19 വയസ്സുള്ളപ്പോൾ ആ വിവാഹം കഴിച്ചത് തെറ്റായി പോയി, രണ്ടാമത്തെ ബന്ധവും പിരിഞ്ഞപ്പോൾ തകർന്നു പോയി; ശാന്തി കൃഷ്ണ വെളിപ്പെടുത്തിയത്

614

വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കന്ന മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ശാന്തി കൃഷ്ണ. നിരവധി സിനിമകളിൽ അഭിനയിച്ച താരം ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്.

നായികയായും സഹനടിയായും എല്ലാം നിരവധി മലയാള സിനിമകളിൽ താരം വേഷമിട്ടു. പിന്നീട് വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സിനിമ രംഗത്ത് സജീവമാണ്. നായിക വേഷത്തിൽ നിന്നും അമ്മ വേഷത്തിലാണ് താരം ഇപ്പോൾ സിനിമകളിൽ നിറഞ്ഞു നിൽക്കുന്നത്.

Advertisements

Also Read
കല്യാണത്തിന് മുൻപ് കന്യക ആയിരിക്കണമെന്ന് പറയുന്നതിനോട് താൽപ്പര്യമില്ല, പോ ൺ കാണുന്നത് തെറ്റല്ല, നടി അഞ്ജന മോഹൻ പറഞ്ഞത് കേട്ടോ

എന്നാൽ സിനിമയിൽ തിളങ്ങിയെങ്കിലും ജീവിതത്തിലെ പല തീരുമാനങ്ങളും പരാജയപെട്ടുവെന്ന് നടി അടുത്തിടെ വെളിപ്പെടുത്തി യിരുന്നു. രണ്ടാം വിവാഹവും തകർന്നപ്പോൾ താൻ തകർന്നു പോയെന്നും എല്ലാ കാര്യങ്ങളിലും സ്വന്തമായി തീരുമാനം എടുക്കുന്ന രീതിയാണ് എന്നാൽ പല തീരുമാനങ്ങളും പരാജയപ്പെട്ടപ്പോൾ മറ്റുള്ളവരുമായി ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും താരം ഒരു അഭിമുഖത്തിൽ പറയുന്നു.

ഹൃദയം കൊണ്ടാണ് പലപ്പോഴും തീരുമാനമെടുത്തത് എന്നും അതുകൊണ്ടാകാം പലതും പരാജയമായത്. മക്കളാണ് തന്റെ കരുത്തും ഭാഗ്യമെന്നും ശാന്തി കൃഷ്ണ പറയുന്നു. തനിക്ക് 19 വയസ്സുള്ളപ്പോൾ നടന്ന വിവാഹം പരാജയം ആയിരുന്നു. ശ്രീനാഥുമായി സിനിമയിൽ അഭിനയിച്ച സമയത്ത് ആയിരുന്നു, ഇപ്പോൾ അത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം പറയുന്നു.

വിവാഹത്തിന് ശേഷം സിനിമയിൽ പല അവസരങ്ങളും ലഭിച്ചെങ്കിലും ശ്രീനാഥ് തന്നെ വിട്ടില്ലന്നും എന്തിനാണ് അഭിനയിക്കാൻ പോകുന്നതെന്ന ചോദ്യം കാരണമാണ് അന്ന് സിനിമ ജീവിതം അവസാനിപ്പിച്ചത് എന്നും ശാന്തി കൃഷ്ണ പറയുന്നു. അതേ സമയം ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് ശാന്തികൃഷ്ണ.

Also Read
അന്ന് മഞ്ജു വാര്യരിൽ ലോഹിതാദാസിന് വിശ്വാസ കുറവ് ഉണ്ടായിരുന്നു; സല്ലാപം സിനിമയിൽ സംഭവിച്ചത് പറഞ്ഞ് സിബി മലയിൽ

Advertisement