നിങ്ങളുടെ ശിവൻ എന്റെ ഒരേയൊരു സജിൻ: ഭർത്തിവിന് ഒപ്പമുള്ള പ്രേമവിവശയായ ഫോട്ടോകൾ പങ്കുവെച്ച് ഷഫ്‌ന

592

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി നായികയായി വളർന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് ഷഫ്‌ന. 1998 ൽ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ഷഫ്ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു.

2007 ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.
നായികയായി തിളങ്ങി വരുന്ന സമയത്ത് പ്ലസ്ടു എന്ന സിനിമയിൽ ഒപ്പം വർക്ക് ചെയ്ത സജിൻ ടിപിയെ ഷഫ്ന പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. 2013 ലായിരുന്നു ഷഫ്നയുടേയും സജിന്റേയും വിവാഹം.

Advertisements

ഷഫ്‌നയുടെ ഭർത്താവ് സജിനും ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരനാണ്. വിവാഹശേഷം സിനിമവിട്ട ഷഫ്ന പക്ഷേ മിനി സ്‌ക്രീനിൽ സജീവമാണ്. ഫഹദ് ഫാസിൽ നായകനായ ഒരു ഇന്ത്യൻ പ്രണയകഥയിലാണ് ഷഫ്ന അവസാനമായി അഭിനയിച്ചത്. അതേ സമയം ഷഫ്നയുടെ ഭർത്താവ് സജിൻ ടിപി ഇപ്പോൾ മിനിസ്‌ക്രീനിലെ സൂപ്പർതാരമാണ്.

Also Read
നാടകത്തിലൂടെ കണ്ടുമുട്ടിയ ദിവ്യലക്ഷ്മിയെ പ്രണയിച്ച് സ്വന്തമാക്കി, മക്കളെ സ്റ്റേജിന് സമീപം പായ വിരിച്ച് കിടത്തിയിട്ട് നാടകാഭിനയം: ജീവിതം പറഞ്ഞ് ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി അമൽ രാജ്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സജിൻ ടിപി മിനി സ്‌ക്രീനിൽ ചുവടുറപ്പിച്ചത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിൻ സിനിമയിൽ എത്തുന്നതെങ്കിലും മലയാളി പ്രേക്ഷകർക്ക് താരം പുതിയ മുഖമാണ്. വളരെ കുറച്ചു നാളുകൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സാധിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഷഫ്ന. തങ്ങളുടെ വിശേഷങ്ങളും ഒന്നിച്ചുള്ള ഫോട്ടോകളും എല്ലാം ഷഫ്ന ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇരുവരുടെയും ഫോട്ടോകൾ ഓൺലൈനിൽ തരംഗമാകാറുണ്ട്. ഇപോഴിതാ ഷഫ്‌ന പങ്കുവെച്ച പുതിയൊരു ഫോട്ടോയാണ് ചർച്ചയാകുന്നത്.

ഇപ്പോഴിതാ സജിനൊപ്പമുള്ള ഒരു ഫോട്ടോ തന്നെയാണ് ഷഫ്‌ന പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ ശിവൻ, എന്റെ ഒരേയൊരു സജിൻ എന്നാണ് ഷഫ്‌ന ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ശ്രീനിവാസന്റെ മകളുടെ കഥാപാത്രമായിട്ടായിരുന്നു ഷഫ്‌ന ആദ്യം വെള്ളിത്തിരിയിലെത്തിയത്.

Also Read
ഇത്രയും എളിമയുള്ള താരങ്ങളുണ്ടോ, ഒരു മോഹൻലാൽ ടച്ച് തോന്നുവുന്നു: സാന്ത്വനത്തിലെ സേതുവേട്ടൻ ബിജേഷിനെ കുറിച്ച് ആരാധകർ

കഥ പറയുമ്പോൾ എന്ന സിനിമയിലും ശ്രീനിവാസന്റെ മകളായിട്ട് തന്നെ അഭിനയിച്ചു. പരസ്പരം എന്ന സീരിയലിലെ ശിവൻ എന്ന കഥാപാത്രമായിട്ടാണ് സജിൻ പ്രേക്ഷകരുടെ പ്രിയം നേടിയത്. പ്ലസ്ടു എന്ന ചിത്രത്തിലൂടെയാണ് സജിനും ഷഫ്നയും പരസ്പരം പരിചയപ്പെടുന്നതും പ്രണയത്തിൽ ആവുന്നതും. വീട്ടുക്കാരിൽ നിന്നും വിവാഹത്തിന് സപ്പോർട്ട് ലഭിച്ചിരുന്നില്ല.

Advertisement