പത്ത് വർഷത്തിലധികമായി സുഖമില്ലാതായിട്ട്, ഒരു കൊച്ചുകുട്ടിയെ പോലെ അച്ഛനെ ശ്രദ്ധിക്കണം: ആദ്യമായി അച്ഛന്റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കരഞ്ഞ് നയൻതാര

168

മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ സിനിമാ അഭിനയ ജീവിതം തുടങ്ങി ഇപ്പോൾ തെന്നിന്ത്യയുടെ
ലേഡീ സൂപ്പർസ്റ്റാറായി തിളങ്ങിനിൽക്കുന്ന താരസുന്ദരിയാണ് നയൻതാര. തെന്നിന്ത്യൻ സിനിമയിൽ താരമൂല്യം കൂടിയ നായികമാരിൽ ഒരാളാണ് നയൻതാരയ്ക്ക് ആരാധകരും ഏറെയാണ്.

തമിഴകത്ത് ശരത് കുമാറിന്റെ നായികയായി അയ്യ എന്ന സിനിമയിലൂടെ അരങ്ങേറി വർഷങ്ങളായി തമിഴകത്തെ മുൻനിര നായികയായി മുന്നേറുകയാണ് നടി. നയൻ താരയുടേതായി എറ്റവുമൊടുവിലായി ഇറങ്ങിയ നെട്രികൺ എന്ന ചിത്രവും പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.

Advertisement

ഒടിടി പ്ലാറ്റ്ഫോം വഴിയാണ് നെട്രികൺ സിനിമ റിലീസ് ചെയ്തത്. നയൻതാര കേന്ദ്രകഥാപാത്രമായി എത്തിയ നെട്രികൺ കാമികൻ വിഘ്നേഷ് ശിവൻ ആയിരുന്നു നിർമ്മിച്ചത്. നയൻതാരയ്ക്ക് ഒപ്പം മലയാളി താരം അജ്മൽ അമീറും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

അതേസമയം മാധ്യമങ്ങൾക്ക് മുന്നിലോ സോഷ്യൽ മീഡിയയിലോ അധികം പ്രത്യക്ഷപ്പെടാത്ത താരമാണ് നയൻതാര. നടിയുടെ എറ്റവും പുതിയ വിശേഷങ്ങൾ കാമുകൻ വിഘ്നേഷ് ശിവനാണ് പങ്കുവെക്കാറുളളത്. ഏറെക്കാലമായി പ്രണയത്തിലായ ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Also Read
നാടകത്തിലൂടെ കണ്ടുമുട്ടിയ ദിവ്യലക്ഷ്മിയെ പ്രണയിച്ച് സ്വന്തമാക്കി, മക്കളെ സ്റ്റേജിന് സമീപം പായ വിരിച്ച് കിടത്തിയിട്ട് നാടകാഭിനയം: ജീവിതം പറഞ്ഞ് ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി അമൽ രാജ്

നയൻതാരയ്ക്കൊപ്പം പലതവണ നടിയുടെ ജന്മദേശമായ തിരുവല്ലയിൽ എത്തിയിട്ടുണ്ട് സംവിധായകൻ. അതേസമയം നെട്രികൺ വിശേഷങ്ങൾ പങ്കുവെച്ച് അവതാരക ദിവ്യദർശിനി അവതരിപ്പിച്ച പരിപാടിയിൽ നയൻതാര പങ്കെടുത്തിരുന്നു. സ്റ്റാർ വിജയ് ചാനലിലാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്.

ഒന്നര മണിക്കൂർ നീണ്ടുനിന്ന പ്രോഗ്രാമിലാണ് ലേഡീ സൂപ്പർസ്റ്റാർ എത്തിയത്. ഷോയുടെ പ്രൊമോ വീഡിയോ ദിവസങ്ങൾക്ക് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായതാണ്. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം സംസാരിച്ച നയൻ അച്ഛനെയും അമ്മയെയും കുറിച്ചും ആദ്യമായി മനസുതുറന്നു.

ടൈംമെഷീൻ കൈയ്യിൽ വന്നാൽ എന്താണ് ആദ്യം ചെയ്യുക എന്നാണ് അവതാരക നടിയോട് ചോദിച്ചത്. ഇതിന് മറുപടിയായാണ് പിതാവിനെ കുറിച്ച് നടി മനസുതുറന്നത്. അച്ഛന്റെ അസുഖത്തെ കുറിച്ച് പറയുമ്പോൾ വികാരധീന ആവുകയായിരുന്നു താരം. അച്ഛൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു.

Also Read
ഇത്രയും എളിമയുള്ള താരങ്ങളുണ്ടോ, ഒരു മോഹൻലാൽ ടച്ച് തോന്നുവുന്നു: സാന്ത്വനത്തിലെ സേതുവേട്ടൻ ബിജേഷിനെ കുറിച്ച് ആരാധകർ

പത്ത് വർഷത്തിലധികമായി അദ്ദേഹത്തിന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ പോലെ അച്ഛനെ ശ്രദ്ധിക്കണം. ഞാൻ ഇക്കാര്യം എവിടെയും ഇതുവരെ പറഞ്ഞിട്ടില്ല. ഇത് വളരെ സ്വകാര്യവും ഇമോഷണലുമായ ഒരു വിഷയമാണ്, നടി പറയുന്നു. അച്ഛൻ എന്നും എന്റെ ഹീറോയാണ്. ഇന്ന് എന്റെ ജീവിതത്തിൽ ഒരു ചിട്ടയുണ്ടെങ്കിൽ, അധ്വാനിക്കാനുളള ആർജ്ജവമുണ്ടെങ്കിൽ, കൃത്യനിഷ്ടയുണ്ടെങ്കിൽ അതെല്ലാം അച്ഛനിൽ നിന്നും കിട്ടിയതാണ്.

എന്നെ ഞാൻ ആക്കുന്നതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. അച്ഛനോടൊപ്പം അമ്മയ്ക്കും പങ്കുണ്ട്. എപ്പോഴും വളരെ പെർഫക്ടായിട്ട് മാത്രമേ അച്ഛനെ കണ്ടിട്ടുളളൂ എന്നും നടി പറയുന്നു. അച്ഛനെ കുറിച്ച് ഇന്നും ഓർമ്മയിലുളളത് എന്താണെന്നും നടി പറഞ്ഞു. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാൻ യൂണിഫോം ധരിച്ച് എത്തുന്ന അച്ഛൻ ഇന്നും ഓർമ്മയിലുണ്ട്.

അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുളളൂ. അങ്ങനെയുളള ഒരാൾ പെട്ടെന്ന് രോഗബാധിതനായി. ഞാൻ സിനിമയിൽ എത്തി രണ്ട് മൂന്ന് വർഷം ആയ സമയത്ത് തന്നെ അച്ഛന് വയ്യാതെയായി എന്നും നയൻതാര ഓർത്തെടുത്തു. അമ്മയാണ് അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്. ഇത്രയും കാലം അമ്മ അച്ഛനെ പരിപാലിച്ചത് പോലെ വേറെ ആർക്കും അങ്ങനെ സാധിക്കില്ല.

Also Read
നിങ്ങളുടെ ശിവൻ എന്റെ ഒരേയൊരു സജിൻ: ഭർത്തിവിന് ഒപ്പമുള്ള പ്രേമവിവശയായ ഫോട്ടോകൾ പങ്കുവെച്ച് ഷഫ്‌ന

ഏകദേശം സമപ്രായക്കാരാണ് അവർ. അച്ഛന് ഇപ്പോൾ അസുഖം കൂടുതലാണെന്നും നിറകണ്ണുകളോടെ നടി പറഞ്ഞു. ആശുപത്രിയിൽ ആണുളളത്. തീരെ വയ്യ അച്ഛന്റെ അസുഖം മാറ്റിയെടുത്ത് അദ്ദേഹത്തെ പഴയ പോലെ കാണാനാണ് ആഗ്രഹമെന്നും നയൻതാര വ്യക്തമാക്കി.

Advertisement