നാടകത്തിലൂടെ കണ്ടുമുട്ടിയ ദിവ്യലക്ഷ്മിയെ പ്രണയിച്ച് സ്വന്തമാക്കി, മക്കളെ സ്റ്റേജിന് സമീപം പായ വിരിച്ച് കിടത്തിയിട്ട് നാടകാഭിനയം: ജീവിതം പറഞ്ഞ് ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി അമൽ രാജ്

824

ഒരൊറ്റ പരമ്പരയിലൂടെ തന്നെ മലയാളികളായ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അമൽ രാജ് ദേവ്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ താരം ശ്രദ്ധേയനായിരിക്കുന്നത്. തന്റെ സ്വന്തം പേരിനെക്കാളും കുഞ്ഞുണ്ണി എന്ന പേരിലാാണ് ഈ നടൻ അറിയപ്പെടുന്നത്.

പത്ത് വർഷത്തോളമായി അഭിനയത്തിൽ താരം സജീവമാണെങ്കിലും ഈ അടുത്ത കാലത്താണ് പ്രേക്ഷകരുടെ ഇടയിൽ താരം പരിചിതനാവുന്നത്. നാടകത്തിൽ നിന്നാണ് അമൽ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും എത്തുന്നത്. വളരെ യാദൃശ്ചികമായി സിനിമയിലെത്തിയ ആളല്ല അമൽ. നാടകങ്ങളിൽ വളെ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങിയ അമൽ വളരെ വൈകിയാണ് ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.

Advertisements

അതിന്റെ കാരണം നടൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ തന്റെ വഴിയല്ലയെന്ന് ആദ്യം തോന്നിയെന്നാണ് അമൽ പറയുന്നത്. അമൽ രാജ് ദേവിന്റെ വാക്കുകൾ ഇങ്ങനെ:

നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തപ്പോൾ പല കൂട്ടുകാരും എന്നോടു പറഞ്ഞിട്ടുണ്ട്, സിനിമയിൽ ഒന്നു ശ്രമിച്ചൂടെ എന്ന്. ആ സമയത്ത് ചെറിയ ആഗ്രഹങ്ങളൊക്കെ തോന്നിയിരുന്നു. പലരെയും സമീപിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഇതല്ല എന്റെ വഴിയെന്ന് തോന്നി. തിയേറ്ററിൽ ഒരു ആർടിസ്റ്റിനു ലഭിക്കുന്ന അനുഭവം സിനിമയിൽ കിട്ടണമെങ്കിൽ സമയമെടുക്കും.

Also Read
എനിക്ക് വേണ്ടി ശ്രീക്കുട്ടൻ ഒരു പാട്ട് ഒരുക്കിയിട്ടുണ്ട്: ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ലേഖാ ശ്രീകുമാർ

അങ്ങനെയൊരു ബോധം വന്നപ്പോൾ സിനിമ പതുക്കെ വിട്ടു. നമുക്കൊരു സമയം വരും അത് വരുമ്പോൾ വരട്ടെ എന്ന ആത്മവിശ്വാസം കൈവന്നു. പിന്നെ, തിയേറ്ററിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ സമയം വരാൻ കുറച്ചധികം സമയമെടുത്തു. അഭിനയ രംഗത്ത് സജീവമായിരുന്നു എങ്കിലും അമലിനെ പ്രേക്ഷകർ തിരിച്ചറിയുന്നത് ചക്കപ്പഴത്തിലൂടെ ആണ്.

കുഞ്ഞുണ്ണിയായതിനെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്നത്. മാലിക് ചെയ്യുന്ന സമയത്തായിരുന്നു സീരിയലിലേയ്ക്ക് ക്ഷണം ലഭിക്കുന്നത്. സംവിധായകൻ ആർ ഉണ്ണി കൃഷ്ണനാണ് വിളിക്കുന്നത്. പെട്ടെന്നൊരു ദിവസം എന്നെ അദ്ദേഹം വിളിച്ചിട്ട് ‘ഡേയ് താടിയുണ്ടോ?’ എന്നൊരു ചോദ്യവും. ഞാൻ മാലിക്കിലെ ഹമീദിന്റെ മേക്കോവറിലായിരുന്നു.

ഇനി താടി കളയണ്ടെന്നും ഒരു പ്രൊജക്ട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് ഓഡിഷനിൽ പങ്കെടുത്തു. അങ്ങനെയാണ് ചക്കപ്പഴത്തിൽ എത്തുന്നത്. ദിവ്യാലക്ഷ്മിയാണ് ഭാര്യ ആയുഷ് ദേവ്, ആഘ്‌നേഷ് ദേവ് എന്നിവയാണ് മക്കൾ. നാടകത്തിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്.

പിന്നീട് പ്രണയത്തിലാവുകയും വിവാഹിതർ ആവുകയുമായിരുന്നു.ഞാനും ഭാര്യ ദിവ്യാലക്ഷ്മിയും ചേർന്നാണ് ബഷീറിന്റെ പ്രേമലേഖനം എന്ന നാടകം അരങ്ങിലെത്തിച്ചത്. ആയിരത്തോളം വേദികളിൽ ഞങ്ങൾ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.

കല്യാണം കഴിക്കുമ്പോൾ സൂര്യ കൃഷ്ണമൂർത്തി സാറിന്റെ മേൽവിലാസം എന്ന നാടകം ഞാൻ പല രാജ്യങ്ങളിൽ, പല വേദികളിൽ അവതരിപ്പിക്കുന്ന സമയമാണ്. പലപ്പോഴും വീട്ടിലുണ്ടാവില്ല. ഇത് ഒഴിവാക്കാൻ ഞാനും ദിവ്യലക്ഷ്മിയും ഒരുമിച്ച് നാടകം ചെയ്താലോ എന്നൊരു ചിന്ത വന്നു. അങ്ങനെയാണ് ബഷീറിന്റെ പ്രേമലേഖനം അരങ്ങിലെത്തിക്കുന്നത്.

Also Read
ഇത്രയും വലിയൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടാകുമെന്ന് കരുതിയിരുന്നില്ലമുജ്ജന്മ ബന്ധം എന്ന് പറയാനാണ് എനിക്കിഷ്ടം, കഴിഞ്ഞ ജന്മത്തിലെന്തോ ബന്ധം ഞങ്ങൾ തമ്മിലുണ്ടാകും: സീമ ജി നായർ

മൂത്തമകൻ ജനിച്ചതിനു ശേഷമായിരുന്നു അത്. സത്യത്തിൽ കുഞ്ഞിനെയും കൂട്ടിയായിരുന്നു ആ കാലഘട്ടത്തിലെ ഞങ്ങളുടെ നാടകയാത്രകൾ. വേദിക്ക് സമീപത്ത് പായ വിരിച്ച് കുഞ്ഞിനെ കിടത്തും. രണ്ടാമത്തെ കുഞ്ഞ് ഉണ്ടായപ്പോൾ അവനെയും ഒപ്പം കൂട്ടി ഈ യാത്രകൾ തുടർന്നു.

കുഞ്ഞുങ്ങളും ഈ യാത്രകളും വേദികളും ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ മാതാപിതാക്കൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അവരും അറിയണമല്ലോ. മൂത്ത മകൻ ആയുഷ് ദേവ് ഒൻപതിലും ഇളയ മകൻ ആഘ്‌നേഷ് ദേവ് ഒന്നിലുമാണ് പഠിക്കുന്നതെന്ന് അമൽ രാജ് ദേവ് വെളിപ്പെടുത്തുന്നു.

Advertisement