എങ്ങനെയാണ് ഇത്രയും ക്യൂട്ടാകാൻ പറ്റുന്നത്, കണ്ടിട്ട് പ്രണയം തോന്നുന്നു: നടി മാനസയുടെ പുതിയ ഫോട്ടോകൾ കണ്ട് കണ്ണുതള്ളി ആരാധകർ

54

ബാലതാരമായി മലയാളസിനിമയിലേക്ക് എത്തിയ യുവ താര സുന്ദരിയാണ് നടി മാനസ രാധാകൃഷ്ണൻ. എറണാകുളത്താണ് ജനിച്ചതെങ്കിലും താരം വളർന്നതും പത്താം ക്ലാസ് വരെ പഠിച്ചതും ദുബായിലാണ്.

ക്ലാസിക്കൽ ഡാൻസ് കുട്ടികാലം മുതൽ പഠിച്ച മാനസ സിനിമയിലേക്ക് എത്തുന്നത് 2014 ലാണ്.
‘കണ്ണുനീരിനും മധുരം’ എന്ന സിനിമയിൽ ബാലതാരമായി അഭിനയയിച്ചാണ് സിനിമയിലെത്തിയത്. പിന്നീട് നായികയായി മാറുകയായിരുന്നു മാനസ രാധാകൃഷ്ണൻ.

Advertisements

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ തിരിച്ചറിയുകയും പിന്നീട് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്ത മാനസ വികടകുമാരൻ എന്ന ചിത്രത്തിലാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. സമൂഹമാധ്യമങ്ങയിൽ ഒരുപാട് ആരാധകരുള്ള ഈ യുവാനായികയെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ ഫോളോ ചെയ്യുന്നത് ലക്ഷങ്ങളാണ്.

ചിൽഡ്രൻസ് പാർക്ക്, സകലകലാശാല, ഉറിയടി എന്നീ സിനിമകളിൽ നായികയായി അഭിനയിച്ച മാനസ ഇതിനോടകം തന്നെ കഴിവ് തെളിയിച്ച താരമാണ്. ഇതുകൂടാതെ ടിയാൻ, ക്രോസ്റോഡ്, കാറ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ച താരത്തിന് തമിഴകത്തും വലിയ ആരാധകരുമുണ്ട്. മാനസ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇപ്പോൾ പങ്കുവച്ച പുതിയ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിങ്ങൾ ഇത്രയും ക്യൂട്ട് ആയിരിക്കുന്നതിന്റെ കാരണം എന്താണ്.

നിങ്ങളോടു പ്രണയം തോന്നുന്നുവെന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്. ഫോട്ടോഗ്രാഫറായ യദു കൃഷ്ണനാണ് മാനസയുടെ ഈ മനോഹരമായ ഫോട്ടോസ് എടുത്തിരിക്കുന്നത്. താരത്തിന്റെ ഫോട്ടോസിനെല്ലാം മികച്ച അഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് എപ്പോഴും ലഭിക്കാറുള്ളത്.

മാനസ നായികയായി എത്തുന്ന തമിഴ് ചിത്രം പരമഗുരുവാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ശശികുമാർ നായകനാവുന്ന ചിത്രത്തിന്റെ സംവിധായകൻ മലയാളി കൂടിയായ ജിയേഷ് കൃഷ്ണകുമാറാണ്. നടി അനന്യ ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

View this post on Instagram

🥰 PC @yadu_krishnna

A post shared by Manasa Radhakrishnan (@me.radhakrishnan) on

Advertisement