ഇത്രയും എളിമയുള്ള താരങ്ങളുണ്ടോ, ഒരു മോഹൻലാൽ ടച്ച് തോന്നുവുന്നു: സാന്ത്വനത്തിലെ സേതുവേട്ടൻ ബിജേഷിനെ കുറിച്ച് ആരാധകർ

151

മലയാളികൾക്ക് നിരന്തരം സൂപ്പർ ഹിറ്റ് സീരിയലുകൾ സമ്മാനിക്കുന്ന ഏഷ്യാനെറ്റിലെ സൂപ്പർ പരമ്പരയായ സാന്ത്വനം എന്ന സീരിയൽ സംപ്രേഷണം ആരംഭിച്ച നാൾ മുതൽ മലയാളികളെ ഏറെ ആകർഷിച്ച് മുന്നേറുകയാണ്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും എല്ലാം ഒരുപോലെ പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് സാന്ത്വനം ഇപ്പോൾ.

മലയാള സിനിമയിലെ മുൻകാല സൂപ്പർനായിക ചിപ്പിയും സീരിയൽ രംഗത്തെ സൂപ്പർ നടൻ രാജീവ് പരമേശ്വറുമടക്കം നിരവധി താരങ്ങൾ അണിനിരക്കുന്ന സീരിയലിൽ ഒരു പുതുമുഖവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സാന്ത്വനത്തിലെ സേതു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ബിജേഷ് അവണൂർ ആണ് ആ പുതുമുഖ നടൻ. ഇപ്പോഴിതാ സീരിയലിലേക്ക് എത്തിയതിനെ കുറിച്ചും സാന്ത്വനത്തിന്റെ ലൊക്കേഷൻ കഥകളും പങ്കുവെയ്ക്കുകയാണ് താരം ഇപ്പോൾ.

Advertisements

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു ബിജേഷ് ആവണൂരിന്റെ തുറന്നു പറച്ചിൽ. വളരെ പണ്ട് മുതലേ തനിക്ക് അഭിനയ മോഹം ഉണ്ടെന്നാണ് ബിജേഷ് പറയുന്നത്. അതൊരു മോഹമായി നടക്കുമ്പോഴും ചാൻസ് ചോദിച്ച് പോയിട്ടില്ല. ആ സമയത്താണ് ടിക് ടോക് വരുന്നത്. അത് ചെയ്തപ്പോൾ ചെറിയ വഴിത്തിരിവായെന്ന് പറയാം. കൂടുതലായും ലാലേട്ടനെയും മമ്മൂക്കയെയുമാണ് ചെയ്തത്.

Also Read
നാടകത്തിലൂടെ കണ്ടുമുട്ടിയ ദിവ്യലക്ഷ്മിയെ പ്രണയിച്ച് സ്വന്തമാക്കി, മക്കളെ സ്റ്റേജിന് സമീപം പായ വിരിച്ച് കിടത്തിയിട്ട് നാടകാഭിനയം: ജീവിതം പറഞ്ഞ് ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി അമൽ രാജ്

അതങ്ങനെ ചിപ്പി ചേച്ചിയുടെ ഭർത്താവ് രഞ്ജിത്തേട്ടൻ കാണാൻ ഇട വന്നു. അങ്ങനെയാണ് സീരിയയിൽ സേതു എന്ന് പറയുന്ന ചെറിയൊരു റോൾ ഉണ്ടെന്ന് പറയുന്നത്. ചെറുതാണെങ്കിലും പവർഫുൾ ആയിട്ടുള്ള കഥാപാത്രമാണ്. ഏത് വേഷമാണെങ്കിലും ഞാൻ ചെയ്യാൻ തയ്യാറായിരുന്നു. സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന ആളാണ് ഞാൻ ജീവിക്കാൻ ജോലിയൊക്കെ ചെയ്യുന്നുണ്ട്. അതിന്റെ ഇടയിലാണ് ഇങ്ങനെ ഒരു ചാൻസ് കിട്ടിയത്.

എന്റെ സ്റ്റോറികളൊക്കെ ഒത്തിരി പേർ കാണുന്നുണ്ട്. ഒരിക്കൽ പാക്കപ്പിന് ശേഷം വീണ്ടും ജോയിൻ ചെയ്യുന്നു പറഞ്ഞ് ഞാനിട്ട പോസ്റ്റ് വൈറലായിരുന്നു. ഇതോടെ സാന്ത്വനം നിർത്തുന്നോ എന്നൊക്കെ ചോദിച്ച് വൈറലായിരുന്നു. സാന്ത്വനം കുടുംബത്തിന് താൽകാലികമായ വിട. അടുത്ത ഷെഡ്യൂളിൽ കാണാം എന്ന പറഞ്ഞാണ് ഞാനിട്ടത്. അത് ചില യൂട്യൂബേഴ്‌സ് ഒക്കെ എടുത്ത് ആഘോഷിച്ചു വീണ്ടും ഞാൻ വൈറലായി. ആൾക്കാർക്ക് അത്രയും താൽപര്യവും സ്‌നേഹവും ഉള്ളത് കൊണ്ടാണിത്.

സെറ്റിൽ എല്ലാവരും ഒരു പോലെയാണ് ഭയങ്കര ഹാപ്പിയാണ്. പ്രായമില്ല, മറ്റൊന്നും അവിടെയില്ല. ചിപ്പി ചേച്ചിയൊക്കെ എത്രയോ ലെജൻഡാണ്. വർഷങ്ങളായി ഈ ഫീൽഡിൽ ഉള്ളതാണ്. അവർക്കൊക്കെ നമ്മളോട് ജാഡ കാണിക്കാനുള്ള എല്ലാം ഉണ്ടെങ്കിൽ പോലും അവർ വളരെ സിംപിളാണ്. അപ്രതീക്ഷിതമായി വന്ന് ഞെട്ടിച്ച് കൊണ്ട് നമുക്കൊപ്പം നിന്ന് സെൽഫി എടുക്കും. എന്തിനാണ് എന്റെ അടുത്ത് വന്ന് സെൽഫി എടുക്കുന്നത് എന്നോർത്ത് രണ്ട് മൂന്ന് തവണ ഞാൻ ഞെട്ടിയിട്ടുണ്ട്. അതൊക്കെ ഒരു സ്‌നേഹമാണ്. അത് പ്രകടിപ്പിക്കുന്നത് കാണുമ്പോാൾ സന്തോഷവും.

Also Read
എനിക്ക് വേണ്ടി ശ്രീക്കുട്ടൻ ഒരു പാട്ട് ഒരുക്കിയിട്ടുണ്ട്: ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ലേഖാ ശ്രീകുമാർ

എല്ലാവരും നല്ല സുഹൃത്തുക്കളെ പോലെയാണ് സെറ്റിൽ. ഒരു ഫാമിലി ട്രിപ്പ് പോയതെങ്ങനെയാണോ അതുപോലെയാണ് ഷൂട്ടിങ്ങിന് പോവുമ്പോഴുള്ളത്. ലൊക്കേഷനിൽ നിന്നും ഒരു സീരിയൽ നടനെ ഞാൻ ആദ്യമായി കാണുന്നത് രാജീവേട്ടനെയാണ്. അദ്ദേഹം തമിഴ് സീരിയലിൽ അനിയനായി അഭിനയിക്കുന്ന ആളാണെന്ന് പറഞ്ഞാണ് എന്നെ അവതരിപ്പിക്കുന്നത്. അപ്പോഴെനിക്ക് ചമ്മലായിരുന്നു. ഇപ്പോഴും ഒരു ബഹുമാനം കലർന്ന സ്‌നേഹമാണ് അദ്ദേഹത്തോട്.

എനിക്കെന്തെങ്കിലും ടെൻഷൻ വന്നാൽ നീ പേടിക്കണ്ട, നമുക്ക് ശരിയാക്കാമെന്നോക്കെ പുള്ളി പറയുമെന്നും ബിജേഷ് സൂചിപ്പിക്കുന്നു. അതേ സമയം ബിജേഷിന്റേത് വളരെ എളിമയുള്ള സ്വാഭാവമാണെന്നാണ് ആരാധകർക്ക് പറയാനുള്ളത്. അത്തരം സ്വഭാവമാണ് ഒരു ആർട്ടിസ്റ്റിനെ ഉയരങ്ങളിൽ എത്തിക്കുന്നത്. അത് ബിജേഷേട്ടനുണ്ട്. വളരെ വിനയം ഉള്ള മനുഷ്യൻ. സേതുവേട്ടൻ സൂപ്പറാണെന്നാണ് വേറെ ചിലരുടെ അഭിപ്രായം.

പക്ഷേ സേതുവേട്ടൻ ഒരു പുതുമുഖമാണെന്ന് ഒരിക്കലും പറയില്ല. എവിടെയോ എന്നോ കണ്ടു പരിചയമുള്ള പോലെയാണ്. ഒരു മോഹൻലാൽ ടച്ച് തോന്നുന്നതായിട്ടും വീഡിയോയ്ക്ക് താഴെ കമന്റുകളിൽ ആരാധകരും പ്രേക്ഷകരുമൊക്കെ പറയുന്നത്.

Also Read
ഇത്രയും വലിയൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടാകുമെന്ന് കരുതിയിരുന്നില്ല, മുജ്ജന്മ ബന്ധം എന്ന് പറയാനാണ് എനിക്കിഷ്ടം, കഴിഞ്ഞ ജന്മത്തിലെന്തോ ബന്ധം ഞങ്ങൾ തമ്മിലുണ്ടാകും: സീമ ജി നായർ

Advertisement