നടി ദീപ്തി സതിയുടെ ഉറിയടി കണ്ട് വാപൊളിച്ച് ആരാധകർ, വീഡിയോ വൈറൽ

409

ഹിറ്റ്‌മേക്കർ ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ദീപ്തി സതി. 2012ലെ മിസ് കേരളജേതാവായ ദീപ്തി മോഡലിംഗ് രംഗത്തുംശ്രദ്ധേയയാണ്. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു ദീപ്തി സതി.

2015 ൽ ആണ് ലാൽജോസ് ഒരുക്കിയ നീന എന്ന സിനിമയിലൂടെ വെള്ളത്തിരയിലേക്ക് എത്തിയത്. മുംബൈയിൽ ജനിച്ച് വളർന്ന പാതി മലയാളിയായ ദീപ്തി സതി തുടർന്ന് ലവകുശ, ഡ്രൈവിംങ് ലൈസൻസ്, പുള്ളിക്കാരൻ സ്റ്റാറാ, സോളോ തുടങ്ങിയ മലയാള സിനിമകളിൽ ശ്രേദ്ദേയമായ വേഷങ്ങൾ ചെയ്തു.

Advertisements

Also Read
നിങ്ങളുടെ ശിവൻ എന്റെ ഒരേയൊരു സജിൻ: ഭർത്തിവിന് ഒപ്പമുള്ള പ്രേമവിവശയായ ഫോട്ടോകൾ പങ്കുവെച്ച് ഷഫ്‌ന

മലയാളത്തിന് പുറമേ തെലുങ്ക്, കന്നട, മറാത്തി ഭാഷകളിലും താരം വേഷമിട്ടു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും യൂത്ത് ഐക്കൺ പൃഥിരാജിനും ഒക്കെ നായികയായി കഴിഞ്ഞ താരത്തിന് ആരാധകരും ഏറെയാണ്. ശ്യാംധർ സംവിധാനം ചെയ്ത പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ മലയാളത്തിന്റൈ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി ദീപ്തി സതി എത്തിയത്.

ഇപ്പോൾ മലയാളി നടിമാരിൽ ഏറെ ആരാധകരുള്ള താരം കൂടിയാണ് ദീപ്തി സതി. സിനിമകളിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴവിൽ മനോരമയിലെ മിടുക്കി, ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് സീസൺ ടു എന്ന പരിപാടികളിൽ ജഡ്ജിയായും താരം ഉണ്ടായിരുന്നു. 2014 ലെ മിസ് കേരള ജേതാവ് കൂടിയാണ് താരം.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ദീപ്തി സതി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും പുതിയ സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം അരാധകർ ഏറ്റെടുത്ത് വൈറലാക്കാറുമുണ്ട്.

Also Read
പത്ത് വർഷത്തിലധികമായി സുഖമില്ലാതായിട്ട്, ഒരു കൊച്ചുകുട്ടിയെ പോലെ അച്ഛനെ ശ്രദ്ധിക്കണം: ആദ്യമായി അച്ഛന്റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കരഞ്ഞ് നയൻതാര

ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത ഒരു റീൽസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓണാഘോഷങ്ങളിലെ പ്രധാന പരിപാടിയാണ് ഉറിയടി. പക്ഷെ ഇത് വെറൈറ്റി ഒരു ഉറിയടി ആയിപ്പോയി എന്നാണ് ആരാധകർ പറയുന്നത്. ഇതിനോടകം തന്നെ ദീപ്തി സതിയുടെ ഉറിയടി വൈറൽ ആയിമാറിയിരിക്കുകയാണ്.

Also Read
ഇത്രയും എളിമയുള്ള താരങ്ങളുണ്ടോ, ഒരു മോഹൻലാൽ ടച്ച് തോന്നുവുന്നു: സാന്ത്വനത്തിലെ സേതുവേട്ടൻ ബിജേഷിനെ കുറിച്ച് ആരാധകർ

Advertisement