മോഹൻലാലുമൊത്തുള്ള അടുത്ത ചിത്രം നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രമായിരിക്കും: ആരാധകർക്ക് ഉറപ്പ് നൽകി മേജർ രവി

33

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സൈനിക പശ്ചാത്തലമുള്ള ഒരു സിനിമ ഇനിയും ഒരുക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി മേജർ രവി. തൻറെ പിറന്നാൾ ദിനത്തിൽ നടത്തിയ ഫേസ്ബുക്ക് ലൈവിനിടെ ആരാധകന്റെറ ചോദ്യത്തിനാണ് സംവിധായകൻ മറുപടി പറഞ്ഞത്.

ദൈവം അനുഗ്രഹിക്കട്ടെ. ഒന്ന് പ്ലാൻ ചെയ്യുന്നുണ്ട്. നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രം എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് മറുപടി മേജർ രവി പറഞ്ഞത്.

Advertisements

2006ൽ മോഹൻലാൽ മേജർ മഹാദേവൻ എന്ന നായക കഥാപാത്രമായെത്തിയ കീർത്തിചക്രയിലൂടെയാണ് മേജർ രവി ഫീച്ചർ ഫിലിം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുരുക്ഷേത്ര, കാണ്ഡഹാർ , കർമ്മയോദ്ധ, 1971: ബിയോണ്ട് ബോർഡേഴ്‌സ് എന്നീ സിനിമകളും മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്തു.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മിഷൻ 90 ഡെയ്‌സ് എന്ന ചിത്രവും പൃഥ്വിരാജിനെ നായകനാക്കി പിക്കറ്റ് 43 എന്ന ചിത്രവും മേജർ രവി സംവിധാനം ചെയ്തിട്ടുണ്ട്. അതേസമയം ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ദിലീപിനെ നായകനാക്കി ഒരു സിനിമ പ്ലാൻ ചെയ്യുന്നതായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മേജർ രവി പറഞ്ഞിരുന്നു.

നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികന്റെ വേഷത്തിലാണ് ദിലീപ് എത്തുകയെന്നും എന്നാൽ അദ്ദേഹത്തിന്റെ പ്രണയജീവിതത്തിലേക്കാണ് സിനിമയുടെ ഫോക്കസ് എന്നും മേജർ രവി പറഞ്ഞിരുന്നു. തന്റെ പിറന്നാളിന് സമൂഹത്തിന് നൽകുന്ന സമ്മാനമായി ബസ് കണ്ടക്ടർമാരുടെ ഉപയോഗത്തിനായി തെർമൽ സ്‌കാനറുകൾ നൽകുമെന്നും ലൈവിനിടെ മേജർ രവി അറിയിച്ചു.

Advertisement