്നെ തീരുമാനിക്കട്ടെ എന്നായിരുന്നു ജിബു ജേക്കബ് പറഞ്ഞത്. സിനിമയിൽ സുരേഷ് ഗോപി ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് എത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. നമുക്ക് പരിചിതമായ ഒരു കഥാപാത്രത്തെയാകും അദ്ദേഹം അവതരിപ്പിക്കുക. അല്ലാതെ ഒരിക്കലും ഒരു മാസ്സ് ഹീറോ ആയിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

സിനിമ കുടുംബ പ്രേക്ഷകർക്ക് കണ്ടസ്വദിക്കാൻ കഴിയുന്ന സിനിമയായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. ഇതൊരു മാസ്സ് സിനിമ ആയിരുക്കുമെന്ന തരത്തിലായിരുന്നു പുറത്തു വന്ന റിപ്പോര്ട്ടുകൾ. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്വ, ജോണി ആന്റണി, സലിം കുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആസിഫ് അലി നായകനായ എല്ലാം ശരിയാകും എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അതേ സമയം സുരേഷ് ഗോപി ഒരു ഇടവേളക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്നത് 2020 ഫെബ്രുവരിയിൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഒരു ഫീൽ ഗുഡ് ഫാമിലി ചിത്രമായി അനൂപ് സത്യൻ ഒരുക്കിയ ഈ ചിത്രം സൂപ്പർ വിജയമാണ് നേടിയത്.

Also Read
നിനക്കൊരു കല്യാണം വേഗം ഉണ്ടാവട്ടെ, കുറെ കുട്ടികളുണ്ടാകട്ടെ! ഉണ്ണി മുകുന്ദനോട് ബാല പറഞ്ഞ വാക്കുകൾ ഇങ്ങനെ!

അതിന് ശേഷം തന്റെ മാസ്സ് കഥാപാത്രങ്ങളിലേക്ക് സുരേഷ് ഗോപി തിരിച്ചു വന്നിരിന്നു. 2021 ഇൽ നിതിൻ രഞ്ജി പണിക്കർ ചെയ്ത കാവലിൽ അഭിനയിച്ച സുരേഷ് ഗോപിയുടെ 2 വമ്പൻ മാസ്സ് ചിത്രങ്ങൾ ആണ് ഇനി വരാൻ ഉള്ളത്. അതിലൊന്ന് അടുത്ത മാസം റിലീസ് ആവുന്ന ജോഷി ചിത്രം പാപ്പൻ ആണ്. ബിഗ് ബഡ്ജറ്റ് ചിത്രമായ ഒറ്റക്കൊമ്പൻ ആണ് അടുത്ത ഒരെണ്ണം.

Advertisement