അന്ന് അംബികയുടെ ബ്ലൗസ് തയ്ക്കാൻ വന്നയാൾ ഒടുവിൽ ചെയ്തത് ഇങ്ങനെ: മറക്കാൻ കഴിയാത്ത സംഭവം വെളിപ്പെടുത്തി ഇന്ദ്രൻസ്

7608

വസ്ത്രാലങ്കാര സഹായി ആയി എത്തി പിന്നീട് സ്വതന്ത്ര വസ്ത്രാലങ്കാരകനും നടനുമായി മാറിയ താരമാണ് ഇന്ദ്രൻസ്. ആദ്യം ഒക്കെ ചെറിയ വേഷങ്ങൾ ചെയ്ത ഇന്ദ്രൻസ് പിന്നീട് കൊമേഡിയനായും അതിന് ശേഷം ശക്തമായ ക്യാരക്ടർ വേഷങ്ങൾ ചെയ്ത് മികച്ച നടൻ എന്ന പേര് നേടിയെടുക്കുകയായിരുന്നു.

മികച്ച നടനുള്ള അവാർഡ് വരെ നേടിക്കഴിഞ്ഞ ഇന്ദ്രൻസിന്റെ താര ജാഡ ഒന്നും തന്നെ ഇല്ലാത്ത എളിമയെ പലപ്പോഴും അത്ഭുദത്തോടെ മാത്രമേ ആരാധകരും സിനിമാലോകവും കണ്ടിട്ടുള്ളു. മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം വരെ മലയാള സിനിമയ്ക്ക് നേടിക്കൊടുത്ത ഈ അതുല്യ നടൻ ഇന്ന് മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.

Advertisements

കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ചാണ് ഇന്ദ്രൻസ് ഇന്ന് സിനിമ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒരു താരമായി തീർന്നത്. അടുത്തിടെ ഫ്‌ളവേഴ്‌സ് ചിനലിലെ ഒരു കോടി എന്ന പരപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ തന്റെ കരിയറിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളെ കുറിച്ചും പിന്നിട്ട വഴികളിൽ ഉണ്ടായ സുപ്രധാന സംഭവങ്ങളെ കുറിച്ചും ഇന്ദ്രൻസ് തുറന്നു പറയുക ഉണ്ടായി.

Also Read
ഇതിനെല്ലാം കാരണക്കാരി ഷഫ്നയാണ്, ഏറ്റവും വലിയ നന്ദി എന്റെ ഭാര്യ ഷഫ്‌നയ്ക്ക് ഉള്ളതാണ്: തുറന്നു പറഞ്ഞ് സജിൻ

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒട്ടുമിക്ക താരങ്ങൾക്കും ഡ്രസ് തുന്നിയിട്ടുള്ള കലാകാരനാണ് ഇന്ദ്രൻസ്. അതുകൊണ്ട് തന്നെ നിരവധി മറക്കാൻ കഴിയാത്ത ഓർമ്മകളും താരത്തിന് ഉണ്ട്. അതിൽ തനിക്ക് ഉണ്ടായ ഒരു കയ്‌പ്പേറിയ അനുഭവത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു.

തയ്യൽ ജോലിക്കിടെ താൻ കബളിക്കപ്പെട്ടതിനെ കുറിച്ചാണ് താരം വാചാലനായത്. നടി അംബികയുടെ ബ്ലൌസ് തുന്നാൻ എത്തിയ ഒരാൾ തന്നെ കബളിപ്പിച്ച് കടന്ന് കളഞ്ഞതിനെ കുറിച്ചാണ് ഇന്ദ്രൻസ് സംസാരിച്ചത്. വലിയൊരു തയ്യൽക്കട ഉണ്ടായിരുന്നു. ഉത്സവ സീസണിൽ നാടകവും സ്റ്റേജുമൊക്കെയായി നടന്നപ്പോൾ തയ്യലിനോടുള്ള ശ്രദ്ധ കുറഞ്ഞു.

വരുമാനം കുറഞ്ഞു, വാടക പോലും കൊടുക്കാൻ പറ്റാതെ വന്നു. എനിക്കും ഇതെങ്ങനെയെങ്കിലും പോയാൽ മതിയെന്ന തോന്നലിൽ നിൽക്കുവാരുന്നു. അങ്ങനെ കുറെ മെഷീൻ ആ കടയുമായി അങ്ങ് പോയി. അങ്ങനെ നിൽക്കുന്ന അവസ്ഥയിലാണ് അംബിക ചേച്ചിയുടെ കുറച്ച് ബ്ലൌസ് തയ്യലിനായി കിട്ടിയത്.

കുറച്ച് ബ്ലൌസ് ഞാൻ കട്ട് ചെയ്ത് കൊടുത്തു. വേറൊരാളെ തയ്ക്കാൻ ഏൽപ്പിച്ചു. അയൾ രണ്ട് പ്രാവശ്യം വന്ന് തയ്യൽക്കൂലി പറയുന്നതിൽ കൂടുതൽ പണം തന്നു. ബാക്കി വാങ്ങാൻ നിന്നില്ല, ആളങ്ങ് തിരികെ പോയി. പിന്നീടൊരിക്കൽ അയാൾ വന്ന് പറഞ്ഞു. ഒരുപാട് തയ്ക്കാനുണ്ട്. ലോഡ്ജിലാണ് താമസം, മെഷീൻ ഒരെണ്ണം എനിക്ക് തയ്ക്കാൻ തന്നാൽ വാടക തരാം എന്ന് പറഞ്ഞു.

Also Read
കുറേ ടെൻഷനടിച്ചു, റെയിൽവെ സ്റ്റേഷനിൽ ഇരുന്ന് കരയുകയായിരുന്നു, അങ്ങനെ ഒരു മാനസികാവസ്ഥ എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല: അനുഭവം വെളിപ്പെടുത്തി ഗോപിക അനിൽ

കട ഒഴിയാൻ പോവുക ആയിരുന്നതിനാൽ അവിടുത്തെ മെഷീൻ അയാൾക്ക് കൊടുത്തു. കുറെ കാലത്തിനു ശേഷം കടയൊഴിഞ്ഞു കഴിഞ്ഞും ഈ മെഷീൻ കിട്ടിയില്ല. അങ്ങനെ അവിടെ ചെന്ന് അന്വേഷിച്ചു, അപ്പോൾ അവിടെ അങ്ങനെ ഒരാളില്ല എന്നായിരുന്നു അറിഞ്ഞത്. പിന്നീടത് തിരിച്ച് കിട്ടി, മെഷീനായല്ല, പണമായിട്ട്. ആ മെഷീൻ ആർക്കോ ബാധ്യത ഉണ്ടായിരുന്നത് കൊടുത്തു തീർത്തു.

പിന്നെ എനിക്ക് അത് കിട്ടിയത് പണമായിട്ടാണെന്ന് ഇന്ദ്രൻസ് പറയുന്നു. അകന്ന ഒരു ബന്ധു വഴിയാണ് ഇന്ദ്രൻസിന്റെ സിനിമയിലേക്കുള്ള വഴി തെളിഞ്ഞത്. നാട്ടിലെ ക്ലബ്ബിലെ നടനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കണ്ടാണ് ഞാനുൾപ്പെടെയുള്ള യുവാക്കൾക്ക് അഭിനയത്തിലേക്ക് മോഹം തോന്നുന്നത്.

അന്നൊക്കെ സിനിമാ ക്രെഡിറ്റ്‌സിൽ വസ്ത്രാലങ്കാരം എന്ന് കാണിക്കുമ്പോൾ അതൊക്കെ നമുക്ക് ചെയ്യാൻ പറ്റുന്ന പണിയാണോ എന്ന് അറിയില്ലായിരുന്നുവെന്ന് ഇന്ദ്രൻസ് പറഞ്ഞു. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ഉടൽ ആണ് ഇന്ദ്രൻസിന്റേതായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം.

Advertisement