ഇതുവരെ സംഭവിച്ചതിലെല്ലാം സന്തോഷിക്കുന്നുവെന്ന് മഞ്ജു വാര്യർ : ദിലീപും മകൾ മീനാക്ഷിയും വിട്ട് പോയതിൽ വിഷമം തോന്നിയിട്ടില്ലേയെന്ന് മറുചോദ്യം

58

സാക്ഷ്യം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെ സിനിമാരംഗത്തെത്തി പിന്നീട് ഒരുപാട് നാടന്‍ വേഷങ്ങള്‍ ചെയ്ത് മലയാളി പ്രേഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത താരമാണ് നടി മഞ്ജു വാര്യര്‍. നടന്‍ ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹവും സിനിമയില്‍ നിന്ന് ഇടവേളയെടുക്കലും പിന്നീട് സിനിമയിലേക്കുള്ള ശക്തമായ തിരിച്ചു വരവുംവിവാഹ മോചനവും എല്ലാം തന്നെ വലിയ വാര്‍ത്തകളായിരുന്നു.

എല്ലാ സമയവും വിവാദങ്ങള്‍ മഞ്ജുവിന് ഒപ്പം തന്നെ ഉണ്ടായിരിന്നു. 1995 ല്‍ സാക്ഷ്യം എന്ന ആദ്യ സിനിമയില്‍ കൂടി വെള്ളിത്തിരയില്‍ എത്തിയ മഞ്ജുവാര്യര്‍ സല്ലാപം എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി എത്തി. അതോടെ മഞ്ജുവിന്റെ കരിയര്‍ ആകെ മാറി.

Advertisements

പിന്നീട് മലയാള സിനിമയില്‍ സജീവമായ താരത്തിന് മികച്ച നടിക്ക് ഉള്ള സംസ്ഥാന അവാര്‍ഡും, ദേശീയത്തലത്തില്‍ ജൂറിയുടെ പ്രേത്യേക പരാമര്‍ശവും ലഭിച്ചു. അന്ന് ദിലീപുമായി പ്രണയത്തിലായിരുന്ന മഞ്ജുവിന്റേയും ദിലീപിന്റെയും വിവാഹം സിനിമ ലോകം വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

വിവാഹശേഷം അഭിനയം നിര്‍ത്തിയ മഞ്ജു ദിലീപിന്റെയും മകള്‍ മീനാക്ഷിക്ക് ഒപ്പവും സന്തോഷമായി കഴിഞ്ഞു വരുകയായിരുന്നു. എന്നാല്‍ ഇവരുവരുടെയും ബന്ധം വര്‍ഷങ്ങള്‍ക്കു ശേഷം വേര്‍പിരിയുകയും എന്നാല്‍ മകള്‍ മീനാക്ഷി ദിലീപിന് ഒപ്പം പോവുകയും ചെയ്തു.

14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ കൂടി മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചു വരികയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുന്ന മഞ്ജു വാര്യര്‍ അറിയപ്പെടുന്നത് തന്നെ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ്.

അതേ സമയം തന്റെ വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും ഇതുവരെ സംഭവിച്ച കാര്യങ്ങളില്‍ എല്ലാം തന്നെ താന്‍ സന്തോഷവതിയാണ് എന്ന മഞ്ജു വാര്യരുടെ ഒരു പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. താന്‍ കടന്ന് പോയ വഴികളില്‍ തനിക്കു വിഷമം ഉണ്ടായിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് ഒന്നും ആരും മുന്‍കൂറായി നിചയിച്ചതല്ലന്നും, താന്‍ ജീവിതത്തിന് ഒപ്പം മുന്നോട്ട് പോവുകയാണ് എന്നാണ് മഞ്ജു പറയുന്നത്.

ഇതിന്റെ മറു ചോദ്യമായി ദിലീപ് ബന്ധം നഷ്ടമായതും മകള്‍ മീനാക്ഷി ദിലീപിന് ഒപ്പം പോയത് ഒന്നും തന്നെ വിഷമിപ്പിച്ചിട്ടില്ല എന്നാണോ അര്‍ത്ഥമെന്നും ചിലര്‍ ഇപ്പോള്‍ ചോദിക്കുന്നു. ഹൌ ഓള്‍ഡ് ആര്‍ യു, ഒടിയന്‍, പ്രതി പൂവന്‍ കോഴി തുടങ്ങിയ സിനിമകളില്‍ കൂടി വന്‍ തിരിച്ചു വരവ് കാഴ്ചവെച്ച മഞ്ജു ഇപ്പോള്‍ ലേഡി സപ്പര്‍ സ്റ്റാര്‍ പദവി സ്വന്തമാക്കി.

മഞ്ജുവിന്റെ ഇനി വരാനുള്ള സിനിമകള്‍ ചതുര്‍ മുഖം, ലളിതം സുന്ദരം തുടങ്ങിയവയാണ്. നടനും സഹോദരനുമായ മധു വാരിയരാണ് ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും മഞ്ജു മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

Advertisement