കല്യാണത്തിന് ശേഷവും ശരണ്യാ ആനന്ദ് കുടുംബവിളക്കിൽ വില്ലത്തിയായി അഭിനയിക്കുന്നതിന്റെ കാരണം കേട്ടോ

37

കുടുംബസദസ്സുകൾക്ക് മുന്നിലേക്ക് നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ എത്തിക്കുന്ന ചാനലാന് ഏഷ്യാനെറ്റ്. ഒന്നിനൊന്ന് മികച്ച സീരിയൽ പ്രേക്ഷകർക്ക് മുന്നിലേക്ക് ഇപ്പോൾ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ പരമ്പരയാണ് കുടുംബവിളക്ക് എന്ന സീരിയൽ.

ഈ സീരിയലിലുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശരണ്യ ആനന്ദ്. കുടുംബവിളക്കിലെ വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് നടി സീരിയലിൽ അവതരിപ്പിക്കുന്നത്. വില്ലത്തി കഥാപാത്രമാണെങ്കിലും നടിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതാണ് ലഭിക്കുന്നത്.

Advertisement

ആദ്യം വേദിക ആയിരുന്ന നടി അമേയയ്ക്ക് പകരക്കാരിയായിട്ടാണ് കുടുംബവിളക്കിൽ ശരണ്യ ആനന്ദ് എത്തിയത്.
സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ് ശരണ്യ. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് നടിക്കുളളത്. സീരിയൽ വിശേഷത്തിനോടൊപ്പം കുടുംബ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ക്യു എ സെക്ഷനാണ്.

കുടുംബത്തോടൊപ്പമാണ് ശരണ്യ ഇപ്പോൾ ഉള്ളത്. കുടുംബവിളക്കിൽ വേദികയായി എത്തിയ സമയത്തായിരുന്നു നടി വിവാഹിതയാകുന്നത്. കല്യാണത്തിന് ശേഷവും ശരണ്യ സീരിയലിൽ തുടർന്നിരുന്നു. ഇപ്പോഴിത വിവാഹ ശേഷം സീരിയൽ തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി. ഒരു ആരാധികയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവാഹത്തിന് ശേഷവും സീരിയലിൽ നിന്ന് പോകാതിരുന്നത് ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും വേറെ വേദികയെ സങ്കൽപ്പിക്കാൻ പറ്റില്ലെന്നുമായിരുന്നു ആരാധികയുടെ വാക്കുകൾ. ഇതിന് മറുപടിയായിട്ടാണ് ഇപ്പോഴും പരമ്പരയിൽ തുടരുന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

നിങ്ങളെ പോലെയുള്ള എന്റെ ആരാധകരും ഭർത്താവും ആണ് എന്റെ പ്രചോദനം. എല്ലാവരുടേയും പ്രാർത്ഥനയും പിന്തുണയും തുടർന്നും ഉണ്ടാകണം എന്ന് ശരണ്യ പറയുന്നു. കൂടെ തന്റെ ഇഷ്ടപ്പെട് ഭക്ഷണത്തെ കുറിച്ചും ലോക്ക് ഡൗൺ വിശേഷങ്ങളുമൊക്കെ ക്യുഎ സെക്ഷനിൽ നടി പങ്കുവെച്ചിട്ടുണ്ട്. അധികം പേരും ശരണ്യയുടെ വേദിക എന്ന കഥാപാത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്.

അതേ സമയം സീരിയലിൽ എത്തുന്നതിന് മുൻപ് സിനിമയിൽ എത്തിയ താരമാണ് ശരണ്യ ആനന്ദ്. ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ താരം മോഹൻലാൽ മേജർ രവി സിനിമയിലും വേഷമിട്ടിട്ടുണ്ട്. ആകാഗംഗ 2 ലം താരം എത്തിയിരുന്നു.

Advertisement