ഞെട്ടിക്കുന്ന മേക്കോവറുമായി മീരാ നന്ദൻ, കിടു വീഡിയോ വൈറൽ

81

2008ൽ പുറത്തിറങ്ങിയ ലാൽ ജോസിന്റെ മുല്ല എന്ന സിനിമയിൽ നായികയായെത്തി പിന്നീട് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ താരമായിരുന്നു മീര നന്ദൻ. മലയാളം കൂടാതെ അന്യ ഭാഷ ചിത്രങ്ങളിലും താരം ഭാഗമായിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദൻ. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിൽ മീരാനന്ദൻ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദൻ സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു.

Advertisements

മലയാളത്തിൽ മുല്ല, മല്ലു സിങ്, പുതിയ മുഖം, ലോക്പാൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. അവതാരികയായി കടന്നു വരുകയും പിന്നീട് മുല്ല എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വരുകയായിരുന്നു.

കുറച്ചുകാലമായി സിനിമകളിൽ നിന്ന് എല്ലാം വിട്ടുനിൽക്കുന്ന താരം യുഎഇ യിലാണ് താമസിക്കുന്നത്.ഇപ്പോളിതാ മീര നന്ദന്റെ പുതിയ മ്യൂസിക് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നത്.

സാറാ സാറാ എന്ന് തുടങ്ങുന്ന ബോളിവുഡിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ഗാനത്തിന്റെ കവർ സോങ്ങാണ് മീര നന്ദൻ ആലപിച്ചിരിക്കുന്നത്. വസീഗര എന്ന സൂപ്പർഹിറ്റ് തമിഴ് ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഈ ഗാനം.

പൂർണമായും യുഎഇയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം മീരാ നന്ദനാണ് ആലപിച്ചിരിക്കുന്നത് വിഡിയോ സോങിൽ ഗ്ലാമറസായാണ് മീര നന്ദൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഛായാഗ്രഹണവും സംവിധാനവും ചെയ്തിരിക്കുന്നത് ഷിനിഹാസ് അബുവാണ്.

കവർ മ്യൂസിക് പ്രൊഡക്ഷൻ ചെയ്തിരിക്കുന്നത് ശാശ്വത് എസ്‌കെ യാണ്. കവർ സോങ് ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. യഥാർത്ഥ സംഗീത സംവിധായകനായ ഹാരിസ് ജയരാജിന് ക്രെഡിറ്റ്‌സും വെച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻസ് ആണ് അവസാനം അഭിനയിച്ച സിനിമ.

Advertisement